പ്രധാനമന്ത്രിയുടെ ഓഫീസ്‌

2022 ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ഹൈജമ്പ് T63 ഇനത്തിൽ സ്വർണം നേടിയ ഷൈലേഷ് കുമാറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 23 OCT 2023 12:55PM by PIB Thiruvananthpuram

ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന 2022 ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ഹൈജമ്പ് T63 ഇനത്തിൽ സ്വർണ മെഡൽ നേടിയ ഷൈലേഷ് കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. 

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു: 

“ഏഷ്യൻ പാരാ ഗെയിംസിലെ പ്രശംസാർഹമായ സ്വർണ മെഡൽ നേട്ടത്തിൽ ശൈലേഷ് കുമാറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! പുരുഷന്മാരുടെ ഹൈജമ്പ് T63 ഇനത്തിലെ അദ്ദേഹത്തിന്റെ പ്രകടനം അസാമാന്യമായിരുന്നു. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യവും കഠിനാധ്വാനവും എല്ലാവർക്കും പ്രചോദനമാണ്."

 

SK

(Release ID: 1970031) Visitor Counter : 63