രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ന്യൂ ഡല്ഹിയില് നടന്ന ഉഭയകക്ഷി ചര്ച്ചയില് പ്രതിരോധ മന്ത്രിയും യുഎസ് പ്രതിരോധ സെക്രട്ടറിയും വിവിധ പ്രതിരോധ, തന്ത്രപരമായ വിഷയങ്ങള് ചര്ച്ച ചെയ്തു

Posted On: 10 NOV 2023 3:26PM by PIB Thiruvananthpuram

ന്യൂ ഡൽഹി: നവംബര് 10, 2023

പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി 2023 നവംബർ 10 ന് ന്യൂ ഡൽഹിയിൽ ഉഭയകക്ഷി ചർച്ച നടത്തി. പ്രതിരോധ, തന്ത്രപരമായ വിഷയങ്ങള് ഇരു മന്ത്രിമാരും സമഗ്രമായി ചര്ച്ച ചെയ്തു. പ്രതിരോധ വ്യവസായ സഹകരണം വർദ്ധിപ്പിക്കുന്നതിനും പ്രതിരോധ സംവിധാനങ്ങൾ പരസ്പര സഹകരണത്തോടെ വികസിപ്പിക്കുന്നതിനും ഉൽപാദിപ്പിക്കുന്നതിനും ഇരുപക്ഷത്തുനിന്നുമുള്ള പ്രതിരോധ വ്യവസായങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതിനും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചു.

നിര്ണ്ണായക മേഖലകളിലെ സംയുക്ത ഗവേഷണത്തിലൂടെ പ്രതിരോധ സാങ്കേതിക സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികള് മന്ത്രിമാര് ആരാഞ്ഞു. ഈ വര്ഷം ജൂണില് ആരംഭിച്ച ഇന്ത്യ-യുഎസ് ഡിഫന്സ് ഇന്ഡസ്ട്രിയല് ഇക്കോസിസ്റ്റം,INDUS-X-ന്റെ പുരോഗതി അവര് അവലോകനം ചെയ്യുകയും ഇന്ത്യയിലെയും യുഎസിലെയും സര്ക്കാരുകള്, ബിസിനസുകള്, അക്കാദമിക് സ്ഥാപനങ്ങള് എന്നിവ തമ്മിലുള്ള തന്ത്രപരമായ സാങ്കേതിക പങ്കാളിത്തവും പ്രതിരോധ വ്യാവസായിക സഹകരണവും വികസിപ്പിക്കാന് ലക്ഷ്യമിടുകയും ചെയ്തു.

ബഹ്റൈന് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ബഹുമുഖ സംരംഭമായ സംയോജിത മാരിടൈം ഫോഴ്സ്സിന്റെ പൂര്ണ അംഗത്വത്തിലേക്ക് ചേരാനുള്ള ഇന്ത്യയുടെ തീരുമാനത്തെ സെക്രട്ടറി ഓസ്റ്റിന് സ്വാഗതം ചെയ്തു.

 

ചർച്ചയുടെ അവസാനം, മന്ത്രിമാർ, അവരുടെ സംഘങ്ങൾക്കായി ഭാവിയിൽ സംയുക്ത പ്രവർത്തനങ്ങൾക്കായി ഒരു അജണ്ടയും തയ്യാറാക്കി.
 
****

(Release ID: 1976178) Visitor Counter : 98