രാസവസ്തു, രാസവളം മന്ത്രാലയം
azadi ka amrit mahotsav

കെമിക്കൽസ് ആൻഡ് പെട്രോകെമിക്കൽസ് വകുപ്പിന്റെ 2023 വർഷാന്ത്യ അവലോകനം


രാസ, പെട്രോളിയം രാസ വകുപ്പ് ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും പ്രത്യേക ഊന്നല്‍ നല്‍കി.

Posted On: 27 DEC 2023 2:09PM by PIB Thiruvananthpuram


രാസ, പെട്രോളിയം രാസ വ്യവസായം നമ്മുടെ സമ്പദ്വ്യവസ്ഥയില്‍ ഒരു സുപ്രധാന സ്ഥാനം വഹിക്കുന്നു, നിരവധി മേഖലകള്‍ക്ക് നട്ടെല്ലായി പ്രവര്‍ത്തിക്കുന്നു. രാസ, പെട്രോളിയം രാസ വകുപ്പ്, ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുമായി വളര്‍ച്ചയുടെ ഗാഥയില്‍ രാസ സുസ്ഥിരതയില്‍ ശക്തമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു കൈക്കൊണ്ട നടപടികള്‍ പ്രശംസനീയമാണ്. വകുപ്പിന്റെ ഈ വര്‍ഷത്തെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ഇപ്രകാരമായിരുന്നു:

രാസ, പെട്രോളിയം രാസ വകുപ്പ് പെട്രോളിയം രാസവസ്തുക്കള്‍ സംബന്ധിച്ച പുതിയ പദ്ധതി താഴെ പറയുന്ന ഉപ പദ്ധതികളോടെ നടപ്പിലാക്കുന്നു (i) മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി; (ii) പെട്രോളിയം രാസവസ്തു ഗവേഷണ, നൂതനാശയ ഗവേഷണ  പദ്ധതി; (iii) പ്ലാസ്റ്റിക് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി.

പ്ലാസ്റ്റിക് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി പ്രകാരം, ആവശ്യമായ അത്യാധുനിക അടിസ്ഥാനസൗകര്യങ്ങളോടും പൊതു സൗകര്യങ്ങളോടും കൂടി ആവശ്യാനുസരണം പ്ലാസ്റ്റിക് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നത് വകുപ്പ് പ്രോത്സാഹിപ്പിക്കുന്നു. ഈ മേഖലയിലെ നിക്ഷേപം, ഉല്‍പ്പാദനം, കയറ്റുമതി എന്നിവ വര്‍ധിപ്പിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സഹായിക്കുന്നതിന് താഴേത്തട്ടിലുള്ള പ്ലാസ്റ്റിക് സംസ്‌കരണ വ്യവസായത്തിന്റെ ശേഷി സമന്വയിപ്പിക്കുകയാണ് ലക്ഷ്യം. വിവിധ സംസ്ഥാനങ്ങളില്‍ 10 പ്ലാസ്റ്റിക് പാര്‍ക്കുകള്‍ക്ക് ഇതുവരെ അംഗീകാരം ലഭിച്ചിട്ടുണ്ട്, അവ നടപ്പിലാക്കിവരികയാണ്.
മികവിന്റെ കേന്ദ്രങ്ങള്‍ (സിഒഇ) സംബന്ധിച്ച്, നിലവിലുള്ള സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതിനും പോളിമറുകളുടെയും പ്ലാസ്റ്റിക്കുകളുടെയും പുതിയ ആപ്ലിക്കേഷനുകളുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതിന് വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങള്‍ക്കു സഹായം നല്‍കുക എന്നതാണ് ലക്ഷ്യം. പദ്ധതിയുടെ ഊന്നല്‍ നിലവിലുള്ള ഉല്‍പ്പാദന പ്രക്രിയകളുടെ നവീകരണത്തിനും ഒപ്പം ഉല്‍പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ്. 13 സിഒഇകള്‍ക്ക് ഇതുവരെ അംഗീകാരം ലഭിച്ചു.

