പ്രധാനമന്ത്രിയുടെ ഓഫീസ്‌

റോസ്ഗർ മേള : ഗവ.വകുപ്പുകളിലേയ്ക്ക് 70,000-ത്തിലധികം നിയമന കത്തുകൾ പ്രധാനമന്ത്രി നാളെ വിതരണം ചെയ്യും.


തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഏറ്റവും ഉയർന്ന മുൻഗണന നൽകാനുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയുടെ പൂർത്തീകരണത്തിലേക്കുള്ള ചുവടുവയ്പ്പാണ് റോസ്ഗർ മേള

പുതുതായി നിയമിതരായവരെ കർമ്മയോഗി ആരംഭ് എന്ന ഓൺലൈൻ മൊഡ്യൂളിലൂടെ സ്വയം പരിശീലിപ്പിക്കും

Posted On: 21 JUL 2023 11:49AM by PIB Thiruvananthpuram

ഗവണ്മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി ജോലിയിൽ പ്രവേശിച്ചവർക്കായി 70,000-ത്തിലധികം നിയമന കത്തുകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂലൈ 22 ന് രാവിലെ 10:30 ന് വീഡിയോ കോൺഫറൻസിംഗ് വഴി   വിതരണം ചെയ്യും.  പ്രധാനമന്ത്രി ഇവരെ അഭിസംബോധനയും  ചെയ്യും.


രാജ്യത്തുടനീളം 44 സ്ഥലങ്ങളിൽ റോസ്ഗർ മേള നടക്കും. ഈ ഉദ്യമത്തെ പിന്തുണയ്ക്കുന്ന കേന്ദ്ര ഗവൺമെന്റ് വകുപ്പുകളിലും സംസ്ഥാന ഗവൺമെന്റുകൾ /കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവയിൽ  ഉടനീളം റിക്രൂട്ട്‌മെന്റുകൾ നടക്കുന്നു. പുതുതെയി നിയമനം ലഭിച്ചവർ  റവന്യൂ വകുപ്പ്, ധനകാര്യ സേവന വകുപ്പ്, തപാൽ വകുപ്പ്, സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, പ്രതിരോധ മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ, ജലവിഭവ വകുപ്പ്, പേഴ്‌സണൽ & ട്രെയിനിംഗ് മന്ത്രാലയം  തുടങ്ങി വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും  ജോലിക്ക്  ചേരും.

തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഏറ്റവും ഉയർന്ന മുൻഗണന നൽകാനുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയുടെ പൂർത്തീകരണത്തിലേക്കുള്ള ചുവടുവെപ്പാണ് റോസ്ഗർ മേള. റോസ്ഗർ മേള കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും യുവാക്കൾക്ക് അവരുടെ ശാക്തീകരണത്തിനും ദേശീയ വികസനത്തിൽ പങ്കാളിത്തത്തിനും അർത്ഥവത്തായ അവസരങ്ങൾ പ്രദാനം ചെയ്യുന്നതിനും ഉത്തേജകമായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പുതുതായി നിയമിതരായവർക്ക് iGOT കർമ്മയോഗി പോർട്ടലിലെ ഓൺലൈൻ മൊഡ്യൂളായ കർമ്മയോഗി തുടക്കം വഴി സ്വയം പരിശീലിപ്പിക്കാനുള്ള അവസരവും ലഭിക്കുന്നു, അവിടെ 'എവിടെയും ഏത് ഉപകരണവും' പഠന ഫോർമാറ്റിൽ  580-ലധികം ഇ-ലേണിംഗ് കോഴ്‌സുകൾ ലഭ്യമാക്കിയിട്ടുണ്ട്.

 

ND
 



(Release ID: 1941314) Visitor Counter : 156