ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

ധനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാ സംരംഭ വകുപ്പിന്റെ വര്‍ഷാന്ത്യ അവലോകനം



പൊതുമേഖലയ്ക്കു പ്രതീക്ഷിച്ചതിലും വളര്‍ച്ച

2023-ല്‍ പൊതുമേഖലാ സംരംഭ വകുപ്പ് (ഡിപിഇ) വിവിധ പ്രധാന മേഖലകളില്‍ സാമ്പത്തിക വളര്‍ച്ചയും കാര്യക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത പ്രകടിപ്പിച്ചു.

Posted On: 27 DEC 2023 3:11PM by PIB Thiruvananthpuram

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ (സിപിഎസ്ഇ) മൂലധനച്ചെലവ് (കാപെക്‌സ്) നിരീക്ഷിക്കുന്നതില്‍ ഡിപിഇ ശ്രദ്ധ കേന്ദ്രീകരിച്ചു, സിപിഎസ്ഇകളുടെ പ്രകടന വിലയിരുത്തലിനായി ഒരു ഓണ്‍ലൈന്‍ എംഒയു ഡാഷ്ബോര്‍ഡ് നടപ്പിലാക്കുന്നതിലൂടെ ഡിജിറ്റല്‍ പരിവര്‍ത്തനം യാഥാര്‍ഥ്യമാക്കി. ഡിപിഇയുടെ പരിധിയില്‍ വരുന്ന സംഭരണം വര്‍ധിപ്പിച്ചു.

സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ക്കു (എംഎസ്ഇ) ഗവണ്‍മെന്റ് നല്‍കിവരുന്ന പിന്തുണയ്ക്കു ചേരുംവിധം ഉള്‍ച്ചേര്‍ത്തുള്ള സംഭരണത്തില്‍ ശക്തമായ പ്രതിബദ്ധത സിപിഎസ്ഇകള്‍ പ്രകടിപ്പിച്ചു.

സാമ്പത്തിക പുരോഗതി കൈവരിക്കുന്നതിലും പൊതുമേഖലയില്‍ സുസ്ഥിരമായ വളര്‍ച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിലും ഡിപിഇക്കുള്ള  സുപ്രധാന പങ്കിനെ ഈ നേട്ടങ്ങള്‍ അടിവരയിടുന്നു.

2023-ല്‍ ധനമന്ത്രാലയത്തിലെ പൊതുമേഖലാ സംരംഭ വകുപ്പിന്റെ ചില പ്രധാന നേട്ടങ്ങള്‍ ഇനിപ്പറയുന്നവയാണ്:

സിപിഎസ്ഇകളില്‍ മൂലധനച്ചെലവ് (കാപ്പെക്‌സ്)

2023-24ലേക്ക് ഡിപിഇ തെരഞ്ഞെടുക്കപ്പെട്ട സിപിഎസ്ഇകളുടെയും മറ്റു സംഘടനകളുടെയും കാപ്പെക്‌സ് നിരീക്ഷിച്ചുവരികയാണ്. പ്രതീക്ഷിത ചെലവ് 7.33 ലക്ഷമാണെങ്കില്‍, 2023 നവംബര്‍ 30ലെ കണക്കു പ്രകാരം 4.88 ലക്ഷം കോടി രൂപയുടെ, അതായത് 66.61 ശതമാനത്തോളം നേട്ടമുണ്ടായി.
2022-23 സാമ്പത്തികവര്‍ഷത്തേക്കു കണക്കാക്കപ്പെട്ട കാപ്പെക്‌സ് 6.62 ലക്ഷം കോടിയാണെങ്കില്‍, 2022 നവംബര്‍ വരെ 3.97 ലക്ഷം കോടി, അതായത് 59.94% നേടി.

സിപിഎസ്ഇകളുടെ പ്രകടനം വിലയിരുത്താന്‍ എംഒയു ഡാഷ്‌ബോര്‍ഡ്: 2021-22 മുതല്‍ എംഒയു ഡാഷ്‌ബോര്‍ഡ് വഴി ഓണ്‍ലൈനായി സിപിഎസ്ഇകളുമായുള്ള എംഒയുകള്‍ സംബന്ധിച്ച് സിപിഎസ്ഇകളില്‍നിന്ന് വിവരശേഖരണവും ഭരണമന്ത്രാലയം വഴിയുള്ള സ്ഥിരപ്പെടുത്തലും എംഒയുകള്‍ ഒപ്പിടലും അതിന്റെ വിലയിരുത്തലും നടത്തിവരുന്നു.
സിപിഎസ്ഇകളുടെ പ്രകടനം വിലയിരുത്താനുള്ള എംഒയുകള്‍ക്കായുള്ള ഡാഷ്‌ബോര്‍ഡ് 2022ല്‍ ഇ-ഗവേണന്‍സ് വിഭാഗത്തില്‍ സ്‌കോച്ച് ഗോള്‍ഡ് അവാര്‍ഡ് നേടി.

സിപിഎസ്ഇകളുടെ സംഭരണം
ജെം വഴിയുള്ള സംഭരണം

പങ്കാളിത്തമുള്ളവരോടുള്ള തുടര്‍ച്ചയായ ഇടപെടല്‍ വഴി സിപിഎസ്ഇകള്‍ ഗവണ്‍മെന്റ് ഇ-വിപണി വഴി നടത്തുന്ന സംഭരണം എത്രയോ ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു.
ജെം വഴി 2023 നവംബര്‍ വരെ സിപിഎസ്ഇകള്‍ 1,33,720 കോടി രൂപയുടെ സംഭരണം നടത്തി. 2022ല്‍ നവംബര്‍ വരെ നടത്തിയ സംഭരണം 48,730 കോടി രൂപയുടേതു മാത്രമായിരുന്നു.

സൂക്ഷ്മ, ചെറുകിട സംരംഭങ്ങളില്‍നിന്നുള്ള സംഭരണം

സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ക്കായി ഗവണ്‍മെന്റ് പ്രഖ്യാപിച്ച പിന്തുണാ നടപടികള്‍ക്ക് അനുസൃതമായി, ജെം വഴിയുള്ള കേന്ദ്ര പൊതുമേഖലാ സംരംഭങ്ങളുടെ (സിപിഎസ്ഇ) സംഭരണം വാര്‍ഷികാടിസ്ഥാനത്തില്‍ 2.7 മടങ്ങ് വര്‍ധിച്ചു, എംഎസ്ഇകളില്‍ നിന്നുള്ള സംഭരണം 2023 നവംബര്‍ 30 വരെ ലക്ഷ്യമിട്ടതിലും 10% കൂടുതലാണ്.

സൂക്ഷ്മ, ചെറുകിട സംരംഭങ്ങളില്‍നിന്നു പൊതുമേഖളാ സംരംഭങ്ങള്‍ നിര്‍ബന്ധമായും നടത്തേണ്ട സംഭരണം 25 ശതമാനമാണെങ്കില്‍ 2023 നവംബര്‍ വരെ 35 ശതമാനം സംഭരണം നടത്തി. ഇത് ഒരു ലക്ഷത്തിലേറെ വരുന്ന എംഎസ്ഇകള്‍ക്കു നേട്ടമായി. 

--NS--


(Release ID: 1991945) Visitor Counter : 63