ആഭ്യന്തരകാര്യ മന്ത്രാലയം

കേന്ദ്ര ഗവണ്മെന്റ് അഖിലേന്ത്യാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് പ്രതിനിധികളുമായി ചർച്ച നടത്തി

Posted On: 02 JAN 2024 10:02PM by PIB Thiruvananthpuram

ഭാരതീയ ന്യായസംഹിതയിലെ സെക്ഷൻ 106 (2) പ്രകാരം 10 വര്‍ഷം തടവും പിഴയും വ്യവസ്ഥ ചെയ്യുന്നതുമായി ബന്ധപ്പെട്ടു ലോറി ​ഡ്രൈവർമാരുടെ ആശങ്കകള്‍ കേന്ദ്രഗവണ്മെന്റ് മനസിലാക്കുകയും അഖിലേന്ത്യാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് പ്രതിനിധികളുമായി ഇന്നു വിശദമായ ചര്‍ച്ച നടത്തുകയും ചെയ്തു.

ഈ പുതിയ നിയമങ്ങളും വ്യവസ്ഥകളും ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ലെന്നു ചൂണ്ടിക്കാണിക്കാന്‍ ഗവണ്മെന്റ് ആഗ്രഹിക്കുന്നു. അഖിലേന്ത്യാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസുമായി കൂടിയാലോചിച്ചശേഷമേ ഭാരതീയ ന്യായസംഹിതയിലെ സെക്ഷന്‍ 106 (2) പ്രകാരമുള്ള തീരുമാനം എടുക്കൂ എന്നു ചൂണ്ടിക്കാട്ടാനും കേന്ദ്ര ഗവണ്മെന്റ് ആഗ്രഹിക്കുന്നു.

അഖിലേന്ത്യാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസിനോടും എല്ലാ ഡ്രൈവര്‍മാരോടും അവരവരുടെ ജോലികളിലേക്കു മടങ്ങാന്‍ കേന്ദ്ര ഗവണ്മെന്റ് അഭ്യർഥിക്കുന്നു.

 

NS



(Release ID: 1992559) Visitor Counter : 111


Read this release in: English , Urdu , Hindi , Punjabi