രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ഐഎന്‍എസ് ബിയാസ് നവീകരിക്കുന്നതിനും റീ പവറിംഗിനുമായി ചെയ്യുന്നതിനുമായി പ്രതിരോധ മന്ത്രാലയം കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡുമായി കരാര്‍ ഒപ്പു വച്ചു

Posted On: 16 OCT 2023 2:33PM by PIB Thiruvananthpuram
ന്യൂ ഡല്‍ഹി: ഒക്ടോബര്‍ 16, 2023

2023 ഒക്ടോബര്‍ 16ന് ഐഎന്‍എസ് ബിയാസിന്റെ മധ്യകാല നവീകരണത്തിനും റീ പവറിംഗിനുമായി കൊച്ചി ആസ്ഥാനമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡുമായി (സിഎസ്എല്‍) പ്രതിരോധ മന്ത്രാലയം കരാര്‍ ഒപ്പു വച്ചു. മൊത്തം 313.42 കോടി രൂപയുടേതാണ് കരാര്‍.

ആവി പ്രൊപ്പൽഷനിൽ നിന്നും ഡീസല്‍ പ്രൊപ്പൽഷനിലേക്കു മാറുന്ന ബ്രഹ്മപുത്രാ ക്ലാസില്‍പ്പെട്ട ആദ്യ ഫ്രിഗേറ്റായിരിക്കും ഐഎന്‍എസ് ബിയാസ്. മധ്യകാല നവീകരണവും റീ പവറിംഗും 2026ല്‍ പൂര്‍ത്തിയായ ശേഷം ഐഎന്‍എസ് ബിയാസ് ആധുനികവത്കരിച്ച ആയുധങ്ങളും നവീകരിച്ച യുദ്ധ സന്നാഹങ്ങളുമായി ഇന്ത്യന്‍ നാവിക സേവനയുടെ ഭാഗമാകും.

രൂപ മാറ്റം വരുത്തുന്ന ആദ്യ റീ പവറിംഗ് പദ്ധതി അറ്റകുറ്റപ്പണികളെ സംബന്ധിച്ച നാവിക സേനയുടെ സിദ്ധാന്തത്തിലും അറ്റകുറ്റപ്പണിക്കുള്ള സിഎസ്എല്ലിന്റെ ശേഷിയിലും സുപ്രധാന മുന്നേറ്റമായിരിക്കും കുറിക്കുക. 50 ല്‍പ്പരം സൂഷ്മ-ചെറുകിട-ഇടത്തരം സംരങ്ങളുടെ (എംഎസ്എംഇ) പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതി 3500 ലധികം പേർക്ക് തൊഴലവസരങ്ങള്‍ സൃഷ്ടിക്കും.

(Release ID: 1968086) Visitor Counter : 150