പഞ്ചായത്തീരാജ് മന്ത്രാലയം
azadi ka amrit mahotsav

പഞ്ചായത്തിരാജ് മന്ത്രാലയം: വര്‍ഷാന്ത്യ അവലോകനം

Posted On: 30 DEC 2023 11:50AM by PIB Thiruvananthpuram

ന്യൂഡല്‍ഹി; 20243 ജനുവരി 05

പഞ്ചായത്തീ രാജിന്റെ ശരിയായ അര്‍ത്ഥതലങ്ങള്‍ നേടിയെടുക്കുന്നതിനായി പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ (പി.ആര്‍.ഐ) ഏറ്റവും മികച്ച രീതിയില്‍ പഞ്ചായത്തിരാജിന്റെ അടിസ്ഥാന ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ 2014 മുതല്‍ കേന്ദ്രഗവണ്‍മെന്റ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിലെ വിവിധ അടിസ്ഥാന സൗകര്യ ആവശ്യങ്ങള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കുന്നതിനായി പഞ്ചായത്ത് രാജ് സ്ഥാപനങ്ങള്‍ക്കുള്ള ധനവിഭവ വിനിയോഗത്തില്‍ രാജ്യം ഒരു കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചു. പഞ്ചായത്തി രാജ് സ്ഥാപനങ്ങളുടെ ശാക്തീകരണത്തിനും ശാക്തീകരണത്തിനും വളര്‍ച്ചയ്ക്കും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ്.ഡി.ജി) കൈവരിക്കുന്നതിനുമായി പഞ്ചായത്തി രാജ് മന്ത്രാലയം നിരവധി മുന്‍കൈകള്‍ കൈക്കൊള്ളുന്നുണ്ട്.

  • -ഓരോ ഗ്രാമീണ വീട്ടുടമസ്ഥര്‍ക്കും അവകാശങ്ങളുടെ രേഖ നല്‍കിക്കൊണ്ട് ഗ്രാമീണ ഇന്ത്യയുടെ സാമ്പത്തിക പുരോഗതി പ്രാപ്തമാക്കാനുള്ള ദൃഢനിശ്ചയത്തോടെ 2020 ഏപ്രില്‍ 24 ദേശീയ പഞ്ചായത്തിരാജ് ദിനത്തിലാണ് സ്വമിത്വ പദ്ധതിക്ക് പ്രധാനമന്ത്രി സമാരംഭം കുറിച്ചത്.
  • പദ്ധതിപ്രകാരം 2023 ഡിസംബര്‍ വരെ 2.89 ലക്ഷം ഗ്രാമങ്ങളില്‍ ഡ്രോണ്‍ പറക്കല്‍ പൂര്‍ത്തിയാക്കി.
  • -മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ലഡാക്ക്, ലക്ഷദ്വീപ്, ഡല്‍ഹി, ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ദിയു എന്നിവിടങ്ങളില്‍ ഡ്രോണ്‍ പറക്കല്‍ പരിപൂര്‍ണ്ണമായി.

ഹരിയാന, ഉത്തരാഖണ്ഡ്, പുതുച്ചേരി, ഗോവ, ആന്‍ഡമാന്‍, നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ 4 പദ്ധതി സമ്പൂര്‍ണ്ണവുമാക്കിയിട്ടുണ്ട്.

1.06 ലക്ഷം വില്ലേജുകള്‍ക്കായി ഏകദേശം 1.63 കോടി ആസ്തികാര്‍ഡുകള്‍ തയ്യാറാക്കിയിട്ടുണ്ട്.

ദേശീയ പഞ്ചായത്തിരാജ് ദിനത്തോടനുബന്ധിച്ച് സ്വമിത്വ പദ്ധതി പ്രകാരം തയ്യാറാക്കിയ 35 ലക്ഷം ആസ്തികാര്‍ഡുകള്‍ പ്രധാനമന്ത്രി വിതരണം ചെയ്തു.

മൊത്തം 1.25 കോടി ആസ്തി കാര്‍ഡുകള്‍ സ്വമിത്വ പദ്ധതി പ്രകാരം രാജ്യത്ത് വിതരണം ചെയ്തു.

സ്വമിത്വ പദ്ധതിക്ക് കീഴില്‍ 2.89 ലക്ഷം ഗ്രാമങ്ങളില്‍ ഡ്രോണ്‍ പറക്കല്‍ പൂര്‍ത്തിയായി

പൗര കേന്ദ്രീകൃത സേവനങ്ങള്‍ നല്‍കുന്നതിന് ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യയുടെ ഉപയോഗത്തില്‍ സ്വാമിത്വ പദ്ധതിക്ക് സ്വര്‍ണ്ണ സമ്മാനം ലഭിച്ചു.

