ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം

ഗ്ലോബൽ ഇന്ത്യഎഐ 2023' ന്റെആദ്യ പതിപ്പിന് ഒക്ടോബറിൽ ഇന്ത്യ ആതിഥേയത്വം വഹിക്കും

ഇന്ത്യയില് നിന്നും ലോകമെമ്പാടുമുള്ള ആര്ട്ടിഫിഷ്യല് ഇന്റലിജന്സിലെ മികച്ചതും തിളക്കമാര്ന്നതുമായ പ്രതിഭകളെ സമ്മേളനം ഒരുമിച്ച് കൊണ്ടുവരുമെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്

Posted On: 30 AUG 2023 5:39PM by PIB Thiruvananthpuram

 

 

ന്യൂഡൽഹി: ഓഗസ്റ്റ് 30, 2023

ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഈ വർഷം ഒക്ടോബറിൽ ഗ്ലോബൽ ഇന്ത്യഎഐ 2023 സംഘടിപ്പിക്കും. സമ്മേളനത്തിൽ ഇന്ത്യയിലും ലോകമെമ്പാടുമുള്ള പ്രമുഖ ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് വിദഗ്‌ദ്ധർ, ഗവേഷകര്, സ്റ്റാര്ട്ടപ്പുകള്, നിക്ഷേപകര് എന്നിവരുടെ പങ്കാളിത്തമുണ്ടാകും.

നെക്സ്റ്റ് ജനറേഷൻ ലേണിംഗ്, ഫൗണ്ടേഷനൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാതൃകകൾ, ആരോഗ്യസംരക്ഷണം, ഭരണം, അത്യധുനിക ഇലക്ട്രിക് വാഹനങ്ങൾ എന്നിവയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്ലിക്കേഷനുകൾ, ഭാവിയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണ പ്രവണതകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പ്യൂട്ടിംഗ് സംവിധാനങ്ങൾ, നിക്ഷേപ അവസരങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രതിഭകളെ പരിപോഷിപ്പിക്കൽ എന്നിവയുൾപ്പെടെ വിശാലമായ വിഷയങ്ങൾ സമ്മേളനത്തിൽ ഉൾക്കൊള്ളും.

കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ, ഇലക്ട്രോണിക്സ്, ഐടി സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ സമ്മേളനത്തിന്റെ സ്റ്റിയറിംഗ് കമ്മിറ്റിയുടെ അദ്ധ്യക്ഷനാണ്. ഇത് MeitY യുടെ ഡിജിറ്റൽ ഇക്കോണമി അഡ്വൈസറി ഗ്രൂപ്പിൽ നിന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ മറ്റ് പ്രമുഖ വിദഗ്ധരിൽ നിന്നും  അംഗങ്ങളെ ഉൾകൊള്ളുന്നു.

ആര്ട്ടിഫിഷ്യല് ഇന്റലിജന്സിന്റെ ഭാവിയും വിവിധ മേഖലകളില് അതിന്റെ സ്വാധീനവും ചര്ച്ച ചെയ്യുന്നതിനായി ലോകത്തിലെ ഏറ്റവും മികച്ചതും പ്രതിഭാശാലികളുമായ മനസ്സുകളെ ഒരു കുടക്കീഴില് അണിനിരത്തുക എന്നതാണ് ഗഗവണ്മെന്റ്റിന്റ്റെ കാഴ്ചപ്പാടെന്ന് സമ്മേളനത്തെക്കുറിച്ച് സംസാരിച്ച സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖര് പറഞ്ഞു.

ഡിഐ ഭാഷിനി, ഇന്ത്യ ഡാറ്റാസെറ്റ് പ്രോഗ്രാം, സ്റ്റാര്ട്ടപ്പുകള്ക്കായുള്ള ഇന്ത്യാഎഐ ഫ്യൂച്ചര് ഡിസൈന് പ്രോഗ്രാം, ലോകോത്തര ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനായി സമർപ്പിത  ഇന്ത്യാഎഐ ഫ്യൂച്ചര് സ്കില്സ് പ്രോഗ്രാം തുടങ്ങിയ പ്രധാന സംരംഭങ്ങള് ഉൾകൊള്ളുന്ന വേദിയായി സമ്മേളനം വർത്തിക്കും.

വ്യവസായം, സ്റ്റാര്ട്ടപ്പുകള് , അക്കാദമിക് പങ്കാളികള് എന്നിവരുമായി സഹകരിച്ച വര്ക്കിംഗ് ഗ്രൂപ്പുകളുടെ സുപ്രധാന പങ്ക് കേന്ദ്ര സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖര് ചൂണ്ടിക്കാട്ടി. ഭരണത്തിൽ എഐ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പ്യൂട്ടിംഗ് & സിസ്റ്റംസ്, ഡാറ്റ ഫോർ എഐ, എഐ ഐപി, എഐയിൽ നൂതന ആശയവും വൈദഗ്ധ്യവും എന്നീ അടിസ്ഥാന ആശയങ്ങളെ ചുറ്റിപ്പറ്റിയുള്ള ഒരു സമഗ്ര ചട്ടക്കൂട് ഇന്ത്യാഎഐ സംരംഭത്തിനായി ഈ ഗ്രൂപ്പുകൾ അവതരിപ്പിച്ചു. വരാനിരിക്കുന്ന സമ്മേളനത്തിന്റെ അജണ്ടയുടെ അവിഭാജ്യ ഘടകമായിരിക്കും ഇവ.

ND



(Release ID: 1953568) Visitor Counter : 106