പ്രധാനമന്ത്രിയുടെ ഓഫീസ്
ഡിസംബര്‍ 16ന് പ്രധാനമന്ത്രി വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഗുണഭോക്താക്കളുമായി സംവദിക്കും
അഞ്ച് സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി വികസിത് ഭാരത് സങ്കല്‍പ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും
രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് വികസിത് ഭാരത് സങ്കല്‍പ് യാത്രാ ഗുണഭോക്താക്കള്‍ പരിപാടിയില്‍ പങ്കെടുക്കും
Posted On:
15 DEC 2023 7:40PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഗുണഭോക്താക്കളുമായി 2023 ഡിസംബര്‍ 16 ന് വൈകുന്നേരം 4 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംവദിക്കും. ചടങ്ങില്‍ പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്യും.
പരിപാടിയില്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നിവിടങ്ങളിലെ വികസിത് ഭാരത് സങ്കല്‍പ് യാത്ര പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും.
രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഗുണഭോക്താക്കള്‍ പരിപാടിയില്‍ ചേരും. പരിപാടിയില്‍ കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, പ്രാദേശികതല പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുക്കും.
പദ്ധതിയുടെ ആനുകൂല്യങ്ങൾ എല്ലാ ഗുണഭോക്താക്കളിലേക്കും സമയബന്ധിതമായി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെ സര്‍ക്കാരിന്റെ മുന്‍നിര പദ്ധതികള്‍ സമ്പൂര്‍ണമായി നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വികസിത് ഭാരത് സങ്കല്‍പ് യാത്ര രാജ്യത്തുടനീളം നടത്തുന്നത്.
NK
(Release ID: 1986965)
Visitor Counter : 135
Read this release in:
Kannada
,
Tamil
,
Assamese
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Gujarati
,
Odia
,
Telugu