ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

ഭാവി ശോഭനമാണ്, ഇന്ത്യയ്ക്ക് ഭാവി ഡിഐആര്‍ ഫൈവ്: കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍


നവീനാശയം, പ്രവര്‍ത്തനക്ഷമത, പ്രകനമികവ് - ഇവയാണ് ഡിഐആര്‍-ഫൈവ് പ്രോഗ്രാമിന്റെ ഭാവി മന്ത്രങ്ങള്‍


ഡിഐആര്‍ ഫൈവ് പരിസ്ഥിതി ഇനി പ്രവര്‍ത്തനക്ഷമത മാത്രമല്ല, പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുന്നതിനുമാണ്


ഐഐടി മദ്രാസ് സംഘടിപ്പിച്ച ഡിജിറ്റല്‍ ഇന്ത്യ ആര്‍ഐഎസ്സി-ഫൈവ് (ഡിഐആര്‍-ഫൈവ്) ശില്‍പശാലയില്‍ സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ സംസാരിച്ചു.

Posted On: 06 AUG 2023 5:02PM by PIB Thiruvananthpuram

ന്യൂഡല്‍ഹി, 06 ഓഗസ്റ്റ് 2023:

ഐഐടി മദ്രാസ് പോലുള്ള ഉന്നത അക്കാദമിക സ്ഥാപനങ്ങളുമായി ഫലപ്രദമായ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയും സഹകരണത്തോടെയും ആര്‍എസ്‌സിഐ ഫൈവിനായി ശക്തമായ ഒരു ആവാസവ്യവസ്ഥ നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്ന ഡിഐആര്‍ ഫൈവില്‍ കേന്ദ്ര ഗവണ്‍മെന്റ് സമീപനം ഊന്നിപ്പറഞ്ഞ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഐഐടി മദ്രാസ് ചെന്നൈയില്‍ സംഘടിപ്പിച്ച ഡിജിറ്റല്‍ ഇന്ത്യ ആര്‍ഐഎസ്സി-ഫൈവ് (ഡിഐആര്‍-ഫൈവ്) ശില്‍പശാലയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നൂതന മൈക്രോപ്രൊസസ്സറുകള്‍ സൃഷ്ടിച്ച് ഇന്ത്യയുടെ അര്‍ദ്ധചാലക ആവാസവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയാണ് കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഡിഐ- ഫൈവ് പ്രോഗ്രാം ലക്ഷ്യമിടുന്നത്. ഡിഐആര്‍-ഫൈവ് വ്യവസായത്തിലെ ഓരോ പങ്കാളിക്കും സാങ്കേതിക അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഇന്ത്യയുടെ സാങ്കേതികാബ്ദ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഇത് നിര്‍ണായക പങ്ക് വഹിക്കുമെന്നും മന്ത്രി പറഞ്ഞു.

''ഇന്ന്, ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഭാവി ശോഭനമാണ്, ഭാവി ഡിഐആര്‍- വി ആണ്. ഈ സംരംഭം ഇന്ത്യയുടെ സാങ്കേതിക വിദ്യയെ നിര്‍വചിക്കുകയും നിരവധി സാങ്കേതിക അവസരങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുമെന്ന് നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ  എഞ്ചിനീയര്‍മാരുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും സര്‍ഗ്ഗാത്മകതയും നവീനാശയങ്ങളും ഇത് നയിക്കും. നവീനാശയങ്ങള്‍, പ്രവര്‍ത്തനക്ഷമത, പ്രകടന മികവ് - ഇവയാണ് ഡിഐആര്‍- ഫൈവ് പ്രോഗ്രാമിനുള്ള വരും വര്‍ഷങ്ങളിലെ മന്ത്രങ്ങള്‍. ഡിഐആര്‍-ഫൈവിനെ ഇന്ത്യന്‍ ഐഎസ്എ (ഇന്‍സ്ട്രക്ഷന്‍ സെറ്റ് ആര്‍ക്കിടെക്ചര്‍) ആക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണ്, ശ്രീ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ഇത്തരം തദ്ദേശീയ പരിപാടികളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ മന്ത്രി, അനുദിനം വര്‍ദ്ധിച്ചുവരുന്ന ഡിജിറ്റല്‍വല്‍കരണത്തില്‍ സിലിക്കണ്‍ ചിപ്പുകള്‍ക്കും ഇനിയും കണ്ടെത്താനിരിക്കുന്ന പുതിയ ആപ്ലിക്കേഷനുകള്‍ക്കുമായി വര്‍ദ്ധിച്ചുവരുന്ന ആവശ്യകത ഉണ്ടെന്നും ചൂണ്ടിക്കാട്ടി.

