പ്രധാനമന്ത്രിയുടെ ഓഫീസ്
റഷ്യൻ പ്രസിഡന്റ് പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു
പ്രത്യേക, വിശേഷാധികാരമുള്ള തന്ത്രപരമായ ഉഭയകക്ഷി പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഒരു റോഡ്മാപ്പ് വികസിപ്പിക്കാൻ ഇരുവരും തീരുമാനമെടുത്തു
2024ലെ റഷ്യയുടെ ബ്രിക്‌സ് അധ്യക്ഷ സ്ഥാനത്തിന് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു
Posted On:
15 JAN 2024 6:43PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ടെലിഫോൺ സംഭാഷണം നടത്തി. ഇരു രാജ്യങ്ങളും തമ്മിൽ സമീപകാലങ്ങളിൽ നടന്ന ഉന്നതതല ചർച്ചകളുടെ തുടർനടപടികളായി ഉഭയകക്ഷി സഹകരണവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിലെ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്തു.
ഉഭയകക്ഷി ബന്ധങ്ങളിലെ സംഭവവികാസങ്ങളെ അവർ ക്രിയാത്മകമായി വിലയിരുത്തുകയും ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രത്യേക, വിശേഷാധികാരമുള്ള, തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ഭാവി സംരംഭങ്ങൾക്കായി ഒരു റോഡ്മാപ്പ് വികസിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു.
പരസ്പര താൽപ്പര്യമുള്ള പ്രാദേശികവും ആഗോളവുമായ വിഷയങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും അവർ കൈമാറി. 2024ലെ റഷ്യയുടെ ബ്രിക്‌സിന്റെ അധ്യക്ഷ സ്ഥാനത്തിന് പ്രധാനമന്ത്രി ആശംസകൾ അറിയിക്കുകയും ഇന്ത്യയുടെ പൂർണ പിന്തുണ ഉറപ്പ് നൽകുകയും ചെയ്തു. ബന്ധം തുടരാനും ഇരു നേതാക്കളും സമ്മതിച്ചു.
--SK--
(Release ID: 1996371)
Visitor Counter : 114
Read this release in:
Telugu
,
Bengali
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada