റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

മെച്ചപ്പെട്ട റോഡ് സുരക്ഷയ്ക്കും ഡിജിറ്റൽ എൻഫോഴ്‌സ്‌മെന്റിനുമായിനാഷണൽ ഹൈവേ അതോറിറ്റി, എടിഎംഎസ്ന്റെ ( Advanced Traffic Management System) നിലവാരം ഉയർത്തുന്നു.

Posted On: 17 OCT 2023 4:52PM by PIB Thiruvananthpuram



ന്യൂ ഡല്‍ഹി: ഒക്ടോബര്‍ 17, 2023

 റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും അപകടങ്ങൾ /സംഭവങ്ങൾ എന്നിവയുടെ പ്രതികരണ സമയം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ട്, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, അപ്‌ഗ്രേഡഡ്, ഫോർവേഡ്-ലുക്കിംഗ് അഡ്വാൻസ്ഡ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം (എടിഎംഎസ്) മാനദണ്ഡങ്ങൾ -2023 നടപ്പിലാക്കുന്നതിനായി പുതുക്കിയ നയം പുറത്തിറക്കി. ഇതിൽ നിർമിത ബുദ്ധി സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ പ്രയോജനപ്പെടുത്തുന്നു. ഈ സംരംഭം ദേശീയ പാതകളിലും എക്‌സ്പ്രസ് വേകളിലും റോഡ്,ഡിജിറ്റൽ സുരക്ഷ   വർദ്ധിപ്പിക്കും.

ട്രാഫിക് നിയമങ്ങളുടെ ഡിജിറ്റൽ എൻഫോഴ്‌സ്‌മെന്റിന് ഊന്നൽ നൽകുന്നതിന് മുമ്പത്തെ വിഐഡിഎസ് ക്യാമറകൾക്ക് പകരം പുതിയതായി അവതരിപ്പിച്ച വീഡിയോ ഇൻസിഡന്റ് ഡിറ്റക്ഷൻ ആൻഡ് എൻഫോഴ്‌സ്‌മെന്റ് സിസ്റ്റം (VIDES) പ്രയോഗത്തിൽ വരുന്നത് ഇതിൽ ഉൾപ്പെടുന്നു.  ഇരു ചക്ര വാഹനത്തിൽ 3 പേരുടെ യാത്ര,ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവയുടെ ലംഘനങ്ങൾ, തെറ്റായ പാതയിലോ ദിശയിലോ ഉള്ള ഡ്രൈവിംഗ്, ഹൈവേയിൽ മൃഗങ്ങളുടെ സാന്നിധ്യം, കാൽനട ക്രോസിംഗുകൾ എന്നിവയുൾപ്പെടെ 14 വ്യത്യസ്ത സംഭവങ്ങൾ തിരിച്ചറിയാൻ VIDES-ന് കഴിയും.  കണ്ടെത്തിയ സംഭവത്തെ ആശ്രയിച്ച്, VIDES റൂട്ട് പട്രോളിംഗ് വാഹനങ്ങളെയോ ആംബുലൻസുകളെയോ അറിയിക്കും, ഇ-ചലാനുകൾ സൃഷ്ടിക്കും, അടുത്തുള്ള വേരിയബിൾ സന്ദേശമയയ്‌ക്കൽ സംവിധാനത്തിലേക്ക് ജാഗ്രത നിർദേശം നൽകൽ , അല്ലെങ്കിൽ സമീപത്തുള്ള യാത്രക്കാർക്ക് ''രാജ്മാർഗ്യാത്ര'  (‘Rajmargyatra) മൊബൈൽ ആപ്പ് വഴി അറിയിപ്പുകൾ അയയ്ക്കൽ എന്നിവ ചെയ്യും

 സമഗ്രമായ കവറേജിനായി, ദേശീയ പാതയോരങ്ങളിൽ ഓരോ 10 കിലോമീറ്ററിലും ഈ ക്യാമറകൾ സ്ഥാപിക്കാൻ പദ്ധതിയിട്ടിരിക്കുന്നു. ഓരോ 100 കിലോമീറ്ററിലും അത്യാധുനിക കമാൻഡ് & കൺട്രോൾ കേന്ദ്രങ്ങൾ വിവിധ ക്യാമറ ഫീഡുകൾ സംയോജിപ്പിക്കുന്നു.  ഇതുകൂടാതെ, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എഎൻപിആർ) ക്യാമറകൾ പ്രയോജനപ്പെടുത്തി,വെഹിക്കിൾ സ്പീഡ് ഡിറ്റക്ഷൻ സിസ്റ്റം (വിഎസ്ഡിഎസ്) ഇപ്പോൾ വീഡിയോകളിൽ സംയോജിപ്പിച്ചിരിക്കുന്നു.