പഞ്ചായത്ത് തലത്തിലുള്ള എല്ലാ മുന്‍നിര വികസന-ക്ഷേമ പരിപാടികളും സംയോജിപ്പിച്ചു,

ഘട്ടം ഘട്ടമായി എല്ലാ ഗ്രാമങ്ങളിലും വിവിധ പ്രവര്‍ത്തനങ്ങള്‍ പരിപൂര്‍ണ്ണതയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കി.

ബന്ധപ്പെട്ട എല്ലാവരുടെയും സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിന് ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ഉപയോഗത്തിന് ഊന്നല്‍ നല്‍കി.

സമൂഹം, തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, മുന്‍നിര തൊഴിലാളികള്‍, എന്നിവരുടെ സ്വമേധയാ പങ്കാളിത്തത്തോടെ പ്രചാരണ മാതൃകയില്‍ പങ്കാളിത്ത ജി.പി.ഡി.പി തയ്യാറാക്കുന്നതിനുള്ള ഒരു തന്ത്രമായി 2023 സെപ്റ്റംബര്‍ 4 മുതല്‍ ജനകീയ ആസൂത്രണ പദ്ധതി (പീപ്പിള്‍സ് പ്ലാന്‍ കാമ്പെയ്ന്‍ -പി.പി.സി)2023 സബ്കി യോജന സബ്കാ വികാസ് അടിസ്ഥാനമാക്കി പുറത്തിറക്കി.

പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പരിശീലനം നല്‍കിയതായിരുന്നു പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ ഏറ്റവും സുപ്രധാനമായ കര്‍മ്മപദ്ധതി. പഞ്ചായത്തീ രാജ് സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിനായി വിഷയാധിഷ്ഠിതവും സാങ്കേതികപരവും സ്ഥാപനപരമായ പിന്തുണയും മന്ത്രാലയം ലഭ്യമാക്കുന്നുണ്ട്.

രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍ (ആര്‍.ജി.എസ്.എ) 201819 മുതല്‍ 2021-22 വരെ നടപ്പിലാക്കി. 2022-23, 2025-26 വര്‍ഷങ്ങളില്‍ നടപ്പിലാക്കുന്നതിനായി 3700 കോടി രൂപ കേന്ദ്ര വിഹിതവും 2211 കോടി രൂപ സംസ്ഥാന വിഹിതവും ഉള്‍പ്പെടെ മൊത്തം 5911 കോടി രൂപ ചെലവില്‍ പദ്ധതി കൂടുതല്‍ നവീകരിച്ചു.

ഈ വര്‍ഷം 17,96,410 പേര്‍ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍ കീഴില്‍ പരിശീലനം നേടി.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പുരോഗതി അളക്കുന്നതിനും തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള നയം തയ്യാറാക്കുന്നതിനുള്ള വിലയിരുത്തല്‍ നടത്തുന്നതിനും, പി.ഡി.ഐയുടെ കണക്കുകൂട്ടലിനുള്ള സംവിധാനങ്ങള്‍ തയ്യാറാക്കുന്നതിനായി ഒരു കമ്മിറ്റി രൂപീകരിച്ചു.

തദ്ദേശസ്ഥാപനങ്ങളുടെ കണക്കുകൂട്ടലിനായി കമ്മിറ്റി ഒരു ചട്ടക്കൂട് സ്ഥാപിച്ചു.

എന്‍.ഐ.ആര്‍.ഡി ആന്റ് പി.ആര്‍ ശക്തിപ്പെടുത്തുന്നതിനായി പഞ്ചായത്തീരാജ് സ്ഥാപനങ്ങളില്‍ സ്‌കൂള്‍ ഓഫ് എക്‌സലന്‍സ് ഓഫ് പഞ്ചായത്തി രാജ് സ്ഥാപിച്ചു. ഇത് എന്‍.ഐ.ആര്‍.ഡി ആന്റ് പി.ആര്‍ ശക്തിപ്പെടുത്തുകയും ദേശീയ തലത്തില്‍ പഞ്ചായത്തീരാജ് വിഷയങ്ങളെക്കുറിച്ചുള്ള ഗവേഷണത്തെ പിന്തുണയ്ക്കുകയും ചെയ്യും.

പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഫണ്ട് വിഭജനം നടത്തുന്നതിലൂടെ പഞ്ചായത്തിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നതിന് ഇ ഗ്രാമസ്വരാജ് എന്ന പഞ്ചായത്തിരാജിനായുള്ള ലളിതവല്‍ക്കരിച്ച ജോലി അടിസ്ഥാനമാക്കിയുള്ള അക്കൗണ്ടിംഗ് ആപ്ലിക്കേഷന്‍ സഹായിക്കുന്നു.

