ഷിപ്പിങ് മന്ത്രാലയം

വര്‍ഷാവസാന അവലോകനം-തുറമുഖങ്ങള്‍, കപ്പല്‍ഗതാഗതം, ജലപാത മന്ത്രാലയം 2023

Posted On: 02 JAN 2024 10:28AM by PIB Thiruvananthpuram

ഇന്ത്യയുടെ സമുദ്ര സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്ന ചരക്കു ഗതാഗതം, അടിസ്ഥാന സൗകര്യങ്ങള്‍, കപ്പല്‍ ഗതാഗതം് എന്നീ മേഖലകളിലെ അഭിലാഷങ്ങള്‍ ഉള്‍ക്കൊള്ളുന്ന 'മാരിടൈം അമൃത് കാല്‍ വിഷന്‍ 2047' പ്രധാനമന്ത്രി പ്രകാശനം ചെയ്തു

2014-ലെ 44-ാം റാങ്കില്‍ നിന്ന് അന്താരാഷ്ട്ര ഷിപ്പിംഗ് വിഭാഗത്തില്‍ ഇന്ത്യ 22-ാം റാങ്കിലെത്തി.

ദേശീയ ചരക്കു ഗതാഗത പോര്‍ട്ടല്‍ (മറൈന്‍) ചരക്കു ഗതാഗത സമൂഹത്തിലെ എല്ലാ പങ്കാളികളെയും ഐടി വഴി ബന്ധിപ്പിക്കുന്ന ഒരു ഏകജാലക പ്ലാറ്റ്‌ഫോമായി ഉദ്ഘാടനം ചെയ്തു, ചെലവും സമയ കാലതാമസവും കുറയ്ക്കുന്നതിനൊപ്പം കാര്യക്ഷമതയും സുതാര്യതയും മെച്ചപ്പെടുത്താന്‍ ഇതു ലക്ഷ്യമിടുന്നു.

മന്ത്രാലയവുമായും അതിന്റെ എല്ലാ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട സമഗ്രമായ ഡാറ്റ ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ 'സാഗര്‍ മന്തന്‍' സമാരംഭിച്ചു.

വ്യവസായങ്ങളുടെ നടത്തിപ്പ് എളുപ്പമാക്കുന്നതിനായി സാഗര്‍-സേതു എന്ന മൊബൈല്‍ ആപ്പ് പുറത്തിറക്കി

ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര കപ്പലായ കോസ്റ്റ സെറീന മുംബൈയില്‍ കടലിലിറക്കി

വാരണാസിയില്‍ നിന്ന് ദിബ്രുഗഡിലേക്കുള്ള ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ 51 ദിവസത്തെ റിവര്‍ ക്രൂയിസ് എംവി ഗംഗാ വിലാസ് അഞ്ച് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ബംഗ്ലാദേശിലുമായി 50 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് 3,200 കിലോമീറ്ററിലധികം സഞ്ചരിച്ചു.


ന്യൂഡല്‍ഹി, ജനുവരി 02, 2024:


2023 ഏപ്രിലില്‍ പുറത്തിറങ്ങിയ ലോകബാങ്കിന്റെ, ചരക്കുഗതാഗത മികവു സൂചിക (എല്‍പിഐ) റിപ്പോര്‍ട്ട്  പ്രകാരം 2014-ലെ 44-ാം റാങ്കില്‍ നിന്ന് അന്താരാഷ്ട്ര കപ്പല്‍ഗതാഗത വിഭാഗത്തില്‍ 22-ാം റാങ്കിലെത്തിയത് ഉള്‍പ്പെടെ മികവിന്റെ വര്‍ഷമാണ് മന്ത്രി ശ്രീ. സര്‍ബാനന്ദ സോനോവോളിന്റെ നേതൃത്വത്തില്‍ തുറമുഖ-കപ്പല്‍ഗതാഗത- ജലപാതാ മന്ത്രാലയം രാജ്യത്തിനു നല്‍കിയത്; പ്രതീക്ഷയുടെ പുതിയ വര്‍ഷവും.


യുഎഇ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ 4 ദിവസം, യുഎസ്എയ്ക്ക് 7 ദിവസം, ജര്‍മ്മനിക്ക് 10 ദിവസം എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ ശരാശരി കണ്ടെയ്നര്‍ താമസ സമയം 3 ദിവസം മാത്രമാണ് എന്ന നിലയിലെത്തി.

