ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
azadi ka amrit mahotsav

വര്‍ഷാന്ത്യ അവലോകനം 2023 : ഫിഷറീസ് വകുപ്പ് (കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര മന്ത്രാലയം)

Posted On: 14 DEC 2023 1:18PM by PIB Thiruvananthpuram

ആമുഖം

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിൽ മത്സ്യബന്ധന മേഖല ഒരു പ്രധാന പങ്ക് വഹിക്കുന്നു. ദേശീയ വരുമാനം, കയറ്റുമതി, ഭക്ഷ്യ-പോഷകാഹാര സുരക്ഷ, തൊഴിലവസരങ്ങള്‍ എന്നിവയ്ക്ക് ഇത് സംഭാവന നല്‍കുന്നു. ഫിഷറീസ് മേഖലയെ 'ഉയര്‍ന്നു വരുന്ന പ്രധാന മേഖല' ആയി അംഗീകരിക്കുകയും ഇന്ത്യയിലെ ഏകദേശം 30 ദശലക്ഷം ആളുകളുടെ, പ്രത്യേകിച്ച് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതും ദുര്‍ബലവുമായ സമൂഹങ്ങളുടേയും ഉപജീവനമാര്‍ഗം നിലനിര്‍ത്തുന്നതില്‍ ഇത് പ്രധാന പങ്കുവഹിക്കുകയും ചെയ്യുന്നു. 175.45 ലക്ഷം ടണ്‍ എന്ന റെക്കോര്‍ഡ് മത്സ്യ ഉല്‍പ്പാദനത്തോടെ, 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ആഗോള ഉല്‍പ്പാദനത്തിന്റെ 8 ശതമാനവും മൊത്ത മൂല്യ വര്‍ധനവില്‍ 1.09 ശതമാനവും കാര്‍ഷിക മൂല്യ വര്‍ധനവില്‍ 6.724 ശതമാനവും സംഭാവന ചെയ്യുന്ന ലോകത്തിലെ മൂന്നാമത്തെ വലിയ മത്സ്യ ഉല്‍പ്പാദന രാജ്യമാണ് ഇന്ത്യ. 

ഈ മേഖലയ്ക്ക് വളരാനുള്ള അപാരമായ സാധ്യതകളുണ്ട്, അതു കൊണ്ടു തന്നെ നയരൂപീകരണത്തിലൂടെയും സാമ്പത്തിക പിന്തുണയിലൂടെയും സുസ്ഥിരവും ഉത്തരവാദിത്തപൂര്‍ണവും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതുമായ വളര്‍ച്ചക്ക്  ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ആവശ്യമാണ്.


സ്‌കീമുകളും പ്രോഗ്രാമുകളും

എ. പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (PMMSY)
(i) കേന്ദ്ര വിഹിതമായ 9,407 കോടി (ii) സംസ്ഥാന വിഹിതമായ 4,880 കോടിയും (iii) ഗുണഭോക്താക്കളുടെ സംഭാവന 5,763 കോടി രൂപ ഉള്‍പ്പെടുന്ന എക്കാലത്തെയും ഉയര്‍ന്ന മൊത്തം നിക്ഷേപമായ 20,050 കോടി രൂപയുമായി പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (PMMSY) 2020 മെയ് 20-ന് മന്ത്രിസഭ അംഗീകരിച്ചു. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും 2020-21 സാമ്പത്തിക വര്‍ഷം മുതല്‍ 2024-25 സാമ്പത്തിക വര്‍ഷം വരെ 5 വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കുന്നതിനായി ഇന്ത്യാ ഗവണ്‍മെന്റിന്റെ കോവിഡ്-19 റിലീഫ് പാക്കേജിന്റെ (ആത്മനിര്‍ഭര്‍ ഭാരത് പാക്കേജ്) ഭാഗമായി 2020 സെപ്റ്റംബര്‍ 10-ന് പ്രധാനമന്ത്രി PMMSY ആരംഭിച്ചു. 
പി എം എം എസ് വൈയുടെ ഭരണാനുമതിയും പ്രവര്‍ത്തന മാര്‍ഗനിര്‍ദ്ദേശങ്ങളും യഥാക്രമം 2020 ജൂണ്‍ 12-നും 2020 ജൂണ്‍ 24-നും എല്ലാ സംസ്ഥാനങ്ങള്‍ക്കും/കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും വകുപ്പ് നല്‍കിയിട്ടുണ്ട്.

2020-21 കാലയളവില്‍, മുപ്പത്തിനാല് (34) സംസ്ഥാനങ്ങള്‍/യുടികള്‍ (പശ്ചിമ ബംഗാള്‍, ചണ്ഡീഗഡ് ഒഴികെ) മറ്റ് സംഘടനകള്‍ എന്നിവയില്‍ നിന്നുള്ള പ്രപ്പോസലുകളിൽ മൊത്തം 2,876.33 കോടി രൂപയ്ക്ക് (സിഎസ്എസിന് കീഴില്‍ 2,746.86 കോടി രൂപയും സിഎസ്സിന് കീഴില്‍ 129.47 കോടി രൂപയും) അംഗീകാരം ലഭിച്ചു. 

2021-22 കാലയളവില്‍, മുപ്പത്തി നാല് (34) സംസ്ഥാനങ്ങള്‍/യുടികള്‍ (പശ്ചിമ ബംഗാള്‍, ചണ്ഡീഗഡ് ഒഴികെ) മറ്റ് സംഘടനകള്‍ എന്നിവയില്‍ നിന്നുള്ള പ്രപ്പോസലുകളിൽ മൊത്തം 4,353.81 കോടി രൂപയ്ക്ക് (സിഎസ്എസിന് കീഴില്‍ 3,614.29 കോടി രൂപയും സിഎസ്സിന് കീഴില്‍ 739.52 കോടി രൂപയും) അംഗീകാരം ലഭിച്ചു. കേന്ദ്ര വിഹിതം 1,662.36 കോടി രൂപ (സിഎസ്എസിനു കീഴില്‍ 1,292.38 കോടി രൂപയും സിഎസ് 369.98 കോടി രൂപയും).

