ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
ജി20നു കീഴിലുള്ള ഡിജിറ്റല്‍ ഇക്കോണമി വര്‍ക്കിംഗ് ഗ്രൂപ്പ് (ഡിഇഡബ്ല്യുജി) യുടെ നാലാമത്തെ യോഗത്തോടനുബന്ധിച്ചാണ് ഡിജിറ്റല്‍ ഇന്നൊവേഷന്‍ അലയന്‍സ് ഉച്ചകോടി
Posted On:
16 AUG 2023 6:37PM by PIB Thiruvananthpuram
ജി20-ഡിജിറ്റല്‍ ഇന്നൊവേഷന്‍ അലയന്‍സ് (ഡിഐഎ) ഉച്ചകോടി കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നാളെ ബെംഗളൂരുവില്‍ ഉദ്ഘാടനം ചെയ്യും.
ന്യൂഡല്‍ഹി, ഓഗസ്റ്റ് 16, 2023:
നാളെ മുതല്‍ രണ്ടു ദിവസം ബെംഗളൂരുവില്‍ നടക്കുന്ന ജി20-ഡിജിറ്റല്‍ ഇന്നൊവേഷന്‍ അലയന്‍സ് ഉച്ചകോടി കേന്ദ്ര നൈപുണ്യ വികസനം, സംരംഭകത്വം, ഇലക്ട്രോണിക്‌സ്, ഐടി സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും.
ജി20ന് കീഴിലുള്ള ഡിഇഡബ്ല്യുജിയുടെ നാലാമത് യോഗത്തോടനുബന്ധിച്ച് നടക്കുന്ന ദ്വിദിന ഉച്ചകോടിയില്‍ മറ്റ് ജി20 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടെ ആഗോള വിദഗ്ധരും ഡിജിറ്റല്‍ വിദഗ്ധരും പങ്കെടുക്കും. ഉച്ചകോടിയില്‍ 'ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യം (ഡിപിഐ)', 'ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയിലെ സുരക്ഷ', 'ഡിജിറ്റല്‍ നൈപുണ്യം' തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും.
ഉച്ചകോടിയോട് അനുബന്ധിച്ച് കോര്‍പ്പറേറ്റുകളും സ്റ്റാര്‍ട്ടപ്പുകളും ഒരുക്കിയ നവീനാശയ പ്രദര്‍ശനവും മന്ത്രി ഉദ്ഘാടനം ചെയ്യും.
ഇന്ത്യയുടെ G20 അധ്യക്ഷതയുടെ ഭാഗമായാണ് മെയിറ്റ്ി വൈ സ്റ്റാര്‍ട്ടപ്പ് ഹബ്ബിന് കീഴില്‍ G20 ഡിജിറ്റല്‍ ഇന്നൊവേഷന്‍ അലയന്‍സ് (ജി20-ഡിഐഎ) സംരംഭം ആരംഭിച്ചത്. എല്ലാ ജി 20 രാജ്യങ്ങളില്‍ നിന്നും, ക്ഷണിക്കപ്പെട്ട ഒമ്പത് അതിഥി രാജ്യങ്ങളില്‍ നിന്നുമുള്ള സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയെ ഇത് തിരിച്ചറിയുകയും വേഗത്തിലാക്കുകയും ചെയ്യുന്നു - എഡ്-ടെക്, ഹെല്‍ത്ത്-ടെക്, അഗ്രി-ടെക്, ഫിന്‍-ടെക്, സുരക്ഷിത ഡിജിറ്റല്‍ അടിസ്ഥാന സൗകര്യം, സര്‍ക്കുലര്‍ ഇക്കോണോമി എന്നീ ആറ് മേഖലകളില്‍മനുഷ്യരാശിയുടെ ഏറ്റവും അടിയന്തിര ആവശ്യങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നു.
29 രാജ്യങ്ങളില്‍ നിന്നുള്ള 174 സ്റ്റാര്‍ട്ടപ്പുകള്‍ പരിപാടിയുടെ ഭാഗമാണ്. ഈ സ്റ്റാര്‍ട്ടപ്പുകള്‍ ജി 20 -ഡിഐഎ ്ഉച്ചകോടിയില്‍ ആഗോള നേതാക്കളുടെ ഒരു ജൂറിക്ക് രൂപം നല്‍കും.
വിവിധ വിഭാഗങ്ങളിലായി 30 സ്റ്റാര്‍ട്ടപ്പുകളെ ആദരിക്കുന്ന അവാര്‍ഡ് സമ്മാനിക്കല്‍ ചടങ്ങോടെ ഓഗസ്റ്റ് 18 ന് ഉച്ചകോടി സമാപിക്കും.
--NS--
(Release ID: 1949718)
Visitor Counter : 109