നിതി ആയോഗ്‌

സ്റ്റാര്ട്ടപ്പ് 20 യും ജാഗൃതി ഫൗണ്ടേഷനും ചേര്ന്ന് 'ഗ്ലോബല് യാത്ര' ആരംഭിക്കുന്നു

Posted On: 20 JUL 2023 1:52PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ജൂലൈ 20, 2023

ഇന്ത്യയിലെ രണ്ടും മൂന്നും നിര നഗരങ്ങളില് ശക്തമായ സംരംഭകത്വ ആവാസവ്യവസ്ഥകൾ പരിപോഷിപ്പിക്കുന്നതിനായി സമര്പ്പിതമായ പ്രശസ്ത ലാഭേച്ഛയില്ലാതെ പ്രവര്ത്തിക്കുന്ന സംഘടനയായ ജാഗ്രിതി ഫൗണ്ടേഷനുമായി സഹകരിച്ച് ഇന്ത്യയിലുടനീളം സംരംഭകത്വത്തില് വിപ്ലവം സൃഷ്ടിക്കുന്നതിന്,  ഇന്ത്യയുടെ ജി20 അധ്യക്ഷതയിൽ, സ്റ്റാര്ട്ടപ്പ് 20 എന്ഗേജ്മെന്റ് ഗ്രൂപ്പ് മറ്റൊരു പരിവര്ത്തന കുതിപ്പ് നടത്തി. ഈ തന്ത്രപരമായ പങ്കാളിത്തം മേഖലയുടെ സംരംഭകത്വ ഭൂപ്രകൃതിയെ ഗണ്യമായി പുനർനിർമ്മിക്കും എന്ന് പ്രതീക്ഷിക്കുന്നു.

സമഗ്ര സംരംഭകത്വം, അതിര്ത്തി കടന്നുള്ള സഹകരണം, സുസ്ഥിരത, ദേശീയ-അന്തര്ദേശീയ തലത്തില് നൂതനാശയങ്ങള് എന്നിവയുടെ ചൈതന്യം ഉള്ക്കൊള്ളുന്ന സവിശേഷമായ ജാഗൃതി-സ്റ്റാര്ട്ടപ്പ് 20-ജി 20 യാത്ര 2023 ന് അടല് ഇന്നൊവേഷന് മിഷന്, നിതി ആയോഗ് പരിസരത്ത് ഇന്ന് തുടക്കമായി.

350 ഇന്ത്യൻ പങ്കാളികളും ജി 20 രാജ്യങ്ങളിൽ നിന്നുള്ള 70 വിദേശ പ്രതിനിധികളും അടങ്ങുന്ന ലോകത്തിലെ ഏറ്റവും വലിയ സംരംഭകത്വ യാത്രകളിലൊന്നായിരിക്കും ഇത്. സംരംഭകരും നൂതനാശയ വിദഗ്‌ദ്ധരും മാറ്റങ്ങൾ സൃഷ്ട്ടിക്കുന്നവരും അടങ്ങുന്ന ഈ വൈവിധ്യമാർന്ന സംഘം ആശയങ്ങൾ കൈമാറുന്നതിനും പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനും നമ്മുടെ സമൂഹങ്ങൾ അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചില വെല്ലുവിളികൾക്ക് പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിനും 14 ദിവസത്തെ ദേശീയ ട്രെയിൻ യാത്രയിൽ ഒത്തുചേരും.

2023 ഒക്ടോബർ 28ന് മുംബൈയിൽ നിന്ന് ആരംഭിച്ച് 2023 നവംബർ 10 ന് യാത്ര അവസാനിക്കും. ഈ 14 ദിവസത്തിനുള്ളിൽ, പ്രമുഖ ഇന്ത്യൻ നഗരങ്ങൾ ആതിഥേയത്വം വഹിക്കുന്ന നാല് മെഗാ ഇവന്റുകളിൽ ഇവർ പങ്കാളികൾ ആകും. ആതിഥേയത്വം വഹിക്കുന്ന ഓരോ സ്ഥലവും ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്തിരിക്കുന്നു. ഇന്ത്യയുടെ ഊർജ്ജസ്വലമായ സംരംഭകത്വ ഭൂപ്രകൃതിയും സാംസ്കാരിക വൈവിധ്യവും പ്രദർശിപ്പിക്കുന്ന നഗരങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നുത്.
 
പങ്കെടുക്കുന്നവർക്ക് വിജയകരമായ നടത്തുന്ന സംരംഭങ്ങൾ സന്ദർശിക്കാനും, വ്യവസായ നേതാക്കളിൽ നിന്നും സ്ഥാപകരിൽ നിന്നും വിലയേറിയ ഉൾക്കാഴ്ചകൾ നേടാനും, ബിസിനസ് ആസൂത്രണ വ്യവഹാരങ്ങളിലൂടെ മധ്യഭാരതത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുത്തിന് സ്വന്തം ബിസിനസ്സ് ആശയങ്ങൾ രൂപപ്പെടുത്താനും, വൈവിധ്യത്തിൽ നിന്ന് പഠിക്കാനും, യാത്രയിൽ അവസരമുണ്ടാകും.

സമഗ്ര സംരംഭകത്വം, അതിര്ത്തി കടന്നുള്ള സഹകരണം, സുസ്ഥിരത, നൂതനാശയങ്ങള്
 എന്നീ പ്രധാന വിഷയങ്ങളും അവര് വിശകലനം ചെയ്യും. ഇതിലൂടെ സാമ്പത്തിക വളര്ച്ച, സാമൂഹിക വികസനം, പാരിസ്ഥിതിക സുസ്ഥിരത എന്നിവയെ എങ്ങനെ നയിക്കാനാകുമെന്നും അതുവഴി എല്ലാവര്ക്കും എങ്ങനെ മെച്ചപ്പെട്ട ഭാവി സൃഷ്ടിക്കാനാകുമെന്നും അവര് പരിശോധിക്കും.
 

സ്റ്റാർട്ടപ്പ് 20- ജാഗ്രതി യാത്ര 2023 നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.jagritiyatra.com സന്ദർശിക്കുക അല്ലെങ്കിൽ G20@jagritiyatra.com അല്ലെങ്കിൽ +91 90285 53189 എന്ന നമ്പറിൽ ബന്ധപ്പെടുക.
 
*********************************************


(Release ID: 1941004) Visitor Counter : 106