വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
54-ാമത് IFFI-യുടെ ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിക്കാൻ ഫീച്ചർ, നോൺ-ഫീച്ചർ ചലച്ചിത്രങ്ങൾക്കായി എൻഎഫ്‌ഡിസി എൻട്രികൾ ആരംഭിച്ചു
Posted On:
17 JUL 2023 3:37PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജൂലൈ 17, 2023
അന്താരാഷ്ട്ര ചലച്ചിത്ര മേള (ഐഎഫ്എഫ്ഐ) സംഘടിപ്പിക്കുന്ന, കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നോഡൽ ഏജൻസിയായ നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ, ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിക്കാൻ ഫീച്ചർ, നോൺ-ഫീച്ചർ ചലച്ചിത്രങ്ങൾക്കായി എൻട്രികൾ ആരംഭിച്ചു. 2023 നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ 54-ാം പതിപ്പാണിത്.
ഒരു പ്രമുഖ ജൂറി തിരഞ്ഞെടുത്ത് ഐഎഫ്എഫ്‌ഐയിലും ഇന്ത്യയിലും വിദേശത്തുമുള്ള അന്താരാഷ്‌ട്ര ചലച്ചിത്രമേളകളിലും പ്രദർശിപ്പിക്കുന്ന ഇന്ത്യൻ ഭാഷകളിലെ സിനിമകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇന്ത്യൻ പനോരമ വിഭാഗം ലക്ഷ്യമിടുന്നത്.
എല്ലാ വർഷത്തേയും പോലെ ഈ വർഷവും ഫീച്ചർ വിഭാഗത്തിൽ പരമാവധി 26 ചിത്രങ്ങളും നോൺ ഫീച്ചർ വിഭാഗത്തിൽ 21 ചിത്രങ്ങളും തിരഞ്ഞെടുക്കും. ദേശീയ ചലച്ചിത്ര അവാർഡ് 2023-ലെ മികച്ച ഫീച്ചർ, നോൺ-ഫീച്ചർ ചലച്ചിത്രങ്ങൾ ഇവയിൽ ഉൾപ്പെടും.
സിനിമകൾ തിരഞ്ഞെടുക്കുന്നതിന് രണ്ട് അടിസ്ഥാന യോഗ്യതാ മാനദണ്ഡങ്ങളുണ്ട്, ഒന്നാമതായി എല്ലാ സിനിമകളിലും ഇംഗ്ലീഷ് സബ്‌ടൈറ്റിലുകൾ ഉണ്ടായിരിക്കണം. രണ്ടാമതായി സിനിമകൾ 2022 ഓഗസ്റ്റ് 30 മുതൽ 2023 ജൂലൈ 31 വരെയുള്ള കാലയളവിൽ പൂർത്തിയായിരിക്കണം അല്ലെങ്കിൽ ഈ കാലയളവിൽ സെൻസർ ബോർഡിന്റെ സർട്ടിഫിക്കേഷൻ ഉണ്ടായിരിക്കണം. സിനിമകൾ സമർപ്പിക്കേണ്ട അവസാന തീയതി 2023 ഓഗസ്റ്റ് 10 ആണ്.
*****************************************************
(Release ID: 1940201)