'5G, 6G എന്നിവയുടെ ആവിര്‍ഭാവത്തോടെ ഇന്റര്‍നെറ്റ് കൂടുതല്‍ സങ്കീര്‍ണ്ണമാകുമ്പോള്‍, പുതിയ ആപ്ലിക്കേഷനുകള്‍ കണ്ടെത്തും. സിലിക്കണ്‍ ചിപ്പുകള്‍, അര്‍ദ്ധചാലകങ്ങള്‍, മറ്റ് സംവിധാനങ്ങള്‍ എന്നിവയ്ക്ക് സ്ഥലം കണ്ടെത്തുന്നതിന് കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാകും. പ്രകടനത്തെയും ആപ്ലിക്കേഷനുകളെയും കുറിച്ച് നമ്മള്‍ സംസാരിക്കുമ്പോള്‍, ക്ലൗഡ്, ഡാറ്റാ സെന്ററുകള്‍, മൊബൈല്‍ ഉപകരണങ്ങള്‍, ടാബ്ലെറ്റുകള്‍, ക്ലൗഡ് സേവനങ്ങള്‍ക്കുള്ള സെര്‍വറുകള്‍, ഓട്ടോമോട്ടീവ് സാങ്കേതികവിദ്യകള്‍, സെന്‍സറുകള്‍, ഐഒടി, 5G, അല്ലെങ്കില്‍ 6G എന്നിങ്ങനെ നമ്മള്‍ ഇന്ന് ഉപയോഗിക്കുന്ന നിരവധി ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങള്‍ വരുന്ന ഒരു ഭാവിയാണ് ഞാന്‍ കാണുന്നത്. നെറ്റ്വര്‍ക്കുകള്‍, ഇവയിലെല്ലാം ഡിഐആര്‍ വി അടിസ്ഥാനമാക്കിയുള്ള ചിപ്പുകള്‍, ഉപകരണങ്ങള്‍, സിസ്റ്റങ്ങള്‍ എന്നിവ നമ്മള്‍ കാണും, ''ശ്രീ രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള കമ്പ്യൂട്ടിംഗ് എന്ന ഇന്ത്യയുടെ എല്ലാ ലക്ഷ്യങ്ങളിലും ഡിഐആര്‍ ഫൈവ് നിലനിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മന്ത്രി വിശദീകരിച്ചു. ''ഞങ്ങള്‍ക്ക് x-86, എആര്‍എം സ്പെയ്സില്‍ പ്രവര്‍ത്തനങ്ങളും പ്രോഗ്രാമുകളും തുടരാമെങ്കിലും, ഞങ്ങളുടെ പ്രധാന ശ്രദ്ധ ഡിഐആര്‍ ഫൈവ് പ്രോഗ്രാമിലാണ്. സി-ഡാക് നേതൃത്വം നല്‍കുന്നതും വിവിധ പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ പിന്തുണയുള്ളതുമായ ഞങ്ങളുടെ ഹൈ പെര്‍ഫോമന്‍സ് കമ്പ്യൂട്ടിംഗ് ലക്ഷ്യങ്ങള്‍ അതിന്റെ ഹൃദയഭാഗത്ത് ഡിഐആര്‍-ഫൈവ് ഉണ്ടായിരിക്കുമെന്നതില്‍ പ്രതിജ്ഞാബദ്ധമാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ ആഗോള നിലവാരം സ്ഥാപിക്കുന്ന അത്യാധുനിക സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിന് അടിസ്ഥാന പ്രവര്‍ത്തനത്തിനപ്പുറം പോകേണ്ടതിന്റെ പ്രാധാന്യവും ശ്രീ രാജീവ് ചന്ദ്രശേഖര്‍ എടുത്തു പറഞ്ഞു.

