വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
iffi banner

54-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനായുള്ള   (IFFI 54) മീഡിയ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു



ന്യൂ ഡൽഹി: ഒക്ടോബർ  11, 2023

2023 നവംബര്‍ 20 മുതല്‍ 28 വരെ ഗോവയില്‍ നടക്കുന്ന 54-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മീഡിയ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു.  2023, ജനുവരി ഒന്നിന് 21 വയസ് പൂര്‍ത്തിയായി, ഏതെങ്കിലും അച്ചടി, ഇലക്ട്രോണിക്, ഡിജിറ്റല്‍, അല്ലങ്കില്‍ ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മീഡിയ ഡെലിഗേറ്റ് ആകാം. പ്രായ നിബന്ധന പാലിക്കാന്‍ കഴിയുന്ന ഫ്രീലാന്‍സ് മാധ്യമ പ്രവര്‍ത്തകര്‍ക്കും അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ ലളിതവും https://my.iffigoa.org/extranet/media/ ലൂടെ ഓണ്‍ലൈനായി പൂര്‍ത്തിയാക്കാവുന്നതുമാണ്.

ഐഎഫ്എഫ്ഐ വന്‍ വിജയമാക്കുന്നതിനും സിനിമ ആസ്വാദന സംസ്‌കാരം പരിപോഷിപ്പിക്കുന്നതിനും  ചലച്ചിത്ര നിര്‍മ്മാണ കലയോടുള്ള അഭിനിവേശം വളര്‍ത്തുന്നതിനും വിവരങ്ങള്‍ക്കും ആശയവിനിമയത്തിനും നിര്‍ണ്ണായക പങ്കുണ്ട്.  മാധ്യമ ശക്തിയിലൂടെ പ്രഫഷണലായ രീതിയില്‍ ഐഎഫ്എഫ്ഐ ആഘോഷങ്ങള്‍ക്കു മാറ്റുകൂട്ടുന്നതിനാണ് ഫെസ്റ്റിവലില്‍ രജിസ്റ്റര്‍ ചെയ്യാനും പങ്കെടുക്കാനും മാധ്യമ പ്രതിനിധികളെ ക്ഷണിക്കുന്നത്.

സിനിമ നല്‍കുന്ന പൂര്‍ണ്ണ സന്തോഷവും ഈ സിനിമകൾ നെയ്തെടുത്ത ആകർഷകമായ കഥകളും, അവയുടെ സൃഷ്ടാക്കളുടെ ജീവിതം, സ്വപ്‌നങ്ങള്‍, അഭിലാഷങ്ങള്‍, കഷ്ടപ്പാടുകള്‍ എന്നിവയുടെ സവിശേഷ കാഴ്ചയൊരുക്കുന്നതായിരിക്കും ഐഎഫ്എഫ്ഐ 54. സിനിമകളുടെ ആഘോഷം തിരശീലകളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. ഐഎഫ്‌എഫ്‌ഐയുടെയും മറ്റ് മികച്ച ചലച്ചിത്രമേളകളുടെയും സത്ത നിർവചിക്കുന്ന മാസ്റ്റർക്ലാസ്സുകൾ, പാനൽ ചർച്ചകൾ, സെമിനാറുകൾ, സംഭാഷണങ്ങൾ എന്നവയും ഉണ്ടായിരിക്കും

രജിസ്‌ട്രേഷന്‍ സംബന്ധിച്ച സംശയ നിവാരണത്തിന്  
(https://static.pib.gov.in/WriteReadData/specificdocs/documents/2023/oct/doc20231011259501.pdf) ലും  രജിസ്‌ട്രേഷന്‍ ലിങ്കിലും ഉള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കാണുക. കൂടുതല്‍  സഹായങ്ങൾക്ക് പിഐബിയിലൂടെ ഇ-മെയില്‍ വഴി   pib-goa[at]gov[dot]in അല്ലങ്കില്‍ +91-832-2956418. എന്ന ഫോണ്‍ നമ്പരിലും ബന്ധപ്പെടാം. ഇന്ത്യന്‍ സമയം രാവിലെ 10 മുതല്‍ വൈകിട്ട് ആറു വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഫോണില്‍ ബന്ധാപ്പെടാവുന്നതാണ്.

രജിസ്‌ട്രേഷന്‍ സ്വീകരിക്കുന്നത്  2023, നവംബര്‍ 18  11:59:59 PM    (ഇന്ത്യന്‍ സമയം)  അവസാനിക്കും .  മാധ്യമ സ്ഥാപനങ്ങളുടെ ആനുകാലികത, വലിപ്പം, (പ്രചാരം, വായനക്കാര്‍, പ്രാപ്യത), സിനിമയിലുള്ള ശ്രദ്ധ, പ്രതീക്ഷിക്കുന്ന മീഡിയ കവറേജ് എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കി ഓരോ മാധ്യമ സ്ഥാപനങ്ങള്‍ക്കും നല്‍കേണ്ട അക്രഡിറ്റേഷനുകളുടെ എണ്ണം പിഐബി തീരുമാനിക്കും.

 
**********************
iffi reel

(Release ID: 1966583) Visitor Counter : 167