2022-23 കാലയളവില്‍, വികസന പദ്ധതികള്‍ക്കും മറ്റ് ഓര്‍ഗനൈസേഷനുകള്‍ക്കുമായി മുപ്പത്തിമൂന്ന് (33) സംസ്ഥാനങ്ങള്‍/യുടികളില്‍ നിന്നുള്ള പ്രപ്പോസലുകൾ കേന്ദ്ര വിഹിതത്തോടെ മൊത്തം പദ്ധതിച്ചെലവ് 7,424.53 കോടി രൂപയ്ക്ക് (സിഎസ്എസിന് കീഴില്‍ 6,706.07 കോടി രൂപയും സിഎസ് 718.46 കോടി രൂപയും) അംഗീകരിച്ചു. 

2023-24 കാലയളവില്‍, നാളിതുവരെ, മുപ്പത്തിമൂന്ന് (33) സംസ്ഥാനങ്ങള്‍/യുടികള്‍, മറ്റ് സംഘടനകള്‍ എന്നിവയില്‍ നിന്നുള്ള പ്രപ്പോസലുകളിൽ കേന്ദ്ര വിഹിതത്തോടെ മൊത്തം 2,872.56 കോടി രൂപയ്ക്ക് (സിഎസ്എസിന് കീഴില്‍ 2,868.01 കോടി രൂപയും സിഎസ് പ്രകാരം 4.55 കോടി രൂപയും) അംഗീകാരം നല്‍കിയിട്ടുണ്ട്.


PMMSY-ന് കീഴിലുള്ള ഭൗതിക നേട്ടങ്ങള്‍ (2020-21 മുതല്‍ ഇന്നുവരെ)

ഉള്‍നാടന്‍ ഫിഷറീസ്: 44,408 കൂടുകള്‍, 20849.41 ഹെക്ടര്‍ വിസ്തൃതിയില്‍ കുളത്തിലെ ഉള്‍നാടന്‍  മത്സ്യകൃഷി, 11940 പുന:ചംക്രമണ മത്സ്യകൃഷി സംവിധാനം, 788 മത്സ്യഹാച്ചറികളും 4 ചെമ്മീന്‍ ഹാച്ചറികളും, 2,855.59 ഹെക്ടര്‍ പ്രദേശത്ത് ഉള്‍നാടന്‍ ഉപ്പുജല മത്സ്യകൃഷി തുടങ്ങിയവയ്ക്ക് അംഗീകാരം ലഭിച്ചു.


മറൈന്‍ ഫിഷറീസ്: യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങളില്‍ 2,255 ബയോ ടോയ്ലറ്റുകള്‍, മത്സ്യകൃഷിക്ക് 1,518 തുറന്ന കടല്‍ കൂടുകള്‍, 1,172 നിലവിലുള്ള മത്സ്യബന്ധന യാനങ്ങളുടെ നവീകരണം, 1,380.86 ഹെക്ടര്‍ കുളം പ്രദേശം, ഉപ്പുവെള്ളത്തില്‍ മത്സ്യകൃഷി, 463 ആഴക്കടല്‍ മത്സ്യബന്ധനം കൂടാതെ 5 ചെറു മറൈന്‍ ഫിന്‍ ഫിഷ് ഹാച്ചറികള്‍ക്കും അംഗീകാരം ലഭിച്ചു.

മത്സ്യത്തൊഴിലാളി ക്ഷേമം: മത്സ്യത്തൊഴിലാളികള്‍ക്കായി 6,498 പകരം ബോട്ടുകളും വലകളും, മത്സ്യബന്ധന നിരോധനം / കുറഞ്ഞ കാലയളവില്‍ 5,97,709 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഉപജീവനവും പോഷകാഹാര പിന്തുണയും 79 വിപുലീകരണവും സഹായ സേവനങ്ങളും (മത്സ്യ സേവാ കേന്ദ്രങ്ങള്‍) അംഗീകരിച്ചു.

ഫിഷറീസ് അടിസ്ഥാനസൗകര്യം: 26,067 യൂണിറ്റ് മത്സ്യ ഗതാഗത സൗകര്യങ്ങള്‍, അതായത് മോട്ടോര്‍ സൈക്കിളുകള്‍ (10,397), ഐസ് ബോക്‌സുള്ള സൈക്കിളുകള്‍ (9,282), ഓട്ടോ റിക്ഷകള്‍ (3,775), ഇന്‍സുലേറ്റഡ് ട്രക്കുകള്‍ (1,261), ലൈവ് ഫിഷ് വെന്‍ഡിംഗ് സെന്ററുകള്‍ (1,048), മത്സ്യ തീറ്റ മില്‍/സസ്യങ്ങള്‍ (942), ഐസ് പ്ലാന്റ്/കോള്‍ഡ് സ്റ്റോറേജുകള്‍ (575), ശീതീകരിച്ച വാഹനങ്ങള്‍ (304). കൂടാതെ, ഫിഷ് റീട്ടെയില്‍ മാര്‍ക്കറ്റുകളുടെ മൊത്തം 6,733 യൂണിറ്റുകളും (188) അലങ്കാര കിയോസ്‌കുകളും (6,545) ഫിഷ് കിയോസ്‌കുകളും 108 മൂല്യവര്‍ദ്ധിത സംരംഭ യൂണിറ്റുകളും അനുവദിച്ചു.

അക്വാട്ടിക് ഹെല്‍ത്ത് മാനേജ്മെന്റ്: 17 രോഗനിര്‍ണയ കേന്ദ്രങ്ങളും ഗുണനിലവാര പരിശോധനാ ലാബുകളും 29 മൊബൈല്‍ സെന്ററുകളും ടെസ്റ്റിംഗ് ലാബുകളും 5 അക്വാറ്റിക് റഫറല്‍ ലാബുകളും അനുവദിച്ചു.

അലങ്കാര മത്സ്യബന്ധനം: 2,153 അലങ്കാര മത്സ്യ പരിപാലന യൂണിറ്റുകള്‍ക്കും 163 സംയോജിത അലങ്കാര മത്സ്യ യൂണിറ്റുകള്‍ക്കും (പ്രജനനവും വളര്‍ത്തലും) അംഗീകാരം ലഭിച്ചു.
കടല്‍പ്പായല്‍ കൃഷി: 46,095 ചങ്ങാടങ്ങളും 66,330 മോണോലൈന്‍ ട്യൂബ് വലയും അംഗീകരിച്ചു.

വടക്കുകിഴക്കന്‍ മേഖലകളുടെ വികസനം: 744.86 കോടി രൂപ കേന്ദ്ര വിഹിതത്തോടെ 1,391.62 കോടി രൂപയുടെ മൊത്തം പദ്ധതി ചെലവ് അംഗീകരിച്ചു. ഇതില്‍ 5,954.39 ഹെക്ടര്‍ പുതിയ കുളങ്ങളുടെ നിര്‍മ്മാണം, സംയോജിത മത്സ്യകൃഷിക്ക് 3,784.11 ഹെക്ടര്‍ പ്രദേശം, 556 അലങ്കാര മത്സ്യബന്ധന യൂണിറ്റുകള്‍, 440 ബയോഫ്‌ലോക്ക് യൂണിറ്റുകള്‍, 218 ഹാച്ചറികള്‍, 146 റീ സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം (ആര്‍എഎസ്) എന്നിവയും ഫീഡ് 140 അംഗീകരിച്ചിട്ടുണ്ട്.

മറ്റ് പ്രധാന പ്രവര്‍ത്തനങ്ങള്‍: 2,494 സാഗര്‍ മിത്രകളും 79 മത്സ്യ സേവാ കേന്ദ്രങ്ങളും അംഗീകരിച്ചു.
 

FIDF നടപ്പിലാക്കല്‍

ഫിഷറീസ് മേഖലയിലെ അടിസ്ഥാന സൗകര്യ ആവശ്യകതകള്‍ പരിഹരിക്കുന്നതിനായി, ഫിഷറീസ് വകുപ്പ് 2018-19 കാലയളവില്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫണ്ട് (എഫ്ഐഡിഎഫ്) എന്ന പേരില്‍ 7,522.48 കോടി രൂപയുടെ മൊത്തം ഫണ്ട് രൂപീകരിച്ചു. നോഡല്‍ ലോണിംഗ് എന്റിറ്റികള്‍ (NLEs) മുഖേന തിരിച്ചറിയപ്പെട്ട മത്സ്യബന്ധന അടിസ്ഥാന സൗകര്യ വികസനത്തിനായി നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് (നബാര്‍ഡ്), ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍ കൂടാതെ എല്ലാ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ വഴിയും സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍, സംസ്ഥാന സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള യോഗ്യതയുള്ള സ്ഥാപനങ്ങള്‍ക്ക് (EEs) FIDF ധനസഹായം നല്‍കുന്നു.

FIDF-ന് കീഴില്‍, ഫിഷറീസ് വകുപ്പ് പ്രതിവര്‍ഷം 5%-ത്തില്‍ കുറയാത്ത പലിശ നിരക്കില്‍ NLE-കള്‍ക്ക് ഇളവുകളോടുകൂടിയ ധനസഹായം നല്‍കുന്നതിന് പ്രതിവര്‍ഷം 3% വരെ പലിശ ഇളവ് നല്‍കുന്നു. FIDF-ന് കീഴിലുള്ള ലോണ്‍ ലെന്‍ഡിംഗ് കാലയളവ് 2018-19 മുതല്‍ 2022-23 വരെയുള്ള അഞ്ച് വര്‍ഷമാണ്, കൂടാതെ മൂലധനത്തിന്റെ തിരിച്ചടവിന് 2 വര്‍ഷത്തെ മൊറട്ടോറിയം ഉള്‍പ്പെടെ 12 വര്‍ഷത്തെ പരമാവധി തിരിച്ചടവ് കാലയളവും നല്‍കിയിട്ടുണ്ട്.

സി. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി)

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) പദ്ധതി 2018-19 ല്‍ ഇന്ത്യാ ഗവണ്‍മെന്റ് മത്സ്യബന്ധന, മൃഗസംരക്ഷണ കര്‍ഷകര്‍ക്ക് അവരുടെ പ്രവര്‍ത്തന മൂലധന ആവശ്യകതകള്‍ നിറവേറ്റാന്‍ സഹായിക്കുന്നതിനായി വിപുലീകരിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) 2019 ഫെബ്രുവരി 4-ന് മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യ കര്‍ഷകര്‍ക്കുമായി കെസിസിയെ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. തുടര്‍ന്ന്, മൃഗസംരക്ഷണത്തിനും മത്സ്യബന്ധന കര്‍ഷകര്‍ക്കും കെസിസി മുഖേനയുള്ള ക്രെഡിറ്റ് ഡെലിവറി പ്രക്രിയ കാര്യക്ഷമമാക്കുന്നതിന്, എഎച്ച്ഡിഎഫ് മന്ത്രാലയം, ആര്‍ബിഐ, നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് (നബാര്‍ഡ്), ഇന്ത്യന്‍ ബാങ്കിന്റെ അസോസിയേഷന്‍ (ഐബിഎ) എന്നിവയുള്‍പ്പെടെയുള്ള പങ്കാളികളുമായി കൂടിയാലോചിച്ച് ഒരു അംഗീകൃത പ്രവര്‍ത്തന നടപടിക്രമവും(എസ്ഒപി)/മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പുറത്തിറക്കി.
2020 ജൂണ്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ KCC അപേക്ഷകളുടെ സമാഹരണത്തിനായുള്ള ഒരു പ്രത്യേക ഡ്രൈവ് DoF സംഘടിപ്പിച്ചു. ഫിഷറീസ് മന്ത്രി എഎച്ച്ഡിയുടെ നേതൃത്വത്തില്‍ 2021 നവംബര്‍ 15 മുതല്‍ 2022 ജൂലൈ 31 വരെ രാജ്യവ്യാപകമായി ഒരു കാമ്പെയ്ന്‍ ആരംഭിച്ചു. 'ദേശവ്യാപകമായ AHDF KCC കാമ്പയിന്‍' 2022 സെപ്റ്റംബര്‍ 15, 2023 മാര്‍ച്ച് 15 വരെ പുനരാരംഭിച്ചു, ഇത് 2023 മെയ് 1 മുതല്‍ 2024 മാര്‍ച്ച് 31 വരെ തുടരും. തീരദേശ ജില്ലകളിലെ സാഗര്‍ പരിക്രമ പരിപാടിയില്‍ പ്രത്യേക KCC കാമ്പെയ്‌നുകളും സംഘടിപ്പിച്ചു. കൂടാതെ, ഇന്ത്യയിലുടനീളമുള്ള വികസിത് ഭാരത് സങ്കല്‍പ് യാത്രയ്ക്ക് കീഴിലുള്ള കിസാന്‍ റിന്‍ പോര്‍ട്ടലില്‍ കെസിസി ഏറ്റെടുക്കലിന്റെ പുരോഗതി നിരീക്ഷിക്കുന്നുമുണ്ട്.