ഇന്ത്യന്‍ തുറമുഖങ്ങളുടെ 'ടേണ്‍ എറൗണ്ട് ടൈം' 0.9 ദിവസത്തിലെത്തി, ഇത് യുഎസ്എ (1.5 ദിവസം), ഓസ്ട്രേലിയ (1.7 ദിവസം), സിംഗപ്പൂര്‍ (1.0 ദിവസം) മുതലായവയേക്കാള്‍ മികച്ചതാണ്.

ആഗോള മാരിടൈം ഇന്ത്യ ഉച്ചകോടിയില്‍ ആരംഭിച്ച സമഗ്രമായ ഒരു റോഡ്മാപ്പിലൂടെ ഇന്ത്യയുടെ സമുദ്രമേഖല പരിവര്‍ത്തനം ചെയ്യാന്‍ ഒരുങ്ങുകയാണ്. 80,000 ലക്ഷം കോടിയാണ് ഇതിനുള്ള നിക്ഷേപം.

തുറമുഖം, ഷിപ്പിംഗ്, ജലപാത മന്ത്രാലയം രൂപീകരിച്ച അമൃത കാലത്തിന്റെ കാഴ്ചപ്പാട് 2047, മാരിടൈം ഇന്ത്യ വിഷന്‍ 2030 അടിസ്ഥാനമാക്കി നിര്‍മ്മിച്ചതാണ്, കൂടാതെ ലോകോത്തര തുറമുഖങ്ങള്‍ വികസിപ്പിക്കാനും ഉള്‍നാടന്‍ ജലഗതാഗതം, തീരദേശ ഷിപ്പിംഗ്, സുസ്ഥിര സമുദ്രമേഖല എന്നിവ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു.

ഗ്ലോബല്‍ മാരിടൈം ഇന്ത്യ ഉച്ചകോടി മുംബൈയില്‍ ഇതുവരെ നടത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഉച്ചകോടിയായിരുന്നു. പ്രധാനമന്ത്രി ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയും 'മാരിടൈം അമൃത് കാല്‍ വിഷന്‍ 2047' പ്രകാശനെ ചെയ്യുകയും ചെയ്തു. 10 വിദേശ രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, ഔദ്യോഗിക പ്രതിനിധികള്‍, വ്യവസായ പ്രതിനിധികള്‍, 42 രാജ്യങ്ങളില്‍ നിന്നുള്ള പ്രദര്‍ശകര്‍ എന്നിവര്‍ പങ്കെടുത്തു. 8.35 ലക്ഷം കോടി രൂപയുടെ 360 ധാരണാപത്രങ്ങള്‍ ഒപ്പുവെക്കുന്നതിനും 1.68 ലക്ഷം കോടി രൂപയുടെ അധിക നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനും ചടങ്ങ് സാക്ഷ്യം വഹിച്ചു. ഉച്ചകോടി 2,460 വ്യവസായ സംഗമങ്ങേളും 500-ലധികം അനുബന്ധ യോഗങ്ങളും നടന്നു. 14,440 കോടി രൂപയുടെ പതിനൊന്ന് പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും 8,924 കോടി രൂപയുടെ പതിനൊന്ന് പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്തു.


2023 മാര്‍ച്ച് 31-ന് നാഷണല്‍ ലോജിസ്റ്റിക്‌സ് പോര്‍ട്ടല്‍ (മറൈന്‍) ആരംഭിച്ച സാഗര്‍-സേതു മൊബൈല്‍ ആപ്പ് തത്സമയ പോര്‍ട്ട് പ്രവര്‍ത്തനങ്ങളും നിരീക്ഷണവും സുഗമമാക്കുകയും കപ്പല്‍, ചരക്ക്, കണ്ടെയ്നര്‍, ഫിനാന്‍സ്, റെഗുലേറ്ററി അതോറിറ്റി ഡാറ്റയും സേവനങ്ങളും ലഭ്യമാക്കുന്നതില്‍ തുറമുഖങ്ങള്‍ക്ക്  മികച്ച സേവനങ്ങള്‍ നല്‍കുകയും ചെയ്യുന്നു. അതുവഴി ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താന്‍ കഴിഞ്ഞു.

