വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം

'ഒടിടി ആശയവിനിമയ സേവനങ്ങൾക്കായുള്ള നിയന്ത്രണ സംവിധാനം, ഒടിടി സേവനങ്ങളുടെ സെലക്ടീവ് നിരോധനം' എന്ന ട്രായ് കൺസൾട്ടേഷൻ പേപ്പറിൽ അഭിപ്രായങ്ങൾ / എതിർ അഭിപ്രായങ്ങൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി നീട്ടി

Posted On: 18 AUG 2023 3:09PM by PIB Thiruvananthpuram



ന്യൂ ഡൽഹി: 18 ഓഗസ്റ്റ് 2023

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) 07.07.2023 ന് 'ഓവർ-ദി-ടോപ്പ് (ഒടിടി) ആശയവിനിമയ സേവനങ്ങൾക്കായുള്ള നിയന്ത്രണ സംവിധാനം, ഒടിടി സേവനങ്ങളുടെ സെലക്ടീവ് നിരോധനം' എന്ന കൺസൾട്ടേഷൻ പേപ്പർ പുറത്തിറക്കി. കൺസൾട്ടേഷൻ പേപ്പറിൽ ഉന്നയിച്ച പ്രശ്നങ്ങളെക്കുറിച്ച് പങ്കാളികളിൽ നിന്ന് രേഖാമൂലമുള്ള അഭിപ്രായങ്ങൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 04.08.2023 ഉം എതിർ അഭിപ്രായങ്ങൾക്ക് 18.08.2023 ഉം ആയി നിശ്ചയിച്ചു.

അഭിപ്രായങ്ങൾ സമർപ്പിക്കുന്നതിനുള്ള സമയം നീട്ടുന്നതിനുള്ള പങ്കാളികളുടെ അഭ്യർത്ഥന പ്രകാരം, രേഖാമൂലമുള്ള അഭിപ്രായങ്ങളും എതിർ അഭിപ്രായങ്ങളും സമർപ്പിക്കുന്നതിനുള്ള അവസാന തീയതി യഥാക്രമം 18.08.2023, 01.09.2023 വരെ നീട്ടി.

എന്നാൽ, അഭിപ്രായങ്ങൾ സമർപ്പിക്കുന്നതിനുള്ള സമയം കൂടുതൽ നീട്ടുന്നതിനുള്ള പങ്കാളികളുടെ അഭ്യർത്ഥന കണക്കിലെടുത്ത്, രേഖാമൂലമുള്ള അഭിപ്രായങ്ങളും എതിർ അഭിപ്രായങ്ങളും സമർപ്പിക്കുന്നതിനുള്ള അവസാന തീയതി യഥാക്രമം 01.09.2023, 15.09.2023 വരെ നീട്ടാൻ തീരുമാനിച്ചു.

അഭിപ്രായങ്ങൾ / എതിർ അഭിപ്രായങ്ങൾ ട്രായ് ഉപദേഷ്ടാവ് (നെറ്റ്വർക്ക്, സ്പെക്ട്രം & ലൈസൻസിംഗ്) ശ്രീ അഖിലേഷ് കുമാർ ത്രിവേദിക്ക് advmn@trai.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കാവുന്നതാണ്.

 

വ്യക്തതയ്ക്ക് / വിവരങ്ങൾക്ക് ട്രായ് ഉപദേഷ്ടാവ് (നെറ്റ് വർക്ക്, സ്പെക്ട്രം & ലൈസൻസിംഗ്) ശ്രീ അഖിലേഷ് കുമാർ ത്രിവേദിയെ +91-11-23210481 എന്ന ടെലിഫോൺ നമ്പറിലും ബന്ധപ്പെടാം.
 
********************************************
 
 


(Release ID: 1950099) Visitor Counter : 77