ബജറ്റ് പ്രഖ്യാപനങ്ങള്‍

എ. പ്രധാനമന്ത്രി മത്സ്യ കിസാന്‍ സമൃദ്ധി സാഹ്-യോജന (PM-MKSSY, 2023-24) എന്ന പേരില്‍ പുതിയ ഉപപദ്ധതിയുടെ പ്രഖ്യാപനം: 

മത്സ്യത്തൊഴിലാളികള്‍, മത്സ്യവ്യാപാരികള്‍ വെണ്ടര്‍മാര്‍ സൂക്ഷ്മ ചെറുകിട സംരംഭകര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികച്ചതാക്കുന്നതിന് 6,000 കോടി രൂപയുടെ ലക്ഷ്യ നിക്ഷേപത്തോടെ PMMSY ന് കീഴില്‍ കേന്ദ്രമേഖലാ ഉപപദ്ധതി അവതരിപ്പിച്ചു. അസംഘടിത മത്സ്യമേഖലയുടെ ക്രമാനുഗതമായ ഔപചാരികവല്‍ക്കരണത്തില്‍ ഡിജിറ്റല്‍ ഉള്‍പ്പെടുത്തല്‍, സ്ഥാപനപരമായ ധനസഹായം, പ്രത്യേകിച്ച് പ്രവര്‍ത്തന മൂലധനം, ഗുണഭോക്താക്കള്‍ക്ക് അക്വാകള്‍ച്ചര്‍ ഇന്‍ഷുറന്‍സ് തിരഞ്ഞെടുക്കുന്നതിന് ഒറ്റത്തവണ പ്രോത്സാഹനം, മത്സ്യബന്ധന മേഖലയ്ക്ക് പ്രോത്സാഹനം നല്‍കല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ PM-MKSSY വിഭാവനം ചെയ്യുന്നു. കാര്യക്ഷമത, ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ മത്സ്യ ഉല്‍പന്നങ്ങളുടെ വിതരണ ശൃംഖല സ്ഥാപിക്കുന്നതിന് സൂക്ഷ്മ ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക, മത്സ്യബന്ധന മേഖലയില്‍ സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പരിപാലിക്കുന്നതിനും അപേക്ഷകര്‍ക്ക് അധിക പ്രോത്സാഹനം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. 

ബി. തമിഴ്‌നാട്ടില്‍ കടല്‍പ്പായല്‍ പാര്‍ക്കിന്റെ പ്രഖ്യാപനം (2022-23)

തമിഴ്‌നാട്ടില്‍ വിവിധോദ്ദേശ്യ കടല്‍പ്പായല്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍) പിഎംഎംഎസ് വൈ പ്രകാരം മൊത്തം 127.71 കോടി രൂപയുടെ നിക്ഷേപത്തിന് അംഗീകാരം നല്‍കി. കടല്‍പ്പായല്‍ കര്‍ഷകര്‍ക്ക് ഉയര്‍ന്ന ഗുണമേന്മയുള്ള കടല്‍പ്പായല്‍ നടീല്‍ സാമഗ്രികള്‍ വിതരണം ചെയ്യുക, പുതിയ ഉല്‍പന്ന ലൈനുകള്‍ വികസിപ്പിക്കുന്നതിനുള്ള ഉല്‍പന്ന നവീകരണ ലാബ്, ജലത്തിന്റെയും കടല്‍പ്പായല്‍ ഉല്‍പന്നങ്ങളുടെയും ഗുണനിലവാര പരിശോധനയ്ക്കുള്ള ടെസ്റ്റിംഗ് സൗകര്യം, ഏകജാലക പിന്തുണ എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. 

സി. സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി 5 പ്രധാന മത്സ്യബന്ധന തുറമുഖങ്ങളുടെ വികസനത്തിന്റെ പ്രഖ്യാപനം (2021-22)

2021-22 സാമ്പത്തിക വര്‍ഷത്തിലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനമനുസരിച്ച്, 5 പ്രധാന മത്സ്യബന്ധന തുറമുഖങ്ങളുടെ (ചെന്നൈ, കൊച്ചി, പാരദീപ്, പേട്വവാ ഘട്ട്, വിശാഖപട്ടണം) വികസനം 199.75 കോടി രൂപ കേന്ദ്ര വിഹിതത്തില്‍ മൊത്തം 518.68 കോടി രൂപ ചെലവില്‍ ഏറ്റെടുക്കുന്നു.


