പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്തോനേഷ്യയിലെ ജക്കാർത്ത സന്ദർശനത്തിനു പുറപ്പെടുംമുമ്പു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന

Posted On: 06 SEP 2023 6:29PM by PIB Thiruvananthpuram

“ആസിയാനുമായി ബന്ധപ്പെട്ട യോഗങ്ങളിൽ പങ്കെടുക്കാൻ, ബഹുമാനപ്പെട്ട ജോക്കോ വിദോദോയുടെ ക്ഷണപ്രകാരമാണു ഞാൻ ഇന്തോനേഷ്യയിലെ ജക്കാർത്തയിലേക്കു പോകുന്നത്.

20-ാം ആസിയാൻ-ഇന്ത്യ ഉച്ചകോടിയാണ് എന്റെ ആദ്യ പരിപാടി. ഇപ്പോൾ നാലാം ദശകത്തിലേക്കു കടന്നിരിക്കുന്ന നമ്മുടെ പങ്കാളിത്തത്തിന്റെ ഭാവി രൂപരേഖ ആസിയാൻ നേതാക്കളുമായി ചർച്ച ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ആസിയാനുമായുള്ള ഇടപെടൽ ഇന്ത്യയുടെ ‘ആക്റ്റ് ഈസ്റ്റ്’ നയത്തിന്റെ പ്രധാന സ്തംഭമാണ്. കഴിഞ്ഞ വർഷം തുടക്കമിട്ട സമഗ്രമായ തന്ത്രപര പങ്കാളിത്തം നമ്മുടെ ബന്ധങ്ങളിൽ പുതിയ ഊർജസ്വലതയേകി.

അതിനുശേഷം, 18-ാം കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ ഞാൻ പങ്കെടുക്കും. ഭക്ഷ്യ-ഊർജ സുരക്ഷ, പരിസ്ഥിതി, ആരോഗ്യം, ഡിജിറ്റൽ പരിവർത്തനം എന്നിവയുൾപ്പെടെ മേഖലയ്ക്കു പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള ഉപയോഗപ്രദമായ അവസരമാണ് ഈ വേദി നൽകുന്നത്. ഈ ആഗോള വെല്ലുവിളികൾ കൂട്ടായി അഭിസംബോധന ചെയ്യുന്നതിനുള്ള പ്രായോഗിക സഹകരണ നടപടികളെക്കുറിച്ചു മറ്റു കിഴക്കൻ ഏഷ്യൻ നേതാക്കളുമായി കാഴ്ചപ്പാടുകൾ കൈമാറാൻ ഞാൻ ആഗ്രഹിക്കുന്നു.

കഴിഞ്ഞ വർഷം ബാലിയിൽ നടന്ന ജി-20 ഉച്ചകോടിക്കായി ഞാൻ ഇന്തോനേഷ്യയിലേക്കു നടത്തിയ സന്ദർശനം ഊഷ്മളമായി ഓർക്കുന്നു. ഈ സന്ദർശനം ആസിയാൻ മേഖലയുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ആഴത്തിലാക്കുമെന്ന് എനിക്കുറപ്പുണ്ട്.”

NS


(Release ID: 1955280) Visitor Counter : 130