''ഇന്ത്യയുടെ സാങ്കേതികാബ്ദത്തിലെ ഞങ്ങളുടെ അഭിലാഷം ഈ മൂന്ന് മേഖലകളില്‍ വ്യാപിക്കുന്നു: ഐഒടി പോലുള്ള ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രിയല്‍ സ്‌പേസ്, മൊബിലിറ്റി, ഉയര്‍ന്ന പ്രകടനമുള്ള കമ്പ്യൂട്ടിംഗ് ഉള്‍പ്പെടെയുള്ള കമ്പ്യൂട്ടിംഗ്. ഈ മൂന്ന് സെഗ്മെന്റുകളിലും ഡിഐആര്‍-ഫൈവിന് ശക്തമായ സാന്നിധ്യമുണ്ടെന്ന് ഉറപ്പാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഡിഐആര്‍ ഫൈവ് കമ്മ്യൂണിറ്റിയില്‍ നിന്നും ആവാസവ്യവസ്ഥയില്‍ നിന്നും പ്രതീക്ഷിക്കുന്നത് പ്രവര്‍ത്തനക്ഷമതയില്‍ മാത്രമല്ല എന്നതാണ് ഈ പ്രോഗ്രാമിനെ ഞങ്ങള്‍ പിന്തുണയ്ക്കുമെന്ന് പറയുന്നതിനൊപ്പം യഥാര്‍ത്ഥ സന്ദേശം. ഇന്ന് നമുക്ക് വേണ്ടത് ഫങ്ഷണല്‍ സിസ്റ്റങ്ങള്‍ മാത്രമല്ല, മറ്റ് താരതമ്യ സംവിധാനങ്ങള്‍ക്കും ഐഎസ്എകള്‍ക്കുമെതിരെ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ അത്യാധുനികമായ പ്രവര്‍ത്തന സംവിധാനങ്ങളാണ്, മന്ത്രി പറഞ്ഞു.

ഐഐടി ചെന്നൈയും സി-ഡാക്കും തമ്മിലുള്ള പങ്കാളിത്തത്തെ ശ്രീ രാജീവ് ചന്ദ്രശേഖര്‍ അഭിനന്ദിച്ചു; പ്രത്യേകിച്ചും ഡിഐആര്‍-ഫൈവ് പ്രോഗ്രാമിന്റെ പശ്ചാത്തലത്തില്‍, അത്തരം സഹകരണങ്ങള്‍ സര്‍ഗ്ഗാത്മകതയ്ക്കും നവീകരണത്തിനുമുള്ള ഒരു കേന്ദ്രം എങ്ങനെ സൃഷ്ടിക്കുന്നുവെന്ന് എടുത്തുകാണിച്ചു. 'ഐഐടി ചെന്നൈയും സി-ഡാക്കും തമ്മിലുള്ള സഹകരണം, ഐഐടി-ചെന്നൈ ലോകമെമ്പാടുമുള്ള മറ്റെല്ലാ അക്കാദമിക സ്ഥാപനങ്ങള്‍ക്കും അര്‍ദ്ധചാലകങ്ങളുടെയും ഇലക്ട്രോണിക്്‌സ് നവീകരണങ്ങളുടെയും അതിവേഗം കുതിച്ചുയരുന്ന ഈ ഇക്കോസിസ്റ്റത്തിന്റെ ഭാഗമാകാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് എങ്ങനെ ഒരു വഴിവിളക്കായി മാറിയെന്ന് കാണിച്ചുതരുന്നു. ഐഐടി ചെന്നൈ നവീകരണത്തിന്റെയും സര്‍ഗ്ഗാത്മകതയുടെയും കേന്ദ്രമായി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്, കൂടാതെ ഡിഐആര്‍-ഫൈവിനെ കേന്ദ്രീകരിച്ചുള്ള ഭാവി സംവിധാനങ്ങളുടെ കേന്ദ്രമായും അദ്ദേഹം പറഞ്ഞു.

ഏകദിന ശില്‍പശാല വ്യവസായത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍, വിദ്യാര്‍ത്ഥികള്‍, അക്കാദമിക വിദഗ്ധര്‍ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കുകയും വിവിധ സാങ്കേതിക കണ്ടുപിടുത്തങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

--NS--


(Release ID: 1946529) Visitor Counter : 135