പെട്രോളിയം രാസവസ്തു ഗവേഷണ, നൂതനാശയ പദ്ധതി (പിആര്‍ഐസി)ക്കു കീഴില്‍, പെട്രോളിയം രാസവസ്തുക്കള്‍, ഉല്‍പ്പന്നങ്ങള്‍, പ്രക്രിയകള്‍, മറ്റ് അനുബന്ധ മേഖലകള്‍ എന്നിവയിലെ മികച്ച കണ്ടുപിടുത്തങ്ങളെ ഗവണ്‍മെന്റ് ആദരിക്കുന്നു. പെട്രോളിയം രാസവസ്തു മേഖലയിലെ ഗവേഷണവും വികസനവും മെച്ചപ്പെടുത്താന്‍ ഈ പദ്ധതി ശ്രമിക്കുന്നു, ഇത് കൂടുതല്‍ കാര്യക്ഷമമായ ഊര്‍ജ്ജ ഉപഭോഗം, പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണം, പുതിയ ഉല്‍പ്പന്നങ്ങളുടെ വികസനം എന്നിവയിലേക്ക് നയിക്കുന്നു.

(i) പുതിയ ചേര്‍ച്ചയുള്ള സംവിധാനം (എച്ച്എസ്) കോഡുകള്‍ സൃഷ്ടിക്കല്‍

രാസ മേഖലയെ സംബന്ധിച്ചിടത്തോളം, ഇറക്കുമതിയില്‍ ഭൂരിഭാഗവും 'മറ്റുള്ളവ' എന്ന വിഭാഗത്തിന് കീഴിലാണ് വരുന്നത്, ഇത് ഓരോ ചരക്കുകളുടെ വ്യാപാര പ്രവണത വെവ്വേറെ വിശകലനം ചെയ്യുന്നതിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഈ പ്രശ്‌നം പരിഹരിക്കുന്നതിന്, 29, 38 എന്നീ അധ്യായങ്ങള്‍ക്ക് കീഴിലുള്ള ഉയര്‍ന്ന ഇറക്കുമതി മൂല്യമുള്ള രാസവസ്തുക്കള്‍ തിരിച്ചറിയുന്നതിനും 28 കീടനാശിനി ഉല്‍പന്നങ്ങള്‍ക്കായി സമര്‍പ്പിത എച്ച്എസ് കോഡുകള്‍ നിര്‍ദ്ദേശിക്കുന്നതിനുമുള്ള പ്രവര്‍ത്തനം ഡിസിപിസി ആരംഭിച്ചു. പുതിയ എച്ച്എസ് കോഡുകള്‍ സൃഷ്ടിക്കുന്നത് ഇറക്കുമതിയില്‍ ട്രേഡ് ഇന്റലിജന്‍സ് വികസിപ്പിക്കുന്നതിന് സഹായിക്കുന്നു.

വകുപ്പിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍, സാങ്കേതിക ഗ്രേഡ് കീടനാശിനികള്‍ക്കായി 14 പുതിയ എച്ച്എസ് കോഡുകള്‍ അവയുടെ രൂപവല്‍ക്കരണത്തിനൊപ്പം സൃഷ്ടിച്ചു. മൊത്തത്തില്‍, 28 പുതിയ എച്ച്എസ് കോഡുകള്‍ ഉണ്ടാക്കി.

(ii) മേന്‍മാനിയന്ത്രണ ഓര്‍ഡറു(ക്യുസിഒ)കള്‍:

ഡിസിപിസി ചില രാസവസ്തുക്കള്‍ക്ക് ബിഐഎസ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്, അതുവഴി ആഭ്യന്തര നിര്‍മ്മാതാക്കളും വിദേശ വിതരണക്കാരും മനുഷ്യരുടെയോ മൃഗങ്ങളുടെയോ സസ്യങ്ങളുടെയോ ആരോഗ്യം, പരിസ്ഥിതിയുടെ സുരക്ഷ, അന്യായമായ വ്യാപാര രീതികള്‍ തടയല്‍, ദേശീയ സുരക്ഷ എന്നിവ സംരക്ഷിക്കുന്നതിന് ബിഐഎസ് മാനദണ്ഡങ്ങള്‍ പാലിക്കുന്നു. 2016ലെ ബിഐഎസ് നിയമത്തിന്റെ 16ാം വകുപ്പ് പ്രകാരമാണ് ഇത്. വകുപ്പ് 61 ക്യുസിഒകള്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്. അതില്‍ 30 എണ്ണം നടപ്പാക്കി. 2023-ല്‍ 12 ക്യുസിഒകള്‍ നടപ്പിലാക്കി.