പ്രധാന സംരംഭങ്ങള്‍ / ഹൈലൈറ്റുകള്‍

i. 'സാഗര്‍ പരിക്രമ'യുടെ മൂന്നാം ഘട്ടത്തിന് ഇന്ത്യാ ഗവണ്‍മെന്റിന്റെ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോല്‍പ്പാദന മന്ത്രാലയത്തിനു കീഴിലുള്ള ഫിഷറീസ് വകുപ്പ് ഫെബ്രുവരി 19 ന് തുടക്കം കുറിച്ചു. ഗുജറാത്തിലെ സൂറത്തില്‍ നിന്ന് ആരംഭിച്ച് വടക്കന്‍ മഹാരാഷ്ട്രയുടെ തീരപ്രദേശങ്ങളായ സത്പതി, വസായ്, വെര്‍സോവ, സാസണ്‍ ഡോക്ക് എന്നിവിടങ്ങളിലൂടെ മുംബൈയിലെ മറ്റ് പ്രദേശങ്ങളിലേക്ക് പുരോഗമിക്കുന്നതാണ് സാഗർ പരിക്രമയുടെ മൂന്നാം ഘട്ടം. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീ പര്‍ഷോത്തം രൂപാല, ഫിഷറീസ് വകുപ്പ് സഹമന്ത്രി ഡോ എല്‍ മുരുകന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ii. ഇന്ത്യാ ഗവണ്‍മെന്റിന്റെ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോല്‍പ്പാദന മന്ത്രാലയത്തിനു കീഴിലുള്ള ഫിഷറീസ് വകുപ്പ്, നാഷണല്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡ് എന്നിവയ്‌ക്കൊപ്പം ഫിഷറീസ് വകുപ്പ്, കര്‍ണാടക സര്‍ക്കാര്‍, ഗോവ സര്‍ക്കാര്‍, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ഫിഷറീസ് സര്‍വേ ഓഫ് ഇന്ത്യ, മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ എന്നിവര്‍ സാഗര്‍ പരിക്രമയുടെ നാലാം ഘട്ടം സംഘടിപ്പിച്ചു. 2023 മാര്‍ച്ച് 17ന് ഗോവയിലെ മോര്‍മുഗാവോ തുറമുഖത്ത് നിന്നും ആരംഭിച്ച് 2023 മാര്‍ച്ച് 18 വരെ കര്‍ണാടക സംസ്ഥാനത്തെ ഉത്തര കന്നഡ തീരപ്രദേശത്ത് അവസാനിച്ച ഇത്, 3 പ്രധാന തീരദേശ ജില്ലകളായ മജാലി, കാര്‍വാര്‍, ബെലംബര, മാന്‍കി പ്രദേശങ്ങളും മുരുഡേശ്വര്‍, അല്‍വെകോടി തുടങ്ങിയ പ്രദേശങ്ങളും ഉള്‍ക്കൊള്ളുന്നു.

iii. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര മന്ത്രാലയമാണ് സാഗര്‍ പരിക്രമ പദ്ധതിയുടെ അഞ്ചാം ഘട്ടത്തിന് നേതൃത്വം നല്‍കിയത്. 2023 മെയ് 17 ന് മഹാരാഷ്ട്രയിലെ റായ്ഗഡില്‍ നിന്ന് ആരംഭിച്ച് 2023 മെയ് 19 ന് ഗോവയിലെ കാനക്കോണയില്‍ അവസാനിക്കുന്ന യാത്ര, വിവിധ ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് പദ്ധതികളിലൂടെയും പ്രോഗ്രാമുകളിലൂടെയും സാമ്പത്തിക സാധ്യതകള്‍ ഉയര്‍ത്തുന്നതിനൊപ്പം മത്സ്യത്തൊഴിലാളികളും പങ്കാളികളും നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാനും ലക്ഷ്യമിട്ടുളളതായിരുന്നു.

iv. സാഗര്‍ പരിക്രമ ആറാം ഘട്ട യാത്ര 2023 മെയ് 29 മുതല്‍ 30 വരെ ആന്‍ഡമാന്‍ & നിക്കോബാര്‍ ദ്വീപുകളിലെ പ്രദേശങ്ങളിൽ സഞ്ചരിക്കുന്നു. കൊടിയഘട്ട്, പോര്‍ട്ട് ബ്ലെയര്‍, പാനിഘട്ട് ഫിഷ് ലാന്‍ഡിംഗ് സെന്റര്‍, വികെ പുര്‍ ഫിഷ് ലെന്‍ഡിംഗ് സെന്റര്‍, ഹട്ട്‌ബേ, നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ് മുതലായ കേന്ദ്രങ്ങളിലൂടെ യാത്ര കടന്നു പോകും. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീ. പര്‍ഷോത്തം രൂപാല, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാറിലെ യുടി അഡ്മിനിസ്‌ട്രേഷന്‍, ഫിഷറീസ് വകുപ്പ്, ഇന്ത്യാ ഗവണ്‍മെന്റ്, നാഷണല്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡ്, ആര്‍ജിസിഎ, എംപിഇഡിഎ, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ഫിഷറീസ് സര്‍വേ ഓഫ് ഇന്ത്യ, മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.


v. സാഗര്‍ പരിക്രമ യാത്ര ഏഴാം ഘട്ടം 2023 ജൂണ്‍ 8 മുതല്‍ കേരളത്തിലെ മടക്കരയിൽ നിന്നും ആരംഭിച്ച്, ബേക്കല്‍, കാഞ്ഞങ്ങാട്, കാസര്‍ഗോഡ്, മാഹി (പുതുച്ചേരി), കോഴിക്കോട് എന്നിവിടങ്ങൾ 2023 ജൂണ്‍ 9 നും, തൃശൂര്‍ ജില്ല 2023 ജൂണ്‍ 10 നും കൊച്ചി ജൂണ്‍ 11 നും പിന്നിട്ടുകൊണ്ട് കേരളത്തിലെ മുഴുവന്‍ തീരപ്രദേശങ്ങളും ഉള്‍ക്കൊള്ളിച്ച്  2023 ജൂണ്‍ 12-ന് തിരുവനന്തപുരത്ത് സമാപിച്ചു. 2022 മാര്‍ച്ച് 5-ന് ഗുജറാത്തിലെ മാണ്ഡ്വിയില്‍ നിന്ന് (സാഗര്‍ പരിക്രമ-ഘട്ടം I) ആരംഭിച്ച സാഗര്‍ പരിക്രമയുടെ ആദ്യഭാഗം രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരത്തെ പ്രധാന പ്രദേശങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് സമാപിച്ചത്. 

