വിനോദസഞ്ചാര മന്ത്രാലയം
വർഷാന്ത്യ അവലോകനം 2023: ടൂറിസം മന്ത്രാലയം
Posted On:
21 DEC 2023 2:20PM by PIB Thiruvananthpuram
2023-ൽ ടൂറിസം മന്ത്രാലയത്തിന്റെ പ്രധാന സംരംഭങ്ങൾ/സംഭവങ്ങൾ/നേട്ടങ്ങൾ ഇവയാണ്:
- ടൂറിസം മന്ത്രാലയം ജി 20 ടൂറിസം വർക്കിംഗ് ഗ്രൂപ്പിന്റെ 4 യോഗങ്ങളും ടൂറിസം മന്ത്രിതല യോഗവും രാജ്യത്തെ വിവിധ വേദികളിൽ വിജയകരമായി സംഘടിപ്പിച്ചു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഒരു ഘടകം എന്ന നിലയിൽ ടൂറിസത്തിനായുള്ള ജി 20 കർമ്മ പദ്ധതി, എല്ലാ ജി 20 അംഗരാജ്യങ്ങളും ക്ഷണിക്കപ്പെട്ട രാജ്യങ്ങളും പൂർണ്ണമായി അംഗീകരിച്ചു.
-2023 സെപ്തംബർ 27-ന് ലോക ടൂറിസം ദിനത്തോടനുബന്ധിച്ച്, സുസ്ഥിര വിനോദസഞ്ചാരത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി വിഭാവനം ചെയ്ത 'മിഷൻ ലൈഫി'ന്റെ കീഴിൽ ടൂറിസം മേഖലയ്ക്കായി 'ട്രാവൽ ഫോർ ലൈഫ്' എന്ന പരിപാടിയുടെ ആഗോള തല ഉദ്ഘാടനം കേന്ദ്ര ഗവൺമെന്റിന്റെ ടൂറിസം മന്ത്രാലയം സംഘടിപ്പിച്ചു.
- പ്രധാന അന്താരാഷ്‌ട്ര വിപണികളിൽ ഇന്ത്യയെ ഒരു 360- ഡിഗ്രി സമഗ്ര സന്ദർശന കേന്ദ്രമായി സ്ഥാപിക്കുന്നതിനുള്ള ശ്രമത്തിൽ 2023-നെ 'വിസിറ്റ് ഇന്ത്യ ഇയർ 2023' ആയി പ്രഖ്യാപിച്ചു.
- പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ "മിഷൻ മോഡിൽ വിനോദസഞ്ചാരം വികസിപ്പിക്കുക" എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ, ആഗോളതലത്തിൽ ഇന്ത്യയെ ഒരു പ്രധാന വിവാഹകേന്ദ്രമായി പ്രദർശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു അഭിലാഷ പദ്ധതി ടൂറിസം മന്ത്രാലയം അവതരിപ്പിച്ചു.
- റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി 2023 ജനുവരി 26 മുതൽ 31 വരെ ന്യൂഡൽഹിയിലെ ചുവപ്പ് കോട്ട മൈതാനത്തു മന്ത്രാലയം ആറ് ദിവസത്തെ “ഭാരത് പർവ്”മെഗാ പരിപാടി സംഘടിപ്പിച്ചു. സാംസ്കാരിക പ്രകടനങ്ങൾ, അഖിലേന്ത്യ ഫുഡ് കോർട്ട്, അഖിലേന്ത്യ ക്രാഫ്റ്റ്സ് ബസാർ, 65 കരകൗശല സ്റ്റാളുകൾ എന്നിവയും മികച്ച റിപ്പബ്ലിക് ദിന പരേഡ് ടാബ്‌ലോകളുടെ പ്രദർശനവും ഇതിൽ ഉൾപ്പെടുന്നു.
- ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി), രാജസ്ഥാൻ ഗവണ്മെന്റിന്റെ ടൂറിസം വകുപ്പ് എന്നിവയുമായി സഹകരിച്ച് ടൂറിസം മന്ത്രാലയം 2023 ഏപ്രിൽ 23 മുതൽ 25 വരെ രാജസ്ഥാനിലെ ജയ്പൂരിൽ 'ഗ്രേറ്റ് ഇന്ത്യൻ ടൂറിസം ബസാർ (GITB)12-ാം പതിപ്പും, ജി20 ടൂറിസം എക്‌സ്‌പോയും സംഘടിപ്പിച്ചു.
- തീർത്ഥാടന പുനരുജ്ജീവനവും ആത്മീയ,പൈതൃക കേന്ദ്രങ്ങളുടെ പ്രോത്സാഹനവും (പ്രഷാദ്) പദ്ധതിക്ക് കീഴിൽ, 26 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആകെ 1629.15 കോടി രൂപയുടെ 46 പ്രോജക്ടുകൾ അനുവദിച്ചിട്ടുണ്ട്
രാജ്യത്ത് സുസ്ഥിരവും ഉത്തരവാദിത്തമുള്ളതുമായ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങൾ, പ്രാദേശിക ഗവണ്മെന്റുകൾ എന്നിവയുടെ പങ്കാളിത്തത്തോടെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സംയോജിത വികസനത്തിന് ശക്തമായ ഒരു ചട്ടക്കൂട് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ടൂറിസം മന്ത്രാലയം,സ്വദേശ് ദർശൻ 2.0 എന്ന രൂപത്തിൽ സ്വദേശ് ദർശൻ പദ്ധതി നവീകരിച്ചു. ഈ പദ്ധതിയുടെ വികസനത്തിനായി 32 സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങളിൽ 55 ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്തി.
SKY/GG
(Release ID: 1991498)
Visitor Counter : 89