(iii) 'രാസ, പെട്രോ രാസ വസ്തുക്കള്‍: ഹരിത സാങ്കേതിക വിദ്യകള്‍, ഡിജിറ്റലൈസേഷന്‍' എന്നിവയിലൂടെ സുസ്ഥിരമായ പരിവര്‍ത്തനങ്ങള്‍' എന്ന വിഷയത്തില്‍ ബി20 അന്താരാഷ്ട്ര സമ്മേളനം:

രാസ, പെട്രോ രാസ വകുപ്പ് ഇന്ത്യന്‍ വ്യവസായ കൂട്ടായ്മ(സിഐഐ)യുമായി സഹകരിച്ച് 24.05.2023 ന് ന്യൂഡല്‍ഹിയില്‍ രാസ, പെട്രോ രാസ വസ്തുക്കള്‍: ഹരിത സാങ്കേതിക വിദ്യകള്‍, ഡിജിറ്റലൈസേഷന്‍ വഴിയുള്ള സുസ്ഥിര പരിവര്‍ത്തനങ്ങള്‍' എന്ന വിഷയത്തില്‍ ബി20 അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചു. രാസ, പെട്രോ രാസ മേഖലകളിലെ വ്യവസായ പ്രമുഖരും ജി20 രാജ്യങ്ങളില്‍ നിന്നുള്ള 520 പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

(iv) ഇന്ത്യയിലെ ആഗോള രാസ, പെട്രോ രാസ ഉല്‍പാദന കേന്ദ്രത്തെക്കുറിച്ചുള്ള ഉച്ചകോടി:

ഇന്ത്യയിലെ ആഗോള രാസ, പെട്രോ രാസ ഉല്‍പാദന കേന്ദ്രം എന്ന വിഷയത്തില്‍ 2023 ജൂലൈ 27-28 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ ഡിസിപിസി ദ്വിദിന ഉച്ചകോടി സംഘടിപ്പിച്ചു. വിദേശത്ത് നിന്നുള്ള 56 പ്രതിനിധികള്‍ ഉള്‍പ്പെടെ വ്യവസായ മേഖലയില്‍ നിന്നുള്ള 517 പ്രതിനിധികളുടെ പങ്കാളിത്തത്തിന് ഉച്ചകോടി സാക്ഷ്യം വഹിച്ചു.

(v) അധിക യോഗ്യതകള്‍:
രാസ, പെട്രോ രാസ വസ്തുക്കളുടെ കാര്യത്തില്‍ ഇറക്കുമതി, കയറ്റുമതി ഡിക്ലറേഷനുകളില്‍ അധിക യോഗ്യത നിര്‍ബന്ധമാക്കിക്കൊണ്ട് റവന്യൂ വകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കി. ഇത് 01-10-2023 മുതല്‍ പ്രാബല്യത്തില്‍ വന്നു.

(v) നേരിട്ടുള്ള വിദേശ നിക്ഷേപം:
രാസവസ്തു മേഖലയ്ക്ക് ഓട്ടോമാറ്റിക് റൂട്ടില്‍ 100% എഫ്ഡിഐ അനുവദനീയമാണ്. കൂടാതെ ചില അപകടകരമായ രാസവസ്തുക്കക്ക് ഒഴികെ നിക്ഷേപകന് പ്രത്യേക അനുമതികളൊന്നും ആവശ്യമില്ല.

ഇന്ത്യയിലെ മൊത്തം എഫ്ഡിഐയില്‍ രാസവസ്തുക്കള്‍ ആറാം സ്ഥാനത്താണ്. എല്ലാ മേഖലകളിലുംവെച്ച് ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്കോടുകൂടി, അതായത് 2021-22 സാമ്പത്തിക വര്‍ഷത്തേതിനെക്കാല്‍ 9.1% വര്‍ധിച്ച്, ഇന്ത്യയിലെ മൊത്തം എഫ്ഡിഐ ധന ഒഴുക്കിന്റെ ~3% ആണ് ഈ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം.

എച്ച്ഒസിഎല്ലിന്റെ പ്രകടനം
2023 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവിലെ എച്ച്ഒസിഎല്ലിന്റെ വിറ്റുവരവ് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 23.79% വളര്‍ച്ച രേഖപ്പെടുത്തി. 2023 ഏപ്രില്‍ - നവംബര്‍ കാലയളവിലെ വില്‍പ്പന വിറ്റുവരവ് 462.85 കോടി രൂപയും 2022 ഏപ്രില്‍ - നവംബര്‍ കാലയളവിലെ വിറ്റുവരവ്  373.91 കോടി രൂപയുമാണ്.