19-ാമത് മാരിടൈം സ്റ്റേറ്റ് ഡെവലപ്മെന്റ് കൗണ്‍സില്‍
2023 ഓഗസ്റ്റ് 18, 19 തീയതികളില്‍ ഗുജറാത്തിലെ കെവാഡിയയില്‍ ശ്രീ സര്‍ബാനന്ദ സോനോവാളിന്റെ അധ്യക്ഷതയില്‍ ഒരു യോഗം ചേര്‍ന്നു. തുറമുഖങ്ങള്‍, കപ്പല്‍ഗതാഗതം ജലപാതകള്‍ എന്നിവയുടെ സഹമന്ത്രി, സംസ്ഥാന മന്ത്രിമാര്‍, വിവിധ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

സാഗര്‍മാല പദ്ധതി, നഗര ജലഗതാഗതം, ഉള്‍നാടന്‍ ജലപാതകള്‍, ദേശീയ സമുദ്ര പൈതൃക സമുച്ചയം, തുറമുഖ കണക്റ്റിവിറ്റി എന്നിവ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളില്‍ ഉള്‍പ്പെടുന്നു.
 
ഈ സാമ്പത്തിക വര്‍ഷത്തില്‍ പ്രധാന തുറമുഖങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഗണ്യമായി വര്‍ധിച്ചു.


തുറമുഖ ഹരിതവല്‍കരണത്തിലും കപ്പല്‍ ഗതാഗതത്തിലും ഷിപ്പിംഗിലും ദേശീയതല മികവിന്റെ കേന്ദ്രം.

2023 മാര്‍ച്ച് 22-ന് ഗ്രീന്‍ പോര്‍ട്ട് ആന്‍ഡ് ഷിപ്പിംഗിലെ ആദ്യത്തെ ദേശീയതല മികവിന്റെ കേന്ദ്രം ഉദ്ഘാടനം ചെയ്തു.

 ഉള്‍നാടന്‍ ജലപാതകള്‍

ഉള്‍നാടന്‍ ജലപാതയിലൂടെയുള്ള ചരക്ക് നീക്കം:
2023 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ, 86.47 എംഎംറ്റി ചരക്ക് ജലപാതയിലൂടെ നീങ്ങി, 2022 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ 80.44 എംഎംറ്റി ആയിരുന്നു, അതായത് 7.49% വര്‍ദ്ധനവ്.

ഇന്ത്യയില്‍ ഉള്‍നാടന്‍ ജലഗതാഗതം വികസിപ്പിക്കുന്നതിനുള്ള ഒരു പുതിയ സംരംഭമായ ഐഡബ്ല്യുഡിസി തുറമുഖ- കപ്പല്‍ഗതാഗത- ജലപാതാ മന്ത്രാലയം 2023 ഒക്ടോബറില്‍ തുടങ്ങി. സംസ്ഥാന ഗവണ്‍മെന്റുകള്‍/യുടികള്‍, മറ്റ് കേന്ദ്ര മന്ത്രാലയങ്ങള്‍ എന്നിവയില്‍ നിന്നുള്ള പങ്കാളിത്തത്തോടെ ഈ സംരംഭത്തിന് കേന്ദ്രമന്ത്രി അധ്യക്ഷനാകും. ഇത് ചരക്ക്, യാത്രക്കാരുടെ സഞ്ചാരം, റിവര്‍ ക്രൂയിസ് ടൂറിസം എന്നിവയെ ഉത്തേജിപ്പിക്കും.

