വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഒഴികെയുള്ള സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങൾക്കായി വിമാനത്തിനും ഗ്രൗണ്ട് സ്റ്റേഷനുകൾക്കുമിടയിലുള്ള ഡാറ്റാ ആശയവിനിമയ സേവനങ്ങൾ’ എന്ന വിഷയത്തിൽ ട്രായിയുടെ അനുബന്ധ കൂടിയാലോചനാ പത്രത്തിൽ അഭിപ്രായങ്ങൾ/വിരുദ്ധാഭിപ്രായങ്ങൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി നീട്ടി

Posted On: 17 AUG 2023 6:45PM by PIB Thiruvananthpuram

‘എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഒഴികെയുള്ള സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങൾക്കായി വിമാനത്തിനും ഗ്രൗണ്ട് സ്റ്റേഷനുകൾക്കുമിടയിലുള്ള ഡാറ്റാ ആശയവിനിമയ സേവനങ്ങൾ’ എന്ന വിഷയത്തിലെ ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) അനുബന്ധ കൂടിയാലോചനാ പത്രത്തിൽ അഭിപ്രായങ്ങൾ/വിരുദ്ധാഭിപ്രായങ്ങൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) 2023 ഓഗസ്റ്റ് 3നാണ് ഈ വിഷയത്തിൽ  അനുബന്ധ കൂടിയാലോചനാ പത്രം പുറത്തിറക്കിയത്. ഇതിൽ ഉന്നയിക്കപ്പെട്ട വിഷയങ്ങളിൽ ബന്ധപ്പെട്ടവരിൽനിന്നു രേഖാമൂലം അഭിപ്രായങ്ങൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 17.08.2023 ആയും വിരുദ്ധാഭിപ്രായങ്ങൾക്കുള്ള അവസാന തീയതി 24.08.2023 ആയും നിശ്ചയിച്ച‌ിരുന്നു.

അഭിപ്രായങ്ങൾ സമർപ്പിക്കുന്നതിനുള്ള സമയം നീട്ടണമെന്ന വ്യവസായ സംഘടനയുടെ അഭ്യർഥന കണക്കിലെടുത്ത്, രേഖാമൂലം അഭിപ്രായങ്ങളും വിരുദ്ധാഭിപ്രായങ്ങളും സമർപ്പിക്കുന്നതിനുള്ള അവസാന തീയതി യഥാക്രമം 24.08.2023, 31.08.2023 എന്നിങ്ങനെ നീട്ടാൻ തീരുമാനിച്ചു.

അഭിപ്രായങ്ങൾ/വ‌ിരുദ്ധാഭിപ്രായങ്ങൾ ട്രായ് ഉപദേഷ്ടാവ് (ശൃംഖല, സ്പെക്ട്രം & ലൈസൻസിങ്) ശ്രീ അഖിലേഷ് കുമാർ ത്രിവേദിക്ക് advmn@trai.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കാം. ഇക്കാര്യവുമായി ബന്ധപ്പെട്ട കൂടുതൽ വ‌ിവരങ്ങൾക്കും വ്യക്തതയ്ക്കും ട്രായ് ഉപദേഷ്ടാവ് (ശൃംഖല, സ്പെക്ട്രം & ലൈസൻസിങ്) ശ്രീ അഖിലേഷ് കുമാർ ത്രിവേദിയുമായി ഫോണിൽ ബന്ധപ്പെടാം.

--ND--



(Release ID: 1950000) Visitor Counter : 95


Read this release in: English , Hindi , Urdu , Marathi