പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി സർ എം വിശ്വേശ്വരയ്യയ്ക്ക്  ശ്രദ്ധാഞ്‌ജലി അർപ്പിച്ചു

എഞ്ചിനീയർമാരുടെ ദിനത്തിൽ എഞ്ചിനീയർമാരെയും അഭിവാദ്യം ചെയ്തു

Posted On: 15 SEP 2023 9:56AM by PIB Thiruvananthpuram


എഞ്ചിനീയർമാരുടെ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സർ എം വിശ്വേശ്വരയ്യയ്ക്ക് ശ്രദ്ധാഞ്‌ജലി അർപ്പിച്ചു.

ഈ അവസരത്തിൽ കഠിനാധ്വാനികളായ എല്ലാ എഞ്ചിനീയർമാർക്കും ശ്രീ മോദി ആശംസകൾ നേർന്നു.

രാഷ്ട്രത്തെ നവീകരിക്കാനും സേവിക്കാനും സർ എം വിശ്വേശ്വരയ്യ തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ വർഷമാദ്യം ചിക്കബെല്ലാപുരയിലെ സന്ദർശന വേളയിൽ  എം വിശ്വേശ്വരയ്യയ്ക്ക് ശ്രദ്ധാഞ്‌ജലി അർപ്പിച്ച  ദൃശ്യങ്ങളും പ്രധാനമന്ത്രി പങ്കുവെച്ചു.

എക്‌സ് പോസ്റ്റുകളിൽ പ്രധാനമന്ത്രി പറഞ്ഞു;

“എൻജിനീയർമാരുടെ ദിനത്തിൽ, ദീർഘവീക്ഷണമുള്ള എഞ്ചിനീയറും രാഷ്ട്രതന്ത്രജ്ഞനുമായ  എം വിശ്വേശ്വരയ്യയ്ക്ക് നമ്മൾ ശ്രദ്ധാഞ്‌ജലി അർപ്പിക്കുന്നു. രാജ്യത്തെ നവീകരിക്കാനും സേവിക്കാനും അദ്ദേഹം തലമുറകളെ പ്രചോദിപ്പിച്ചു. ഈ വർഷമാദ്യം ചിക്കബെല്ലാപുരയിലെ എന്റെ സന്ദർശനവേളയിൽ ഞാൻ അദ്ദേഹത്തിന് ശ്രദ്ധാഞ്‌ജലി അർപ്പിച്ച കാഴ്ചകൾ ഇതാ.

“എല്ലാ കഠിനാധ്വാനികളായ എഞ്ചിനീയർമാർക്കും എഞ്ചിനീയർമാരുടെ ദിന ആശംസകൾ! അവരുടെ നൂതനമായ മനസ്സും അശ്രാന്തമായ അർപ്പണബോധവുമാണ് നമ്മുടെ രാജ്യത്തിന്റെ പുരോഗതിയുടെ നട്ടെല്ല്. അടിസ്ഥാനപരമായ ആശയങ്ങൾ മുതൽ സാങ്കേതിക മുന്നേറ്റങ്ങൾ വരെ, അവരുടെ സംഭാവനകൾ നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പർശിക്കുന്നു.

 


**

******

--NS--

(Release ID: 1957574) Visitor Counter : 95