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ റിവര്‍ ക്രൂയിസ് എംവി ഗംഗാ വിലാസ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തത് 2023 ജനുവരി 13-ന്. വാരണാസിയില്‍ നിന്ന് ദിബ്രുഗഡിലേക്കുള്ള 51 ദിവസത്തെ ക്രൂയിസ് അഞ്ച് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ബംഗ്ലാദേശിലുമായി 3,200 കിലോമീറ്ററിലധികം സഞ്ചരിക്കും, 50 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. കപ്പലിന് 62 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയും മൂന്ന് ഡെക്കുകളും 18 സ്യൂട്ടുകളും 36 വിനോദസഞ്ചാരികളെ ഉള്‍ക്കൊള്ളുന്നു. മലിനീകരണ രഹിത സംവിധാനങ്ങളും ശബ്ദ നിയന്ത്രണ സാങ്കേതികവിദ്യകളും ഉപയോഗിച്ച് കപ്പല്‍ സുസ്ഥിര തത്വങ്ങള്‍ പിന്തുടരുന്നു. കന്നിയാത്രയില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള 32 വിനോദസഞ്ചാരികള്‍ യാത്ര ആസ്വദിച്ചു.  ഉത്തര്‍പ്രദേശില്‍ നാല് കമ്മ്യൂണിറ്റി ജെട്ടികള്‍ പ്രധാനമന്ത്രിഉദ്ഘാടനം ചെയ്തു. ബീഹാറില്‍ അഞ്ച് കമ്മ്യൂണിറ്റി ജെട്ടികളുടെ തറക്കല്ലിടല്‍, ഹാല്‍ദിയ മള്‍ട്ടി മോഡല്‍ ടെര്‍മിനല്‍, അസമിലെ മൂന്ന് പ്രധാന പദ്ധതികള്‍ എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.


സൗദി അറേബ്യയില്‍ നിന്നുള്ള ഷിപ്പിംഗ് കാരിയറായ ബഹ്രി ലൈന്‍, 2023 ജനുവരി 22-ന് കാമരാജര്‍ പോര്‍ട്ട് ലിമിറ്റഡില്‍ (കെപിഎല്‍) നിന്ന് എഫ്ഇ സര്‍വീസ് (ഫാര്‍ ഈസ്റ്റ് യൂറോപ്പ്) എന്ന പുതിയ റോ-റോ സേവനം ആരംഭിച്ചു. പുതിയ റോ-റോ സര്‍വീസ് ചൈനയെയും ഇന്ത്യയെയും നേരിട്ട് ബന്ധിപ്പിക്കുന്നു. , സൗദി അറേബ്യ, യൂറോപ്പ് (ജര്‍മ്മനി, ഫ്രാന്‍സ്, ബെല്‍ജിയം), കയറ്റുമതിക്കാര്‍ക്കും ഇറക്കുമതിക്കാര്‍ക്കും നേരിട്ട് അവസരം നല്‍കുന്നു.


പ്രധാന തുറമുഖങ്ങള്‍/ഐഡബ്ല്യുഎഐ എന്നിവിടങ്ങളില്‍ ഡ്രെഡ്ജിംഗ് പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണം കാര്യക്ഷമമാക്കുന്നതിനും ഡ്രെഡ്ജറിന്റെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ഡ്രെഡ്ജിംഗ് പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും പ്രതിദിന ലക്ഷ്യങ്ങള്‍ കൈവരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ബഹുമാനപ്പെട്ട തുറമുഖ- കപ്പല്‍ഗതാഗത- ജലപാതാ മന്ത്രി ആരംഭിച്ച ഓണ്‍ലൈന്‍ ഡ്രെഡ്ജിംഗ് മോണിറ്ററിംഗ് സിസ്റ്റം (സാഗര്‍ സമൃദ്ധി) വന്‍ വിജയം.

ഒമാന്‍ ഉള്‍ക്കടലില്‍ പിടികൂടിയ അഡ്വാന്റേജ് സ്വീറ്റ് കപ്പലിലെ 23 ഇന്ത്യന്‍ നാവികര്‍ ഇറാനില്‍ നിന്ന് സുരക്ഷിതമായി ഇന്ത്യയിലേക്ക് മടങ്ങി. ഇറാന്‍ ഗവണ്‍മെന്റിന്റെ പിന്തുണയോടെ വിദേശകാര്യ മന്ത്രാലയം, ഇറാനിലെ ഇന്ത്യന്‍ എംബസി, തുറമുഖ- കപ്പല്‍ഗതാഗത- ജലപാതാ മന്ത്രാലയം എന്നിവ ഈ രക്ഷാപ്രവര്‍ത്തനം സാധ്യമാക്കാന്‍ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു. നാവികരുടെ ക്ഷേമം സംരക്ഷിക്കുന്നതിനുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രതിബദ്ധത മന്ത്രാലയ ചുമതലയുള്ള കേന്ദ്രമന്ത്രി എടുത്തുപറഞ്ഞു.


NS



(Release ID: 1992782) Visitor Counter : 74