പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പി എം സ്വനിധി പദ്ധതിയില്‍ നാഴികക്കല്ലായി 50 ലക്ഷം ഗുണഭോക്താക്കള്‍; പ്രശംസിച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 04 OCT 2023 12:50PM by PIB Thiruvananthpuram

പിഎം സ്വനിധി പദ്ധതിയില്‍ 50 ലക്ഷം ഗുണഭോക്താക്കളെന്ന നാഴികക്കല്ല് നേട്ടത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. വഴിയോരക്കച്ചവടക്കാരുടെ ജീവിതം സുഗമമാക്കുക മാത്രമല്ല, അവര്‍ക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവസരവും പിഎംസ്വനിധി നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഭവന നഗരകാര്യ മന്ത്രാലയത്തിന്റെ പോസ്റ്റ് സാമൂഹ്യ മാധ്യമമായ എക്‌സില്‍ പങ്കിട്ടുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു;


'ഈ മഹത്തായ നേട്ടത്തിന് വലിയ അഭിനന്ദനങ്ങള്‍! പിഎം സ്വനിധി പദ്ധതി രാജ്യത്തുടനീളമുള്ള നമ്മുടെ വഴിയോരക്കച്ചവടക്കാരുടെ ജീവിതം സുഗമമാക്കുക മാത്രമല്ല, അവര്‍ക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവസരം കൂടി നല്‍കിയതില്‍ ഞാന്‍ സംതൃപ്തനാണ്.

 

NS

(रिलीज़ आईडी: 1964121) आगंतुक पटल : 144
इस विज्ञप्ति को इन भाषाओं में पढ़ें: Kannada , English , Urdu , हिन्दी , Marathi , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu