സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി

2024-25 വിപണന കാലയളവിൽ റാബി വിളകൾക്കുള്ള കുറഞ്ഞ താങ്ങുവിലയ്ക്ക് (MSP)കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം.

Posted On: 18 OCT 2023 3:26PM by PIB Thiruvananthpuram

2024-25 വിപണന കാലയളവിലെ എല്ലാ റാബി വിളകൾക്കും കുറഞ്ഞ താങ്ങുവില (MSP) വർദ്ധിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാസമിതി അംഗീകാരം നൽകി.

കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾക്ക് ആദായകരമായ വില ഉറപ്പാക്കുന്നതിനായാണ് 2024-25 വിപണന കാലയളവിൽ റാബി വിളകളുടെ താങ്ങുവില ഗവൺമെന്റ് വർദ്ധിപ്പിച്ചത്. പരിപ്പിന് ക്വിന്റലിന് 425 രൂപയും റാപ് സീഡ്, കടുക് എന്നിവയ്ക്ക് ക്വിന്റലിന് 200 രൂപയുമാണ് താങ്ങുവിലയിൽ ഏറ്റവും ഉയർന്ന വർദ്ധന.  ഗോതമ്പിനും ചെണ്ടൂരകത്തിനും (Safflower) ക്വിന്റലിന് 150 രൂപ വീതം വർധിപ്പിക്കാനാണ് അനുമതി.  ബാർലിക്കും കടലയ്ക്കും യഥാക്രമം ക്വിന്റലിന് 115 രൂപയും 105 രൂപയും വർദ്ധിപ്പിച്ചു.

2024-25 വിപണന കാലയളവിലെ എല്ലാ റാബി വിളകൾക്കുള്ള കുറഞ്ഞ താങ്ങുവില

(ക്വിന്റലിന് രൂപയിൽ) 

ക്രമനമ്പർ

വിളകൾ

MSP RMS

2014-15

MSP RMS 2023-24

MSP RMS 2024-25

ഉൽപ്പാദനച്ചെലവ്* RMS 2024-25

താങ്ങുവിലയിലെ വർധന

ചെലവിന്റെ അടിസ്ഥാനത്തിലുള്ള ലാഭം (ശതമാനത്തിൽ)

1

ഗോതമ്പ്

1400

2125

2275

1128

150

102

2

ബാർലി

1100

1735

1850

1158

115

60

3

കടല (Gram)

3100

5335

5440

3400

105

60

4

പരിപ്പ് (Lentil)

2950

6000

6425

3405

425

89

5

റാപ്‌സീഡ്

& കടുക്

3050

5450

5650

2855

200

98

6

ചെണ്ടൂരകം (Safflower)

3000

5650

5800

3807

150

52

 

*കൂലിപ്പണി, കന്നുകാലികൾക്കും യന്ത്രങ്ങൾക്കുമുള്ള ചിലവ്, പാട്ടത്തിനെടുത്ത ഭൂമിയുടെ വാടക, വിത്തുകൾ, രാസവളങ്ങൾ, വളങ്ങൾ, ജലസേചന നിരക്കുകൾ തുടങ്ങിയവയ്ക്കുള്ള ചിലവുകൾ ഉൾപ്പെടെയുള്ള എല്ലാ ചിലവുകളും ഇതിൽ വരുന്നു. ഉപകരണങ്ങളുടെയും കാർഷിക കെട്ടിടങ്ങളുടെയും മൂല്യത്തകർച്ച, പ്രവർത്തന മൂലധനത്തിന്റെ പലിശ, പമ്പ് സെറ്റുകളുടെ പ്രവർത്തനത്തിനുള്ള ഡീസൽ/വൈദ്യുതി, അനുബന്ധചിലവുകൾ തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു.