vi. സാഗര്‍ പരിക്രമയുടെ രണ്ടാം ഭാഗം രാജ്യത്തിന്റെ കിഴക്കന്‍ തീരം ഉള്‍ക്കൊള്ളാന്‍ ലക്ഷ്യമിടുന്നു. കേന്ദ്രമന്ത്രി ശ്രീ പര്‍ഷോത്തം രൂപാലയുടെ നേതൃത്വത്തില്‍ സാഗര്‍ പരിക്രമയുടെ എട്ടാം ഘട്ടം 2023 ഓഗസ്റ്റ് 31 ന് കേരളത്തിലെ വിഴിഞ്ഞത്ത് നിന്ന് പുനരാരംഭിച്ച് വിവിധ ഘട്ടങ്ങളിലായി രാജ്യത്തിന്റെ കിഴക്കൻ തീരം പിന്നിട്ടു. തമിഴ്‌നാട്ടിലെ 4 തീരദേശ ജില്ലകള്‍ (കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി, രാമനാഥപുരം) ഉള്‍പ്പെടുന്ന കന്യാകുമാരി മുതല്‍ രാമനാഥപുരം വരെ 2023 ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 2 വരെയാണ് പരിപാടി സംഘടിപ്പിച്ചത്. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന മന്ത്രി ശ്രീ പര്‍ഷോത്തം രൂപാല തമിഴ്‌നാട്ടില്‍ വിവിധോദ്ദേശ്യ കടല്‍പ്പായല്‍ പാര്‍ക്കിന് തറക്കല്ലിട്ടു.

vii. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീ പര്‍ഷോത്തം രൂപാലയും സഹമന്ത്രി ഡോ. എല്‍.മുരുകനും ചേര്‍ന്ന് തമിഴ്‌നാട്ടിലെ രാംനാട് ജില്ലയിലെ തൊണ്ടിയില്‍ 2023 ഒക്ടോബര്‍ 7-ന് സാഗര്‍ പരിക്രമ ഒന്‍പതാം ഘട്ടത്തിന്റെ ഉദ്ഘാടനം നടത്തി. തമിഴ്‌നാട്ടിലെ പുതുക്കോട്ടൈ, തഞ്ചാവൂര്‍, നാഗപട്ടണം, മയിലാടുതുറൈ, കടലൂര്‍, വിലുപ്പുറം, ചെങ്കല്‍പട്ട്, ചെന്നൈ, കാരയ്ക്കല്‍, പുതുച്ചേരി എന്നീ എട്ട് തീരദേശ ജില്ലകളിലാണ് പര്യടനം നടത്തിയത്.


viii. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോല്‍പാദന മന്ത്രി ശ്രീ പര്‍ഷോത്തം രൂപാല 2023 ഒക്ടോബര്‍ 13-ന് സാഗര്‍ പരിക്രമ പത്താം ഘട്ടം ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി ചെന്നൈയില്‍ നിന്ന് കോസ്റ്റ് ഗാര്‍ഡ് കപ്പലില്‍ ആന്ധ്രാപ്രദേശിന്റെ തീരപ്രദേശങ്ങളില്‍ പ്രവേശിക്കുകയും മത്സ്യത്തൊഴിലാളികളുമായും മത്സ്യബന്ധന പങ്കാളികളുമായും ആശയവിനിമയം നടത്തുകയും ചെയ്തു. 2023 ഒക്ടോബര്‍ 14-ന് ആന്ധ്രാപ്രദേശിലെ കൃഷ്ണപട്ടണം, നെല്ലൂര്‍ ജില്ലകള്‍ സന്ദര്‍ശിച്ച് പരിപാടി സമാപിച്ചു.

ix. ആഗോള ഫുട്പ്രിന്റുകൾ ശക്തിപ്പെടുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി, ഗ്ലോബല്‍ ഫിഷറീസ് കോണ്‍ഫറന്‍സ് ഇന്ത്യ 2023 നവംബര്‍ 21 മുതല്‍ 22 വരെ ഗുജറാത്തിലെ അഹമ്മദാബാദിലെ ഗുജറാത്ത് സയന്‍സ് സിറ്റിയില്‍ സംഘടിപ്പിച്ചു. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന മന്ത്രി ശ്രീ പര്‍ഷോത്തം രൂപാലയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി, അതിന്റെ ആദ്യ പതിപ്പില്‍, വിവിധ പങ്കാളികളെ ഒരു പ്ലാറ്റ്‌ഫോമില്‍ ഒരുമിച്ച് കൊണ്ടുവരുന്നതിനും മുന്നോട്ടുള്ള വഴിക്കും ആഭ്യന്തര, അന്തര്‍ദേശീയ സഹകരണത്തിനും വേണ്ടിയുള്ള സംഭാഷണങ്ങളും ചര്‍ച്ചകളും സുഗമമാക്കുന്നതിലും ഈ പരിപാടി നിര്‍ണായകമായി. അഞ്ച് ഗവണ്‍മെന്റ്-ടു-ഗവണ്‍മെന്റ് (G2G), ഗവണ്‍മെന്റ്-ടു-ബിസിനസ് (G2B), ബിസിനസ്സ്-ടു-ബിസിനസ്സ് സെഷനുകൾ  ഉള്‍പ്പെടുന്ന സമഗ്രമായ അജണ്ടയാണ് സമ്മേളനത്തില്‍ അവതരിപ്പിച്ചത്. ദ്വിദിന കോണ്‍ഫറന്‍സില്‍ ഏകദേശം 14,000 ഫിസിക്കല്‍, വെര്‍ച്വല്‍ പങ്കാളികള്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 10 വിദേശ ദൗത്യങ്ങള്‍, അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികള്‍, സംസ്ഥാന ഫിഷറീസ് മന്ത്രിമാര്‍, ശാസ്ത്രജ്ഞര്‍, നയ നിര്‍മ്മാതാക്കള്‍, സംസ്ഥാന ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ വൈവിധ്യമാര്‍ന്ന വിശിഷ്ട വ്യക്തികളും പങ്കാളികളും പങ്കെടുത്തു. 