മേരി പഞ്ചായത്ത് അപേക്ഷയുടെ ഡൗണ്‍ലോഡ് 13 ലക്ഷം കടന്നു

2023-ല്‍ മൊത്തം 42 പഞ്ചായത്തുകള്‍ക്ക് അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അവാര്‍ഡ് ലഭിച്ചു

ദേശീയ പഞ്ചായത്തീരാജ് ദിനത്തില്‍ പഞ്ചായത്ത് തലത്തില്‍ പൊതു സംഭരണത്തിനായി സംയോജിത ഇഗ്രാംസ്വരാജും ജെം പോര്‍ട്ടലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

ഇ.ജി.എസ്-ജെം ഇന്റര്‍ഫേസ് - ഇനങ്ങളും സേവനങ്ങളും ജെമ്മിലൂടെ സ്റ്റാന്‍ഡേര്‍ഡ് നിരക്കില്‍ വാങ്ങുന്നതിനും ഇ.ജി.എസ്-പി.എഫ്.എം.എസ് ഇന്റര്‍ഫേസിലൂടെ തടസ്സങ്ങളില്ലാതെ പണമടയ്ക്കുന്നതിനും പഞ്ചായത്തുകളെ സഹായിക്കുന്നു, അങ്ങനെ സുതാര്യമായ ഒരു സംഭരണ സംവിധാനം സ്ഥാപിക്കുന്നു.

2.52 ലക്ഷം ഗ്രാമപഞ്ചായത്തുകള്‍ പി.എഫ്.എം.എസില്‍ നിന്ന് ഇഗ്രാമസ്വരാജിലേക്ക് പോര്‍ട്ട് ചെയ്തു, 2.55 ലക്ഷം ഗ്രാമപഞ്ചായത്തുകള്‍ 2023-24-ലേക്ക് ഇ ഗ്രാമസ്വരാജ് പി.എഫ്.എം.എസിന്റെ ഓണ്‍ബോര്‍ഡിലാണ്.

2023 ഡിസംബര്‍ വരെ, ആറ് കേന്ദ്ര മന്ത്രാലയങ്ങളുടെ/ വകുപ്പുകളുടെ പതിനാറ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ വിശദാംശങ്ങള്‍ ഇഗ്രാമസ്വരാജ് അപേക്ഷയുമായി സംയോജിപ്പിച്ചു.

ഗ്രാമീണ സമൂഹങ്ങളെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ, നാവിഗേറ്റ് ചെയ്യാനും നവീകരിക്കാനും പഞ്ചായത്ത് തീരുമാനങ്ങള്‍ പരിഹരിക്കാനും ഗ്രാമീണ ഇന്ത്യക്കായുള്ള ദേശീയ സംരംഭമായ ജി.എസ്.നിര്‍ണ്ണയ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പഞ്ചായത്തീരാജ് മന്ത്രി ശ്രീ ഗിരിരാജ് സിംഗ്, പുറത്തിറക്കി.

അസറ്റ് ഔട്ട്പുട്ടായി ഉള്ള വര്‍ക്കുകള്‍ക്കായി ജിയോ ടാഗുകള്‍ ഉപയോഗിച്ച് ഫോട്ടോകള്‍ എടുക്കാന്‍ സഹായിക്കുന്നതിന് മൊബൈല്‍ അധിഷ്ഠിത പരിഹാരം പഞ്ചായത്തി രാജ് മന്ത്രാലയം വികസിപ്പിച്ചെടുത്തു.

അസറ്റ് ഔട്ട്പുട്ടായി ഉള്ള പ്രവര്‍ത്തികള്‍ക്ക് ജിയോ-ടാഗുകളോടെ ചിത്രങ്ങള്‍ എടുക്കാന്‍ സഹായിക്കുന്നതിന് ''എംആക്ഷന്‍സോഫ്്റ്റ്'' എന്ന മൊബൈല്‍ അധിഷ്ഠിത പരിഹാരം പഞ്ചായത്തി രാജ് മന്ത്രാലയം വികസിപ്പിച്ചു.
(1) ജോലി ആരംഭിക്കുന്നതിന് മുമ്പ്, (2) ജോലി സമയത്ത് (3) ജോലി പൂര്‍ത്തിയാകുമ്പോള്‍ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലും ആസ്തികളുടെ ജിയോ ടാഗിംഗ് നടക്കും. പതിനഞ്ച് ധനകാര്യ കമ്മീഷനു കീഴില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ക്കായി ഈ വര്‍ഷം 2023 ഡിസംബര്‍ വരെ ആസ്തികളുടെ 2.5 ലക്ഷം ഫോട്ടോഗ്രാഫുകള്‍ ഗ്രാമപഞ്ചായത്തുകള്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
തങ്ങളുടെ പൗരന്മാര്‍ക്ക് 954 സേവനങ്ങള്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് 2023 ഡിസംബര്‍ വരെ, 2,15,628 ഗ്രാമപഞ്ചായത്തുകള്‍ അവരുടെ പൗരാവകാശരേഖകള്‍ അംഗീകരിക്കുകയും അപ്‌ലോഡ് ചെയ്യുകയും അതില്‍ 261 എണ്ണം ഓണ്‍ലൈനായി നല്‍കുകയും ചെയ്തു.

