പാര്‍ലമെന്ററികാര്യ മന്ത്രാലയം

പാർലമെന്ററി കാര്യ മന്ത്രാലയം കേന്ദ്രീയ വിദ്യാലയങ്ങൾക്കായി 2022-23 ലെ ദേശീയ യൂത്ത് പാർലമെന്റ് മത്സരത്തിന്റെ സമ്മാന വിതരണ ചടങ്ങ് നാളെ  സംഘടിപ്പിക്കും

Posted On: 31 AUG 2023 10:52AM by PIB Thiruvananthpuram



ന്യൂഡൽഹി : ആഗസ്റ്റ് 31, 2023

കേന്ദ്രീയ വിദ്യാലയങ്ങൾക്കായി നടത്തിയ  2022-23 വർഷത്തെ 33-ാമത് ദേശീയ യൂത്ത് പാർലമെന്റ് മത്സരത്തിന്റെ സമ്മാന വിതരണ ചടങ്ങ് പാർലമെന്ററി കാര്യ മന്ത്രാലയം നാളെ 2023 സെപ്റ്റംബർ 1 ന് ന്യൂഡൽഹിയിലെ പാർലമെന്റ് ഹൗസ് കോംപ്ലക്‌സിൽ സംഘടിപ്പിക്കും. പാർലമെന്ററി കാര്യ സഹമന്ത്രി ശ്രീ അർജുൻ റാം മേഘ്‌വാൾ ചടങ്ങിൽ അധ്യക്ഷത വഹിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യും.


കേന്ദ്രീയ വിദ്യാലയങ്ങൾക്കായുള്ള യൂത്ത് പാർലമെന്റ് മത്സര പദ്ധതി പ്രകാരം, 2022-23 കാലയളവിൽ കേന്ദ്രീയ വിദ്യാലയ സംഗതന്റെ  25 മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന 150 കേന്ദ്രീയ വിദ്യാലയങ്ങൾക്കിടയിൽ ഈ പരമ്പരയിലെ 33-ാമത് മത്സരം സംഘടിപ്പിച്ചു.

 ആത്മനിയന്ത്രണം, വൈവിധ്യമാർന്ന അഭിപ്രായങ്ങളോട് സഹിഷ്ണുത, നീതിപൂർവകമായ കാഴ്ചപ്പാടുകൾ, ജനാധിപത്യ ജീവിതരീതിയുടെ മറ്റ് ഗുണങ്ങൾ എന്നിവ യുവതലമുറയിൽ വളർത്തിയെടുക്കുക എന്നതാണ് യൂത്ത് പാർലമെന്റ് പദ്ധതി ലക്ഷ്യമിടുന്നത്. കൂടാതെ, പാർലമെന്റിന്റെ സമ്പ്രദായങ്ങളും നടപടിക്രമങ്ങളും, ചർച്ചകളുടെയും സംവാദത്തിന്റെയും സാങ്കേതികതകൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളെ പരിചയപ്പെടുത്തുകയും അവരിൽ ആത്മവിശ്വാസം, നേതൃത്വഗുണം, ഫലപ്രദമായ പ്രസംഗത്തിന്റെ കലയും നൈപുണ്യവും വികസിപ്പിക്കുകയും ചെയ്യുന്നു.

"നെഹ്‌റു റണ്ണിംഗ് ഷീൽഡും" 33-ാമത് മത്സരത്തിൽ ദേശീയ തലത്തിൽ ഒന്നാമതെത്തിയതിനുള്ള ട്രോഫിയും മധ്യപ്രദേശിലെ ചിന്ദ്വാരയിലെ കേന്ദ്രീയ വിദ്യാലയ നമ്പർ 1 ന് (ജബൽപൂർ മേഖല, സൗത്ത് സോൺ) നൽകും.കൂടാതെ, മത്സരത്തിൽ സോണൽ തലത്തിൽ ഒന്നാമതെത്തുന്ന 4 വിദ്യാലയങ്ങൾക്ക് സോണൽ വിജയികൾക്കുള്ള  ട്രോഫികളും നൽകും. കൂടാതെ, മത്സരത്തിൽ റീജിയണൽ തലത്തിൽ ഒന്നാമതെത്തുന്ന 20 വിദ്യാലയങ്ങൾക്ക് റീജിയണൽ വിന്നർ ട്രോഫികളും  നൽകും.

 

***************************************



(Release ID: 1953671) Visitor Counter : 102