x. ഇന്ത്യന്‍ ഫിഷറീസ് മേഖലയിലെ ശ്രദ്ധേയമായ നേട്ടങ്ങളെ അനുസ്മരിച്ചുകൊണ്ട് ഭാരത സര്‍ക്കാരിന്റെ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് ദേശീയ മത്സ്യകര്‍ഷക ദിനം ആചരിച്ചു. 2023 ജൂലായ് 10 മുതല്‍ 11 വരെ തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് ഡിപ്പാര്‍ട്ട്‌മെന്റ് 'സമ്മര്‍ മീറ്റ് 2023', 'സ്റ്റാര്‍ട്ട്-അപ്പ് കോണ്‍ക്ലേവ്' എന്നിവ സംഘടിപ്പിച്ചു. ഇന്ത്യന്‍ മത്സ്യബന്ധന മേഖലയുടെ ശ്രദ്ധേയമായ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനും നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു വേദിയായി ഈ പരിപാടി വര്‍ത്തിച്ചു. 


xi. 2023 ഫെബ്രുവരി 13 മുതല്‍ 15 വരെ ഇന്‍ഡോറില്‍ നടന്ന 'ജി-20 അഗ്രികള്‍ച്ചര്‍ വര്‍ക്കിംഗ് ഗ്രൂപ്പിന്റെ' ആദ്യ മീറ്റിംഗില്‍ ഫിഷറീസ് വകുപ്പ്, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോല്‍പാദന മന്ത്രാലയം, GoI, NFDB, ഹൈദരാബാദ് എന്നിവയുടെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ഒപ്പം അക്വാകള്‍ച്ചര്‍ മേഖലയും. റഷ്യന്‍ ഫെഡറേഷന്‍, ഓസ്‌ട്രേലിയ, സ്‌പെയിന്‍, ഇന്തോനേഷ്യ, നൈജീരിയ, ഒമാന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവയുടെ പ്രതിനിധികള്‍ ഫിഷറീസ് വകുപ്പിന്റെ സ്റ്റാള്‍ സന്ദര്‍ശിച്ചു. 'ഭക്ഷ്യ സുരക്ഷയും പോഷകാഹാരവും', 'കാലാവസ്ഥാ സ്മാര്‍ട്ട് സമീപനത്തോടുകൂടിയ സുസ്ഥിര കൃഷി', 'ഉള്‍ക്കൊള്ളുന്ന കാര്‍ഷിക മൂല്യ ശൃംഖലകളും ഭക്ഷ്യ സംവിധാനങ്ങളും', 'കാര്‍ഷിക പരിവര്‍ത്തനത്തിനായുള്ള ഡിജിറ്റലൈസേഷന്‍' എന്നീ വിഷയങ്ങളില്‍ വിവിധ സെഷനുകളില്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

xii ഇന്ത്യയുടെ ജി 20 ന് കീഴിലുള്ള അഗ്രികള്‍ച്ചര്‍ ഗ്രൂപ്പിന്റെ രണ്ടാം അഗ്രികള്‍ച്ചര്‍ ഡെപ്യൂട്ടി മീറ്റിംഗില്‍ (എഡിഎം) 2023 മാര്‍ച്ച് 29 ന് ചണ്ഡീഗഡ് അഡ്മിനിസ്‌ട്രേഷന്‍ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിവലില്‍ ഫിഷറീസ് വകുപ്പ്, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര മന്ത്രാലയം, GoI, NFDB, ഹൈദരാബാദ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ചണ്ഡീഗഡ് ഭരണകൂടവുമായി കൂടിയാലോചിച്ചാണ് പ്രസിഡന്‍സി. റെഡി ടു ഈറ്റ്, മൂല്യവര്‍ദ്ധിത, വിവിധ ശീതീകരിച്ച ചെമ്മീന്‍ ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള മത്സ്യം, സമുദ്രോത്പന്നങ്ങള്‍ എന്നിവ സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

xiii. ഫിഷറീസ് വകുപ്പ്, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോല്‍പാദന മന്ത്രാലയം, ഹൈദരാബാദിലെ എന്‍എഫ്ഡിബി എന്നിവയുടെ ഉദ്യോഗസ്ഥര്‍ ജി20 കൃഷി മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാന (കാര്‍ഷിക കര്‍ഷക ക്ഷേമം) മന്ത്രി ശ്രീ കൈലാഷ് ചൗധരിയുടെ നേതൃത്വത്തിലായിരുന്നു ഉദ്ഘാടന സമ്മേളനം. 2023 ജൂണ്‍ 15 മുതല്‍ 17 വരെ ഹൈദരാബാദില്‍ നടന്ന G20 കൃഷി മന്ത്രിമാരുടെ യോഗത്തിന്റെ പ്രമേയം, 'പോഷകാഹാരത്തിനുള്ള സുസ്ഥിര കൃഷി', ജൈവ വൈവിധ്യവുമായി ബന്ധപ്പെട്ട് 'കൃഷി വ്യാപനത്തിലും കൃഷിയിലും സ്ത്രീകളുടെ പങ്ക്' എന്നതായിരുന്നു. ശ്രീ നരേന്ദ്ര സിംഗ് തോമര്‍, കൃഷി, കര്‍ഷക ക്ഷേമ മന്ത്രി ശ്രീ കൈലാഷ് ചൗധരി, കൃഷി, കര്‍ഷക ക്ഷേമ സഹമന്ത്രി സുശ്രീ ശോഭ കരന്ദ്‌ലാജെ, ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാര്‍ഷിക സംഘടന ഡയറക്ടര്‍ ജനറല്‍, ശ്രീ. ക്യു ഡോങ്യു എന്നിവരും മറ്റ് വിശിഷ്ട വ്യക്തികളും സന്ദര്‍ശിച്ചു. 

