മന്ത്രിസഭ

വ്യാവസായിക സ്വത്തവകാശ മേഖലയിലെ സഹകരണത്തിനായി ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ധാരണാപത്രത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Posted On: 15 DEC 2023 7:34PM by PIB Thiruvananthpuram

ഇന്ത്യയുടെ വ്യവസായ വാണിജ്യ മന്ത്രാലത്തിന് കീഴിലുള്ള വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പും ഇറ്റലിയിലെ മിനിസ്ട്രി ഓഫ് എന്റര്‍പ്രൈസസ് ആന്റ് മെയിഡ് ഇന്‍ ഇറ്റലിയുടെ ഇന്‍ഡസ്ട്രിയല്‍ പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍-ഇറ്റാലിയന്‍ പേറ്റന്റ് ആന്‍ഡ് ട്രെയിഡ്മാര്‍ക്ക് ഓഫീസിൻ്റെ ഡയറക്ടര്‍ ജനറലും തമ്മിൽ വ്യാവസായിക സ്വത്തവകാശ മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം ഒപ്പിടുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം ഇന്ന് അംഗീകാരം നല്‍കി.

ഗുണഫലങ്ങള്‍:
ഈ മേഖലയുമായി ബന്ധപ്പെട്ട ഐ.പി, വിവരസാങ്കേതിക വിദ്യ സേവനങ്ങള്‍ എന്നിവയിലെ സഹകരണ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിനായി ഒരു സംവിധാനം രൂപീകരിക്കാൻ പങ്കാളികളെ ഈ ധാരണാപത്രം പ്രോത്സാഹിപ്പിക്കും.

പശ്ചാത്തലം:
സംരംഭങ്ങള്‍ക്ക്, പ്രത്യേകിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്കും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങ (എസ്.എം.ഇ)ള്‍ക്കും ദേശീയ അന്തര്‍ദേശീയ ഐ.പി.ആര്‍ (ഭൗതിക സ്വത്ത് അവകാശം) സംവിധാനങ്ങള്‍ പ്രാപ്തമാക്കുന്നതിനും അതില്‍ പങ്കാളികളാകുന്നതിനും പിന്തുണ നല്‍കുക എന്നതാണ് ധാരണാപത്രത്തിന്റെ ലക്ഷ്യം. ഐ.പി.ആര്‍ അപേക്ഷകളുടെ പ്രോസസ്സിംഗ്, ഐ.പി അവബോധം വളര്‍ത്തല്‍, ഐ.പി.ആര്‍ വാണിജ്യവല്‍ക്കരണവും നടപ്പാക്കലും പ്രോത്സാഹിപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കാനും ധാരണാപത്രം ശ്രമിക്കും.
ധാരണാപത്രത്തിന് കീഴിലുള്ള പ്രവര്‍ത്തനങ്ങള്‍, പങ്കാളികള്‍ ഒറ്റയ്‌ക്കോ സംയുക്തമായോ സംഘടിപ്പിക്കുന്ന പരിപാടികള്‍, ഇവന്റുകള്‍ എന്നിവകളില്‍ പങ്കെടുക്കുന്നതിലൂടെ ഐ.പി.ആര്‍ മേഖലയിലെ മികച്ച സമ്പ്രദായങ്ങളും അനുഭവങ്ങളും അറിവുകളും കൈമാറ്റം ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതിനും അവസരം ലഭ്യമാക്കും.

NK



(Release ID: 1986932) Visitor Counter : 76