നിര്‍ണ്ണായകമായ സ്ഥാപന പരിഷ്‌കരണത്തിന്റെ ഭാഗമായി, യോഗ്യതാ മാനദണ്ഡമെന്ന നിലയില്‍ പഞ്ചായത്ത് അക്കൗണ്ടുകളുടെ ഓഡിറ്റ് ചെയ്ത റിപ്പോര്‍ട്ടുകള്‍ പൊതുസഞ്ചയത്തില്‍ ലഭ്യമാക്കണമെന്ന് പതിനഞ്ചാം ധനകാര്യകമ്മിഷന്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഓഡിറ്റ് ഓണ്‍ലൈന്‍ എന്ന ആപ്ലിക്കേഷന്‍ കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഗ്രാന്റുകള്‍ സംബന്ധിച്ച പഞ്ചായത്ത് അക്കൗണ്ടുകളുടെ ഓണ്‍ലൈന്‍ ഓഡിറ്റ് നടത്തുന്നതിന് വേണ്ട സൗകര്യങ്ങളും സഹായവും നല്‍കുന്നു.

2020-21 സാമ്പത്തിക വര്‍ഷം 60,750 കോടി രൂപയും 2021-22 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ 2,36,805 കോടി രൂപയുമാണ് ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ അനുവദിച്ച ആകെ ഗ്രാന്റ് തുക. നിലവിലെ 2023-24 സാമ്പത്തിക വര്‍ഷവുമായി ബന്ധപ്പെട്ട് 15,319 കോടി രൂപ അനുവദിച്ചു കഴിഞ്ഞു, അങ്ങനെ മൊത്തം വിഹിതമായ 2,97,555 കോടിയില്‍ 1,63,850 കോടി രൂപ, അതായത് 55.07 % ഇതുവരെ സഞ്ചിത വിഹിതമായി അനുവദിച്ചുകഴിഞ്ഞു. ഗ്രാമീണ തദ്ദേശസ്ഥാപനങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ ഗ്രാന്റുകള്‍ സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുന്നത്.

പുനരുപയോഗ ഊര്‍ജം സ്വീകരിക്കുന്നതില്‍ ഊന്നല്‍ നല്‍കുന്ന എല്ലാ പദ്ധതികളിലും ഗ്രാമപഞ്ചായത്തുകളെ ഉള്‍പ്പെടുത്തുന്നതിന് പഞ്ചായത്തീരാജ് മന്ത്രാലയം, നവീന, പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനും ഉപഭോക്താക്കള്‍ മാത്രമായിരിക്കുന്നതിനുപകരം ഊര്‍ജ്ജ ഉല്‍പാദകരായി മാറാനും ഇത് സഹായിക്കും. അതിനുപരിയായി, ഗ്രാമപ്രദേശങ്ങളില്‍ പുനരുപയോഗ ഊര്‍ജ്ജ ആപ്ലിക്കേഷനുകള്‍ വ്യാപകമായി സ്വീകരിക്കുന്നത് ഗ്രാമപഞ്ചായത്തുകളെ സ്വന്തം റവന്യൂ സ്രോതസ്സുകളും (ഒ.എസ്.ആര്‍) ഗ്രാമങ്ങളിലെ യുവാക്കള്‍ക്ക് തൊഴിലവസരങ്ങളും വികസിപ്പിക്കാന്‍ പ്രാപ്തമാക്കുകയും ചെയ്യും.

ഗ്രാമ ഊര്‍ജ സ്വരാജ് അഭിയാന് കീഴില്‍, ഇതുവരെ, 2,080 ഗ്രാമപഞ്ചായത്തുകള്‍ പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കിയിട്ടുണ്ട്. 2020-ന് അടുത്ത് ഗ്രാമപഞ്ചായത്തുകളില്‍ സൗരോര്‍ജ്ജ സംവിധാനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്, അവ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമവുമാണ്. ഏകദേശം 60-70 ഗ്രാമപഞ്ചായത്തുകളില്‍ ജലവൈദ്യുതി സംവിധാനങ്ങളും പവനോര്‍ജ്ജ സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്, ബയോഗ്യാസ് ഊര്‍ജ്ജ സംവിധാനങ്ങളുള്ള 106 ഗ്രാമപഞ്ചായത്തുകളും നിലവിലുണ്ട്.

--NS--


(Release ID: 1993649) Visitor Counter : 125