സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
32,500 കോടി രൂപ ചെലവിൽ ഇന്ത്യൻ റെയിൽവേയിലുടനീളം 2339 കിലോമീറ്റര്‍ നീളമുള്ള ഏഴ് മള്‍ട്ടി ട്രാക്കിങ് പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
ലക്ഷ്യമിടുന്നത് നിലവിലുള്ള പാതയുടെശേഷി വര്‍ധിപ്പിക്കല്‍, ട്രെയിന്‍ പ്രവർത്തനങ്ങൾ സുഗമമാക്കൽ, തിരക്ക് കുറയ്ക്കൽ, യാത്രയും ഗതാഗതവും സുഗമമാക്കൽ തുടങ്ങിയവ
പദ്ധതിയുടെ നിര്‍മാണവേളയിൽ ഏകദേശം 7.06 കോടി തൊഴില്‍ ദിനങ്ങള്‍ നേരിട്ടു സൃഷ്ടിക്കും
ശേഷി വര്‍ധിപ്പിക്കുന്ന പ്രവൃത്തികളുടെ ഭാഗമായി 200 എംടിപിഎയുടെ അധിക ചരക്ക് ഗതാഗതം സാധ്യമാകും
Posted On:
16 AUG 2023 4:18PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാസമിതി ഇന്ന് കേന്ദ്ര ഗവണ്മെന്റിന്റെ 100% ധനസഹായത്തോടെ ഏകദേശം 32,500 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന റെയിൽവേ മന്ത്രാലയത്തിന്റെ ഏഴ് പദ്ധതികൾക്ക് അംഗീകാരം നൽകി. മള്‍ട്ടി-ട്രാക്കിംഗിന്റെ നിര്‍ദ്ദേശങ്ങള്‍ ഇന്ത്യന്‍ റെയില്‍വേയിലുടനീളമുള്ള ഏറ്റവും തിരക്കേറിയ സെക്ഷനുകളില്‍ അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കുകയും ഇതിലൂടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുകയും തിരക്ക് കുറയ്ക്കുകയും ചെയ്യും.
ഉത്തര്‍പ്രദേശ്, ബിഹാര്‍, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡീഷ, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ 9 സംസ്ഥാനങ്ങളിലെ 35 ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന പദ്ധതികള്‍ ഇന്ത്യന്‍ റെയില്‍വേയുടെ നിലവിലുള്ള ശൃംഖലയില്‍ 2339 കിലോമീറ്ററിന്റെ വര്‍ധനയുണ്ടാക്കും. പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ തൊഴിലവസരത്തില്‍ 7.06 കോടി തൊഴില്‍ ദിനങ്ങളുണ്ടാകും.
ക്രമനമ്പർ
|
പദ്ധതി
|
പദ്ധതിയുടെ സ്വഭാവം
|
1
|
ഗോരഖ്പൂർ-കന്റോൺമെന്റ്-വാൽമീകി നഗർ
|
നിലവിലുള്ള പാത ഇരട്ടിപ്പിക്കൽ
|
2
|
സൺ നഗർ-ആണ്ടാൾ മൾട്ടി ട്രാക്കിംഗ് പ്രോജക്റ്റ്
|
മൾട്ടി ട്രാക്കിംഗ്
|
3
|
നെർഗുണ്ടി-ബരാംഗ്, ഖുർദ റോഡ്-വിജയനഗരം
|
മൂന്നാം പാത
|
4
|
മുദ്ഖേദ്-മെഡ്ചൽ, മഹ്ബൂബ്നഗർ-ധോനെ
|
നിലവിലുള്ള പാത ഇരട്ടിപ്പിക്കൽ
|
5
|
ഗുണ്ടൂർ-ബീബിനഗർ
|
നിലവിലുള്ള പാത ഇരട്ടിപ്പിക്കൽ
|
6
|
ചോപൻ-ചുനാർ
|
നിലവിലുള്ള പാത ഇരട്ടിപ്പിക്കൽ
|
7
|
സമഖ്യാലി-ഗാന്ധിധാം
|
പാത നാലിരട്ടിയാക്കല്‍
|
ഭക്ഷ്യധാന്യങ്ങള്‍, രാസവളങ്ങള്‍, കല്‍ക്കരി, സിമന്റ്, ഫ്‌ളൈ - ആഷ്, ഇരുമ്പ്, ഫിനിഷ്ഡ് സ്റ്റീല്‍, ക്ലിങ്കറുകള്‍, ക്രൂഡ് ഓയില്‍, ലൈം സ്റ്റോണ്‍, ഭക്ഷ്യ എണ്ണ തുടങ്ങിയ വിവിധ ചരക്കുകളുടെ ഗതാഗതത്തിന് അവശ്യമായ പാതകളാണിത്. ശേഷി വര്‍ധിപ്പിക്കുന്ന പ്രവൃത്തികളുടെ ഭാഗമായി 200 എം.ടി.പി.എയുടെ അധിക ചരക്ക് ഗതാഗതം സാധ്യമാകും. റെയില്‍വേ പരിസ്ഥിതി സൗഹൃദവും ഊര്‍ജ കാര്യക്ഷമതയുള്ള ഗതാഗത മാര്‍ഗ്ഗവുമായതിനാല്‍, രാജ്യത്തിന്റെ ലോജിസ്റ്റിക് ചെലവ് കുറയ്ക്കുന്നതിനും കാലാവസ്ഥാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും സഹായകമാകും.
പുതിയ ഇന്ത്യയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി മള്‍ട്ടി ടാസ്‌ക്കിങ് തൊഴിൽ ശക്തി സൃഷ്ടിച്ച് മേഖലയിലെ ജനങ്ങളെ 'സ്വയംപര്യാപ്ത'മാക്കുകയും അവരുടെ തൊഴിലും അതോടൊപ്പം സ്വയം തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്ന തരത്തിലാണ് പദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്നത്.
സംയോജിത ആസൂത്രണത്തിലൂടെയുള്ള ബഹുതല സമ്പർക്കസംവിധാനമായ 'പിഎം-ഗതി ശക്തി ദേശീയ മാസ്റ്റര്‍ പ്ലാനിന്റെ' ഫലമാണ് പദ്ധതികള്‍. ജനങ്ങളുടെ യാത്രയ്ക്കും, ചരക്ക് നീക്കത്തിനും തടസ്സമില്ലാത്ത സമ്പർക്കസൗകര്യം നല്‍കുമെന്നതാണ് ഇതിന്റെ സവിശേഷത.
--ND--
(Release ID: 1949582)
Visitor Counter : 176
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada