ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

നിപ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോടിൽ സ്വീകരിച്ച നടപടികള്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ അവലോകനം ചെയ്തു

തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ പൂനെയിലെ ഐസിഎംആര്‍-എന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ചു.

ബിഎസ്എൽ-3 ലാബുകൾ ഉൾപ്പെടെ ഉള്ള സൗകര്യങ്ങളോടെ ഉന്നതതല കേന്ദ്ര, ഐസിഎംആർ സംഘങ്ങൾ പരിശോധനയ്ക്കായി കോഴിക്കോട് എത്തിയിട്ടുണ്ട്

Posted On: 14 SEP 2023 7:02PM by PIB Thiruvananthpuram

ന്യൂ ഡൽഹി: സെപ്റ്റംബർ 14, 2023

കോഴിക്കോടിലെ നിപ വൈറസ് ബാധയെ പ്രതിരോധിക്കാന് സ്വീകരിച്ച നടപടികള് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീണ് പവാര് പൂനെയിലെ ഇന്ത്യന് കൗണ്സില് ഓഫ് മെഡിക്കല് റിസര്ച്ഛ്-ദേശിയ വൈറോളജി ഇന്സ്ടിട്യൂട്ടിൽ (ഐസിഎംആര്-എന്ഐവി) അവലോകനം ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും ആരോഗ്യമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ മാർഗനിർദേശത്തിലും ഇന്ത്യാ ഗവൺമെന്റ് സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും വ്യാപനം തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അവലോകനം നടത്തിയ ശേഷം ഡോ. പവാർ പറഞ്ഞു.

കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ മാർഗനിർദേശപ്രകാരം കേന്ദ്രത്തിൽ നിന്നും ഐസിഎംആർ-എൻഐവിയിൽ നിന്നുമുള്ള ഉന്നതതല സംഘങ്ങൾ ബിഎസ്എൽ 3 ലബോറട്ടറികളുള്ള മൊബൈൽ യൂണിറ്റുകളുമായി ഇതിനകം കോഴിക്കോട്ടെത്തിയിട്ടുണ്ടെന്നും, അവർ പരിശോധന നടത്തിവരികയാണെന്നും ഡോ. പവാർ പറഞ്ഞു. കോഴിക്കോട് മേഖലയിലെ രോഗബാധിത ഗ്രാമപഞ്ചായത്തുകളെ ക്വറന്റീൻ സോണുകളായി പ്രഖ്യാപിച്ചതായും മന്ത്രി അറിയിച്ചു. ഈ പകർച്ചവ്യാധിയെ നേരിടാനുള്ള പൊതുജനാരോഗ്യ നടപടികളിൽ സംസ്ഥാനത്തെ പിന്തുണയ്ക്കാൻ ഡോ. മാലാ ഛബ്രയുടെ നേതൃത്വത്തിലുള്ള മൾട്ടി ഡിസിപ്ലിനറി സംഘത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്.

കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഐസിഎംആർ-എൻഐവിയും സ്ഥിതിവിശേഷങ്ങൾ ദിവസേന നിരീക്ഷിക്കുന്നുണ്ടെന്നും വൈറസ് വ്യാപനത്തെ നേരിടാൻ സാധ്യമായ എല്ലാ ക്രമീകരണങ്ങളും കേന്ദ്ര സർക്കാർ നടത്തുന്നുണ്ടെന്നും കേന്ദ്രമന്ത്രി ഉറപ്പ് നൽകി.

*****************


(Release ID: 1957449) Visitor Counter : 87