രാഷ്ട്രപതിയുടെ കാര്യാലയം
ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗത്തിന്റെ ആചാരപരമായ ചടങ്ങിൽ ഇന്ത്യൻ രാഷ്‌ട്രപതി അധ്യക്ഷത വഹിച്ചു
प्रविष्टि तिथि:
17 JUL 2023 1:22PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജൂലൈ 17, 2023
ഇന്ന് (ജൂലൈ 17, 2023) രാഷ്ട്രപതി ഭവൻ കൾച്ചറൽ സെന്ററിൽ നടന്ന ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗത്തിന്റെ ആചാരപരമായ ചടങ്ങിൽ ഇന്ത്യൻ രാഷ്‌ട്രപതി ശ്രീമതി ദ്രൗപദി മുർമു അധ്യക്ഷത വഹിച്ചു.
100 വർഷത്തിലേറെയായി ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ജനങ്ങൾക്ക് സേവനം നൽകുന്നതിൽ സന്തോഷമുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. പ്രകൃതി ദുരന്തങ്ങളിലും ആരോഗ്യ അടിയന്തര സാഹചര്യങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലൂടെ റെഡ് ക്രോസ് തങ്ങളുടെ പ്രതിബദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. മാനവികതയ്‌ക്കുള്ള സമർപ്പണത്തിനും സേവനത്തിനും സൊസൈറ്റിയിലെ എല്ലാ അംഗങ്ങളെയും സന്നദ്ധപ്രവർത്തകരെയും അവർ അഭിനന്ദിച്ചു. മനുഷ്യ സേവനത്തോടുള്ള അവരുടെ അർപ്പണബോധവും അനുകമ്പയും നിസ്വാർത്ഥ മനോഭാവവും മറ്റുള്ളവർക്ക് പ്രചോദനമാകുമെന്ന് അവർ പറഞ്ഞു. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി മനുഷ്യരാശിയുടെ ക്ഷേമത്തിനായി തുടർന്നും പ്രവർത്തിക്കുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
രാജ്യത്തുടനീളമുള്ള 100-ലധികം രക്തദാന കേന്ദ്രങ്ങളിലൂടെയും മൊബൈൽ പ്രചാരണങ്ങളിലൂടെയും ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ഇന്ത്യയുടെ രക്ത ആവശ്യകതയുടെ 10 ശതമാനം നിറവേറ്റുന്നുണ്ടെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ആവശ്യമുള്ളവർക്കായി സുരക്ഷിതമായി രക്തം ശേഖരിക്കുകയും സന്നദ്ധ രക്തദാന സംസ്കാരം പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. രക്തദാനവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ നീക്കുന്നതിനും ജനങ്ങളെ, പ്രത്യേകിച്ച് യുവാക്കളെ ഈ മഹത്തായ സാമൂഹിക ലക്ഷ്യവുമായി ബന്ധിപ്പിക്കുന്നതിനും അവർ റെഡ് ക്രോസ് സൊസൈറ്റിയുടെ അംഗങ്ങളോട് അഭ്യർത്ഥിച്ചു.
************************************************************
(रिलीज़ आईडी: 1940198)
आगंतुक पटल : 169