നിയമ, നീതി മന്ത്രാലയം
azadi ka amrit mahotsav

ദേശീയ ജുഡീഷ്യൽ ഡാറ്റാ ഗ്രിഡ് പോർട്ടലിൽ, സുപ്രീം കോടതി കൂടി ഉൾപ്പെട്ടതോടെ ഇ-കോർട്ട് പദ്ധതി പൂർണ്ണമായി

ന്യൂ ഡൽഹി: സെപ്റ്റംബർ 14, 2023

Posted On: 14 SEP 2023 3:31PM by PIB Thiruvananthpuram

ദേശീയ ജുഡീഷ്യൽ ഡാറ്റാ ഗ്രിഡ് പോർട്ടലിൽ, സുപ്രീം കോടതി കൂടി ഉൾപ്പെട്ടതോടെ ഇ-കോർട്ട് പദ്ധതി പൂർണ്ണമായി. ഇപ്പോൾ ജുഡീഷ്യറിയുടെ മൂന്ന് റ്റിയറുകളും പോർട്ടലിൽ ലഭ്യമാണ്.

രാജുമെമ്പാടുമായി കോടതികളിൽ നടക്കുന്നതും തീർപ്പാക്കാത്തതും തീർപ്പാക്കിയതുമായ കേസുകളുമായി ബന്ധപ്പെട്ട ഡാറ്റയുടെ ദേശീയ ശേഖരമാണ് ദേശീയ ജുഡീഷ്യൽ ഡാറ്റാ ഗ്രിഡ് പോർട്ടൽ. ഇപ്പോൾ ഒരു ബട്ടണിൽ ക്ലിക്കുചെയ്താൽ, കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ, കേസുകളുടെ തീർപ്പുകൽപ്പിക്കൽ സംബന്ധിച്ച വിവരങ്ങൾ, കേസിന്റെ തരം, സുപ്രീം കോടതിയുടെ വർഷാടിസ്ഥാനത്തിലുള്ള വിഭജനം തുടങ്ങിയ സ്ഥിതിവിവരക്കണക്കുകൾ ലഭ്യമാണ്.

കമ്പ്യൂട്ടർ സെല്ലിന്റെ ആഭ്യന്തര സോഫ്റ്റ്‌വെയർ വികസന സംഘത്തിന്റെയും രജിസ്ട്രിയുടെയും ഏകോപനത്തോടെ നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ (എൻഐസി) ആണ് അനലിറ്റിക്‌സ് ഡാഷ്‌ബോർഡും സംവേദക ഇന്റർഫേസും ഉള്ള എൻജെഡിജി വികസിപ്പിച്ചെടുത്തിട്ടുള്ളത്.

വർദ്ധിച്ച സുതാര്യത, ഉത്തരവാദിത്തം, വിശ്വാസ്യത, മെച്ചപ്പെട്ട കാര്യക്ഷമത, വർദ്ധിച്ച ഏകോപനം, മികച്ച തീരുമാനം എടുക്കൽ, വിഭവങ്ങളുടെയും മനുഷ്യ ശേഷിയുടെയും മിതമായ ഉപയോഗം, ഡാറ്റയുടെ ഒരൊറ്റ ഉറവിടം, ഉയർന്ന നിലവാരമുള്ള ഗവേഷണ പ്രവർത്തനത്തിനുള്ള വലിയ സാധ്യത എന്നിവ ദേശീയ ജുഡീഷ്യൽ ഡാറ്റാ ഗ്രിഡ് പോർട്ടലിന്റെ സവിശേഷതകളാണ്.

സുപ്രീം കോടതിയുടെ വെബ്സൈറ്റ് വഴി 'NJDG' ടാബ് ബട്ടണിൽ ക്ലിക്കുചെയ്ത് എൻജെഡിജി-എസ് സി ഐ പോർട്ടലിൽ പ്രവേശിക്കാൻ കഴിയും.

**************************************


(Release ID: 1957446) Visitor Counter : 133