വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
54ാം ഐഎഫ്എഫ്‌ഐയില്‍ 'ഗാന്ധി ടോക്സ്' ശ്രദ്ധാകേന്ദ്രം
കറന്‍സി നോട്ടിലെ ഗാന്ധിയും നാം ഉള്‍ക്കൊള്ളാന്‍ ആഗ്രഹിക്കുന്ന ഗാന്ധിയും തമ്മിലുള്ള ദ്വന്ദമാണ് 'ഗാന്ധി ടോക്‌സ്' പുറത്തുകൊണ്ടുവരുന്നത്: നടന്‍ വിജയ് സേതുപതി
ഗോവ, 21 നവംബര്‍ 2023
പ്രമുഖ അഭിനേതാക്കളായ വിജയ് സേതുപതി, അദിതി റാവു ഹൈദരി, അരവിന്ദ് സ്വാമി, സിദ്ധാര്‍ത്ഥ് ജാദവ് എന്നിവര്‍ അഭിനയിച്ച 'ഗാന്ധി ടോക്സ്' ഇന്ത്യയുടെ അമ്പത്തിനാലാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ശ്രദ്ധാ കേന്ദ്രമായി. നിര്‍മ്മാതാക്കളായ ഷാരിഖ് പട്ടേലിനും രാജേഷ് കെജ്രിവാളിനും ഒപ്പം വിജയ് സേതുപതി ഗോവയില്‍ മാധ്യമങ്ങളോട് സംവദിച്ചു.
ഐഎഫ്എഫ്ഐയില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യത്തെ നിശബ്ദ സിനിമയാണ് 'ഗാന്ധി ടോക്‌സ്'. നിശബ്ദ ക്ലാസിക് സിനിമകളുടെ ഗൃഹാതുരത്വം പുനഃസൃഷ്ടിക്കാനാണ് ഇത് ലക്ഷ്യമിടുന്നത്. കറന്‍സി നോട്ടിലെ ഗാന്ധിയും എല്ലാവരും ഉള്‍ക്കൊള്ളാന്‍ ആഗ്രഹിക്കുന്ന ഗാന്ധിയുടെ ആദർശങ്ങളും തമ്മിലുള്ള ദ്വന്ദവും സിനിമ പ്രേക്ഷകരിലേക്ക് കൊണ്ടുവരുന്നു.
ആശയവിനിമയത്തിന് ദൃശ്യമാധ്യമം മാത്രം ഉപയോഗിക്കുക എന്നത് സംവിധായകന്റെ രസകരമായ ആശയമാണെന്ന് നിര്‍മ്മാതാവ് ഷാരിഖ് പട്ടേല്‍ ചിത്രത്തെക്കുറിച്ച് പറഞ്ഞു. വിജയ്, അദിതി, അരവിന്ദ്, സിദ്ധാര്‍ത്ഥ് തുടങ്ങിയ അണിയറപ്രവര്‍ത്തകര്‍ അവര്‍ക്ക് മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസം നല്‍കി. ''ശബ്ദവിന്യാസത്തിന് എ ആര്‍ റഹ്‌മാന്‍ ഉള്ളത് പ്രത്യേക അനുഗ്രഹമായി മാറി'', നിര്‍മ്മാതാവ് പറഞ്ഞു.
''നീതി യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വ്യത്യസ്തമാണ്. തുടക്കത്തില്‍ നായകന്‍ നോട്ടിലെ ഗാന്ധിയോട് സംസാരിക്കുന്നു, എന്നാല്‍ പിന്നീട് അയാള്‍ തന്റെ ഹൃദയത്തിലുള്ള ഗാന്ധിയോട് പ്രതികരിക്കാന്‍ തുടങ്ങുന്നു (ഗാന്ധിയുടെ പ്രവർത്തികൾ). ഇതാണ് സിനിമ കണ്ടെത്തുന്ന ദ്വന്ദം''സിനിമയെക്കുറിച്ച് സംസാരിച്ച വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു.
ഒരു നിശ്ശബ്ദ സിനിമയില്‍ അഭിനയിക്കുന്നത് ബുദ്ധിമുട്ടാണോ എന്ന ചോദ്യത്തിന് മറുപടിയായി, സംഭാഷണങ്ങൾ തന്റെ അഭിനയത്തെ സ്വാധീനിക്കുന്നില്ലെന്നും സ്വാധീനിക്കേണ്ട കാര്യമില്ലെന്നും നടന്‍ പറഞ്ഞു. ''കലാരൂപം ഞങ്ങളെ അനുഗ്രഹിക്കുമെന്നും പ്രേക്ഷകരെ വിശ്വസിപ്പിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. ഏതുതരം സിനിമയിലും വിജയവും പരാജയവും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഓരോ നിമിഷവും ആവേശത്തോടെ ജീവിക്കാൻ കഴിയുന്നത് ഈ തൊഴിലിന്റെ ഭാഗമാണ്", ഒരു നടൻ എന്ന നിലയിലുള്ള വിജയത്തെ കുറിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
അവരുമായുള്ള സംവാദം ഇവിടെ കാണുക: https://www.youtube.com/watch?v=VmRi3VxtW2I
സംഗ്രഹം:
ഒരു നിശബ്ദ ബ്ലാക്ക് കോമഡി ചിത്രം. ഒരു കഥാപാത്രത്തിന്റെ സാമ്പത്തിക ആവശ്യങ്ങളെക്കുറിച്ചും അത് മറ്റുള്ളവരെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും പറയുന്ന ചിത്രം. തൊഴില്‍രഹിതനായ ബിരുദധാരിയായ മഹാദേവന്‍ ഏതു വിധേനയും ഒരു ജോലി നേടാനുള്ള പോരാട്ടത്തിലാണ്. ഒരു ബിസിനസുകാരനേയും ചെറുകിട കള്ളനേയും അയാൾ കണ്ടുമുട്ടുന്നു. നിശബ്ദത വാക്കുകളേക്കാള്‍ വളരെ ഉച്ചത്തില്‍ സംസാരിക്കുന്നു. സംഭാഷണം എന്ന സങ്കേതം ഉപേക്ഷിച്ചുകൊണ്ട് ഒരു കഥ പറയാന്‍ ഗാന്ധി ടോക്‌സ് ലക്ഷ്യമിടുന്നു. അത് അത്ര എളുപ്പമല്ലെങ്കിലും , രസകരവും വെല്ലുവിളി നിറഞ്ഞതുമാണ്.
അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും
സംവിധാനം: കിഷോര്‍ പാണ്ഡുരംഗ് ബേലേക്കര്‍
നിര്‍മ്മാണം സീ സ്റ്റുഡിയോസ്, ക്യൂറിയസ് & മൂവിമില്‍
തിരക്കഥ: കിഷോര്‍ പി. ബെലേക്കര്‍
ഛായാഗ്രഹണം: കരണ്‍ ബി. റാവത്ത്
എഡിറ്റര്‍: ആശിഷ് മാത്രെ
അഭിനേതാക്കള്‍: വിജയ് സേതുപതി, അദിതി റാവു ഹൈദരി, അരവിന്ദ് സ്വാമി, സിദ്ധാര്‍ത്ഥ് ജാദവ്
--NS--
(Release ID: 1978714)
Visitor Counter : 132