വകുപ്പിന്റെ പുതിയ വെബ്സൈറ്റിന്റെ സമാരംഭം: രാസ, പെട്രോ രാസ വകുപ്പ് പുതിയ വെബ്സൈറ്റ് https://chemicals.gov.in വികസിപ്പിച്ച് പ്രവര്‍ത്തനമാരംഭിക്കുകയും പതിവായി തുടര്‍ച്ചയായി അപ്ഡേറ്റ് ചെയ്യുന്നതിനായി നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
14സി എംഎച്ചഎയുടെ സൈബര്‍ ജാഗ്രതാ അവബോധവും പാരസ്പര്യ സെഷനും പരിശീലന പരിപാടിയും സംബന്ധിച്ച വെബിനാര്‍: സൈബര്‍ കുറ്റകൃത്യങ്ങള്‍ ഏകോപിപ്പിച്ച് കൈകാര്യം ചെയ്യുന്നതിനായി 14.2.2023-ന് രാസ, പെട്രോ രാസ വകുപ്പിലെ 14സി, എംഎച്ച്എ ഒരു പാരസ്പര്യ സെഷനും പരിശീലന പരിപാടിയും നടത്തി. വകുപ്പിലെ ഉദ്യോഗസ്ഥരും അതിന്റെ ഭരണ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളും/എബികളും പരിപാടിയില്‍ ആവേശത്തോടെ പങ്കെടുത്തു. കംപ്യൂട്ടര്‍ ശരിയായി ഷട്ട്ഡൗണ്‍ ചെയ്യുക, കൃത്യമായ ഇടവേളകളില്‍ പാസ്വേഡുകള്‍ മാറ്റുക, മറ്റ് വെബ്സൈറ്റുകള്‍ക്കൊപ്പം ഫിഷിംഗ് വെബ്സൈറ്റുകള്‍ തുറക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്തുക, സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി പ്ലാറ്റ്ഫോമുകളും ഡാറ്റ മോഷണം മുതലായവയ്ക്കെതിരായ പരിരക്ഷകളും അറിയുക എന്നിങ്ങനെ സൈബര്‍ മികവിനായുള്ള ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെ ശേഷി വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്ന്. 26.10.2023ന് 14സി എംഎച്ച്എ വകുപ്പില്‍ സൈബര്‍ സുരക്ഷാ പരിപാലനത്തെക്കുറിച്ചുള്ള ഒരു വെബിനാര്‍ വീണ്ടും സംഘടിപ്പിച്ചു.

  • രാസ, പെട്രോ രാസ വകുപ്പിനുള്ള കര്‍മയോഗി ഭാരതിയുടെ നവീകരണ പദ്ധതി
  • കര്‍മ്മയോഗി പോര്‍ട്ടല്‍ പ്രദര്‍ശിപ്പിക്കുന്നതിനും വകുപ്പിലുള്ളപഠിതാക്കളെ സഹായിക്കുന്നതിനുമായി കര്‍മ്മയോഗി ഭാരത് രാസ, പെട്രോ രാസ വകുപ്പിന് വേണ്ടി പേഴ്‌സണല്‍ ആന്റ് ട്രെയിനിംഗ് വകുപ്പിന്റെ ഒരുഐജിഒടി നവീകരണ പരിപാടി നടത്തി.
  • വകുപ്പിലെ എഎസ്ഒ തലത്തിലും അതിനുമുകളിലുമുള്ള എല്ലാ ജീവനക്കാരും മുകളില്‍ സൂചിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു.
  • വകുപ്പില്‍ സൈബര്‍ സെല്‍ സ്ഥാപിക്കല്‍: സൈബര്‍ സംഭവങ്ങള്‍ 24x7 റിപ്പോര്‍ട്ടുചെയ്യുന്നതിനും സൈബര്‍ മുന്നറിയിപ്പുകളുണ്ടെങ്കില്‍ പ്രതികരിക്കുന്നതിനുമുള്ള ഒരു സംവിധാനമെന്ന നിലയില്‍ രാസ, പെട്രോ രാസ വകുപ്പില്‍ ഒരു സൈബര്‍ സെല്‍ രൂപീകരിച്ചു.

--NS--


(Release ID: 1991908) Visitor Counter : 56


Read this release in: Tamil , English , Urdu , Hindi