 

അഖിലേന്ത്യാ തലത്തിൽ ശരാശരി ഉൽപാദനച്ചെലവിന്റെ 1.5 മടങ്ങെങ്കിലും താങ്ങുവില നിശ്ചയിക്കുമെന്ന 2018-19 ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് അനുസൃതമായാണ് 2024-25 ലെ വിപണന കാലയളവിലെ റാബി വിളകൾക്കുള്ള താങ്ങുവില വർദ്ധിപ്പിച്ചത്. അഖിലേന്ത്യാ തലത്തിൽ ശരാശരി ഉൽപാദനച്ചെലവിനേക്കാൾ  ഗോതമ്പിന്  പ്രതീക്ഷിക്കുന്ന ലാഭം 102 ശതമാനവും റാപ് സീഡ്, കടുക് എന്നിവയ്ക്ക് 98 ശതമാനവുമാണ്. പരിപ്പിന് 89 ശതമാനവും പയറുവർഗത്തിന് 60 ശതമാനവും ബാർലിക്ക് 60 ശതമാനവും ചെണ്ടൂരകത്തിന് (Safflower) 52 ശതമാനവും ആണ്. റാബി വിളകളുടെ  ഈ വർദ്ധിച്ച താങ്ങുവില കർഷകർക്ക് ലാഭകരമായ വില ഉറപ്പാക്കുകയും വിള വൈവിധ്യവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിനും കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമായി എണ്ണക്കുരുക്കൾ, പയർവർഗങ്ങൾ, ശ്രീ അന്ന/ചെറുധാന്യങ്ങൾ എന്നിവയിലേക്ക് വിള വൈവിധ്യവൽക്കരണം ഗവണ്മെന്റ് പ്രോത്സാഹിപ്പിക്കുന്നു. നിരക്കുനയത്തിന് പുറമേ, എണ്ണക്കുരുക്കളും പയർവർഗങ്ങളും കൃഷി ചെയ്യാൻ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിന് സാമ്പത്തിക പിന്തുണയും ഗുണനിലവാരമുള്ള വിത്തുകളും നൽകുക എന്ന ലക്ഷ്യത്തോടെ ദേശീയ ഭക്ഷ്യസുരക്ഷാ ദൗത്യം (NFSM), പ്രധാനമന്ത്രി കൃഷി സിഞ്ചായീ യോജന (PMKSY), എണ്ണക്കുരുക്കൾ, എണ്ണപ്പന എന്നിവയ്ക്കായുള്ള ദേശീയ ദൗത്യം (NMOOP) തുടങ്ങിയ വിവിധ സംരംഭങ്ങൾ ഗവണ്മെന്റ് ഏറ്റെടുത്തിട്ടുണ്ട്.

കൂടാതെ, കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) പദ്ധതിയുടെ പ്രയോജനങ്ങൾ രാജ്യത്തുടനീളമുള്ള എല്ലാ കർഷകർക്കും ലഭ്യമാക്കുന്നതിനായി ഗവണ്മെന്റ് കിസാൻ റിൻ പോർട്ടൽ (കെആർപി), കെസിസി ഘർ ഘർ അഭിയാൻ, കാലാവസ്ഥാ വിവര ശൃംഖല ഡാറ്റാ സിസ്റ്റംസ് (വിൻഡ്‌സ്) എന്നിവയ്ക്കു തുടക്കം കുറിച്ചിട്ടുണ്ട്. സമയബന്ധിതവും കൃത്യവുമായ കാലാവസ്ഥാ വിവരങ്ങൾ നൽകി കർഷകരെ അവരുടെ വിളകളെ സംബന്ധിച്ച് നിർണായക തീരുമാനങ്ങൾ എടുക്കുന്നതിന് ഇതു സഹായിക്കും.

കാർഷിക മേഖലയിൽ വിപ്ലവം സൃഷ്ടിക്കാനും സാമ്പത്തിക ഉൾച്ചേർക്കൽ മെച്ചപ്പെടുത്താനും ഡാറ്റ വിനിയോഗം മെച്ചപ്പെടുത്താനും രാജ്യത്തുടനീളമുള്ള കർഷകരുടെ ജീവിതം മെച്ചപ്പെടുത്താനും ഈ സംരംഭങ്ങൾ ലക്ഷ്യമിടുന്നു.

NK/NS

 



(Release ID: 1968832) Visitor Counter : 123