xiv. 2023 ജൂണ്‍ 28-ന് ഫിഷറീസ്, മൃഗസംരക്ഷണം, ഡയറി വകുപ്പ് മന്ത്രി ശ്രീ പര്‍ഷോത്തം രൂപാല, 2023 ജൂണ്‍ 28-ന് ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ഡോ. എല്‍. മുരുകന്റെ സാന്നിധ്യത്തില്‍ ആന്‍ഡ്രോയിഡ് അധിഷ്ഠിത മൊബൈല്‍ ആപ്പ് ''റിപ്പോര്‍ട്ട് ഫിഷ് ഡിസീസ്'' പുറത്തിറക്കി. കര്‍ഷകര്‍ക്ക് അവരുടെ ഫാമുകളിലെ ഫിന്‍ഫിഷ്, ചെമ്മീന്‍, മോളസ്‌ക്കുകള്‍ എന്നിവയിലെ രോഗബാധ ഫീല്‍ഡ് ലെവല്‍ ഓഫീസര്‍മാര്‍ക്കും മത്സ്യ ആരോഗ്യ വിദഗ്ധര്‍ക്കും റിപ്പോര്‍ട്ട് ചെയ്യാനും അവരുടെ ഫാമുകളിലെ രോഗ പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കുന്നതിന് ശാസ്ത്രീയ ഉപദേശം നേടാനും നൂതന ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. മത്സ്യ കര്‍ഷകര്‍, ഫീല്‍ഡ് ലെവല്‍ ഓഫീസര്‍മാര്‍, മത്സ്യ ആരോഗ്യ വിദഗ്ധര്‍ എന്നിവരെ ബന്ധിപ്പിക്കുന്നതിനുള്ള ഒരു കേന്ദ്ര പ്ലാറ്റ്‌ഫോമാണ് ആപ്പ്.

xv. 2023 നവംബര്‍ 3 മുതല്‍ 5 വരെ ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ നടന്ന വേള്‍ഡ് ഫുഡ് ഇന്ത്യ പരിപാടിയില്‍ ഫിഷറീസ് വകുപ്പ് പങ്കെടുത്തു. ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സ്റ്റാള്‍ ഒരു പ്രത്യേക സ്ഥലത്ത് ക്രമീകരിക്കുകയും ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ 2023 നവംബര്‍ 3-ന് ''ഫിഷറീസ് ആന്റ് അക്വാകള്‍ച്ചറിലൂടെ ആഗോള ഭക്ഷ്യ-പോഷകാഹാര സുരക്ഷ'' എന്ന വിഷയത്തില്‍ ഒരു സാങ്കേതിക സെഷനു നേതൃത്വം നല്‍കുകയും ചെയ്തു.

xvi. ഫിഷറീസ് വകുപ്പ് 2023 ജൂണ്‍ 21-ന് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു. ന്യൂഡല്‍ഹിയിലെ കൃഷിഭവനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഈ വകുപ്പിലെ ഉദ്യോഗസ്ഥര്‍ വളരെ ആവേശത്തോടെ പങ്കെടുത്തു. യോഗാ പരിശീലകര്‍ യോഗാഭ്യാസം നടത്തി.

xvii. ആവശ്യമില്ലാത്ത വസ്തുക്കള്‍/ഇനങ്ങള്‍ നീക്കം ചെയ്ത് ഓഫീസ് ഹരിതാഭവും വൃത്തിയുള്ളതാക്കാനുള്ള പ്രത്യേക കാമ്പെയ്‌നില്‍ 3.0ഫിഷറീസ് വകുപ്പ്  (2023 ഒക്ടോബര്‍ 2 മുതല്‍ 31 വരെ) പങ്കെടുത്തു. ഫിഷറീസ് വകുപ്പും സബ്-ഓര്‍ഡിനേറ്റ് ഓഫീസുകളും നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍. കാമ്പെയ്‌നിനിടെ 13,000-ലധികം ഫയലുകള്‍/പഴയ രേഖകള്‍ അവലോകനം ചെയ്യുകയും 6,500-ലധികം ഫയലുകള്‍/പഴയ രേഖകള്‍ നീക്കം ചെയ്യുകയും ചെയ്തു.


xviii. 2023 സെപ്റ്റംബര്‍ 16 മുതല്‍ 2023 ഒക്ടോബര്‍ 2 വരെയുള്ള കാലയളവില്‍ ഫിഷറീസ് വകുപ്പ് സ്വച്ഛത പഖ്വാഡയില്‍ പങ്കെടുത്തു. ന്യൂഡല്‍ഹിയിലെ സരിത വിഹാറിലെ ഫിഷ്‌കോപ്‌ഫെഡ് ഓഫീസില്‍ 'സ്വച്ഛത ഹി സേവ' സംഘടിപ്പിച്ചു, അതില്‍ ഈ വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. 

xix. ഫിഷറീസ് വകുപ്പ് 2023 ഒക്ടോബര്‍ 31-ന് ദേശീയ ഐക്യദിനം ആചരിച്ചു. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ 2023 ഒക്ടോബര്‍ 31-ന് കൃഷിഭവനില്‍ നിന്ന് ഹൈദരാബാദ് ഹൗസിലേക്ക് ''റണ്‍ ഫോര്‍ യൂണിറ്റി'' പരിപാടി സംഘടിപ്പിച്ചു. എല്ലാ ജീവനക്കാരും വളരെ ആവേശത്തോടെയാണ് പരിപാടിയിൽ പങ്കെടുത്തത്.

xx ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര മന്ത്രാലയത്തിന്റെ സംയുക്ത ഹിന്ദി ഉപദേശക സമിതിയുടെ യോഗം 2023 നവംബര്‍ 8-ന് ന്യൂഡല്‍ഹിയിലെ വിജ്ഞാന് ഭവനില്‍ നടന്നു. യോഗത്തില്‍ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം, വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് സഹമന്ത്രി ഡോ.എല്‍.മുരുകന്‍ അധ്യക്ഷത വഹിച്ചു.

 

NS


(Release ID: 1992801) Visitor Counter : 161