സഹകരണ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്രമന്ത്രി ശ്രീ അമിത് ഷാ 2023 നവംബർ 08 ന് ജൈവ ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയ സിമ്പോസിയത്തെ അഭിസംബോധന ചെയ്യും.

Posted On: 06 NOV 2023 3:51PM by PIB Thiruvananthpuram



ന്യൂ ഡൽഹി: നവംബർ  7 , 2023

ന്യൂഡൽഹിയിലെ പുസയിലുള്ള ICAR കൺവെൻഷൻ സെന്ററിൽ 2023 നവംബർ 08, ബുധനാഴ്ച, നാഷണൽ കോഓപ്പറേറ്റീവ് ഓർഗാനിക്‌സ് ലിമിറ്റഡ് (NCOL) സംഘടിപ്പിക്കുന്ന ജൈവ ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയ സിമ്പോസിയത്തിൽ കേന്ദ്ര ആഭ്യന്തര - സഹകരണ മന്ത്രി ശ്രീ അമിത് ഷാ, സംസാരിക്കും.  എൻസിഓഎൽ -ന്റെ ലോഗോ, വെബ്സൈറ്റ്, ബ്രോഷർ എന്നിവയും  ശ്രീ  അമിത്  ഷാ പ്രകാശനം ചെയ്യും. ചടങ്ങിൽ എൻസിഓഎൽ അംഗങ്ങൾക്ക് അംഗത്വ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്യും.  ഏകദിന സിമ്പോസിയത്തിൽ, എൻസിഒഎല്ലിന്റെ ലക്ഷ്യങ്ങൾ, ജൈവ ഉൽപന്നങ്ങളുടെ പ്രാധാന്യം, ചെറുകിട സൂക്ഷ്മ കർഷകരുടെ ഉന്നമനത്തിൽ സഹകരണ സംഘങ്ങളുടെ പങ്ക് എന്നിവ ചർച്ച ചെയ്യും.

ജൈവ കർഷകർക്കും ഉൽപ്പാദക സംഘടനകൾക്കും വിപണിയിലേക്ക് നേരിട്ട് പ്രവേശനം നൽകിക്കൊണ്ട് ഉൽപന്നങ്ങളുടെ ആദായം വർദ്ധിപ്പിക്കാനാണ്  എൻസിഓഎൽ ലക്ഷ്യമിടുന്നത്.  കേന്ദ്രഗവൺമെന്റിന്റെ ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി സഹകരിച്ച് രാജ്യത്തുടനീളമുള്ള വിവിധ സഹകരണ സംഘങ്ങളും അനുബന്ധ സ്ഥാപനങ്ങളും ഉൽപ്പാദിപ്പിക്കുന്ന ജൈവ ഉൽപന്നങ്ങളുടെ മുഴുവൻ വിതരണ ശൃംഖലയും 'സമഗ്ര ഗവണ്മെന്റ്' എന്ന സമീപനത്തോടെ എൻസിഒഎൽ  നിയന്ത്രിക്കും.

ഏതെങ്കിലും സഹകരണ സംഘത്തിനോ വ്യക്തികളുടെ ഒരു അസോസിയേഷനോ (സെൻട്രൽ രജിസ്ട്രാർ അനുവദിക്കുന്നത് പോലെ ) എൻസി ഓഎൽ -ൽ അംഗമാകാം.  ഇന്നുവരെ, ഏകദേശം 2,000 സഹകരണ സംഘങ്ങൾ ഇതിനകം എൻസിഓഎൽ-ൽ അംഗമാകുകയോ അതിന്റെ അംഗത്വത്തിന് അപേക്ഷിക്കുകയോ ചെയ്തിട്ടുണ്ട്.

ജൈവ ഉൽപന്നങ്ങളുടെ ഉൽപാദനത്തിൽ ഏർപ്പെട്ടിരിക്കുന്ന സഹകരണ മേഖലയ്ക്കും അനുബന്ധ കമ്പനികൾക്കും ധനസഹായം, ശേഷി വർദ്ധിപ്പിക്കൽ, സാങ്കേതിക മാർഗ്ഗനിർദ്ദേശം മുതലായവ ഉൾപ്പെടെയുള്ള പിന്തുണയും എൻസിഒഎൽ നൽകും.

സിമ്പോസിയത്തിൽ സാങ്കേതിക സെഷനുകൾ ഉണ്ടായിരിക്കും, കൂടാതെ എൻസിഓഎൽ അംഗങ്ങൾ, കേന്ദ്രഗവൺമെന്റ്/സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങൾ /എം എസ് സി എസ് /ധനകാര്യ സ്ഥാപനങ്ങൾ /സഹകരണ യൂണിയനുകൾ/ജില്ലാ സഹകരണ യൂണിയനുകൾ/ഓർഗാനിക് സർട്ടിഫിക്കേഷൻ ബോഡികൾ, ടെസ്റ്റിംഗ് ലബോറട്ടറികൾ,  എന്നിവിടങ്ങളിലെ വിദഗ്ധർ, രാജ്യത്തുടനീളമുള്ള മറ്റ് പങ്കാളികൾ എന്നിവരുൾപ്പെടെ 1000-ലധികം പേർ പങ്കെടുക്കും.    വെർച്വൽ മാധ്യമം വഴി വലിയൊരു വിഭാഗം പങ്കാളികളും പരിപാടിയിൽ പങ്കു ചേരും.

 
SKY
 
*********************

(Release ID: 1975332) Visitor Counter : 84