കൂടാതെ, ട്രാഫിക് മോണിറ്ററിംഗ് ക്യാമറ സിസ്റ്റവും (ടിഎംസിഎസ്) നവീകരിക്കും.  ദേശീയ പാതയിൽ ഓരോ ഒരു കിലോമീറ്ററിലും സ്ഥാപിച്ചിരിക്കുന്ന ഈ ക്യാമറകൾക്ക് അപകടങ്ങളും നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളും കണ്ടെത്താനുള്ള കഴിവുകൾ പോലുള്ള വിപുലമായ  സംവിധാനം നൽകിയിട്ടുണ്ട്.


പ്രാദേശിക ട്രാഫിക് ഏജൻസികളുമായുള്ള സഹകരണം ശക്തിപ്പെടുത്തിക്കൊണ്ട്, ട്രാഫിക് പോലീസ് പ്രതിനിധികൾക്കായി എൻഎച്ച്എഐ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിൽ പ്രത്യേക വർക്ക് സ്റ്റേഷനുകൾ അനുവദിക്കും.  മാത്രമല്ല, തത്സമയ ഏകോപനവും പ്രതികരണവും വർദ്ധിപ്പിക്കുന്നതിന് നെറ്റ്‌വർക്കിലൂടെ ക്യാമറ ഫീഡുകൾ പങ്കിടുന്നതിനുള്ള വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്.


ഫലപ്രദമായ ആസൂത്രണത്തിനും നിർവഹണത്തിനും   വേണ്ടിയുള്ള ഇൻപുട്ടുകൾ നൽകിക്കൊണ്ട് എടിഎംഎസ് വിന്യാസം ദുരന്തനിവാരണത്തിൽ ഒരു സജീവ പങ്ക് വഹിക്കും. ഏജൻസികളെയും ഹൈവേ ഉപയോക്താക്കളെയും സഹായിക്കുന്ന തൽസമയ ഗതാഗത വിവരങ്ങൾ ഉൾപ്പെടെ മറ്റ് പ്രധാന വിവരങ്ങളുടെ ഓൺലൈൻ പങ്കിടലും ഇത് നൽകും.


 ഒപ്റ്റിക് ഫൈബർ കേബിളുകളുടെ (OFC) അടിസ്ഥാന സൗകര്യം   വികസിപ്പിക്കുന്നതിനായി ദേശീയ പാതയോരങ്ങളിൽ സംയോജിത യൂട്ടിലിറ്റി കോറിഡോറുകൾ വികസിപ്പിച്ചുകൊണ്ട് ഡിജിറ്റൽ ഹൈവേകൾ നടപ്പിലാക്കാനും   നയം വ്യവസ്ഥ ചെയ്യുന്നു.  കമാൻഡ് & കൺട്രോൾ സെന്ററുമായി ആശയവിനിമയം നടത്താൻ ATMS ഉപകരണങ്ങൾ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ   ഉപയോഗിക്കുമെങ്കിലും, ഭാവിയിൽ കവറേജ് വർദ്ധിക്കുന്നതിനനുസരിച്ച് 5G അടിസ്ഥാനമാക്കിയുള്ള ആശയവിനിമയത്തിനും നയത്തിൽ വ്യവസ്ഥകളുണ്ട്.

 ആധുനിക ആവശ്യകതകൾക്ക് അനുസൃതമായി, NHAI യുടെ പുതിയ മാനദണ്ഡങ്ങൾ ഹാർഡ്‌വെയറും സോഫ്റ്റ്‌വെയർ ഘടകങ്ങളും പരിഷ്കരിച്ചിട്ടുണ്ട്

 
*******************


(Release ID: 1968502) Visitor Counter : 88