ഗ്രാമീണ വികസന മന്ത്രാലയം

''ഭൂമി സമ്മാന്‍ ''2023 ജൂലൈ 18 ന് രാഷ്ട്രപതി സമ്മാനിക്കും


ഭൂരേഖകളുടെ ഡിജില്‍വല്‍ക്കരണം പരിപൂര്‍ണ്ണമാക്കിയതിന് 9 സെക്രട്ടറിമാര്‍ക്കും 68 ജില്ലാ കലക്ടര്‍മാര്‍ക്കുമാണ് "ഭൂമി സമ്മാന്‍" സമ്മാനിക്കുക

Posted On: 16 JUL 2023 11:41AM by PIB Thiruvananthpuram

'' ഭൂമി സമ്മാന്‍'' 2023  രാഷ്ട്രപതി  നാളെ (2023 ജൂലൈ 18 ചൊവ്വാഴ്ച ) ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ വച്ച് സമ്മാനിക്കും. 9 സംസ്ഥാന സെക്രട്ടറിമാര്‍ക്കും 68 ജില്ലാ കലക്ടര്‍മാര്‍ക്കും, ഭരണത്തിന്റെ കാതലായ- ഡിജിറ്റല്‍ ഇന്ത്യയുടെ സുപ്രധാന ഘടകമായ ലാന്‍ഡ് റെക്കോര്‍ഡ്‌സ് മോഡേണൈസേഷന്‍ പ്രോഗ്രാം (ഭൂരേഖ ആധുനികവല്‍ക്കരണ പരിപാടി- ഡി.ഐ.എല്‍.ആര്‍.എം.പി) പരിപൂര്‍ണ്ണമാക്കുന്നതില്‍ മികവ് തെളിയിച്ച അവരുടെ ടീമുകള്‍ക്കുമാണ് '' ഭൂമി സമ്മാന്‍'' സമ്മാനിക്കുന്നത്. മികച്ച പ്രകടനത്തിന് കഴിഞ്ഞ 75 വര്‍ഷത്തിനിടെ ആദ്യമായി ഭൂമി സമ്മാന്‍ ലഭിക്കുന്നത് സംസ്ഥാനത്തെ റവന്യൂ, രജിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് വളരെ പ്രാധാന്യമര്‍ഹിക്കുന്നതായിരിക്കുമെന്ന് ഗ്രാമവികസന, പഞ്ചായത്തീരാജ് മന്ത്രി ശ്രീ ഗിരിരാജ് സിംഗ് പറഞ്ഞു. ''ഭൂമി സമ്മാന്‍'' സ്ഥാപനവല്‍ക്കരിക്കുന്ന നാഴികക്കല്ല് വര്‍ഷമായിരിക്കും ഇത്.
വിശ്വാസത്തിലും പങ്കാളിത്തത്തിലും അധിഷ്ഠിതമായ കേന്ദ്ര-സംസ്ഥാന സഹകരണ ഫെഡറലിസത്തിന്റെ മികച്ച ഉദാഹരണമാണ് ''ഭൂമി സമ്മാന്‍'' പദ്ധതിയെന്ന് ശ്രീ ഗിരിരാജ് സിംഗ് കൂട്ടിച്ചേര്‍ത്തു. ഗ്രേഡിംഗ് സംവിധാനം ഏറ്റവും സുപ്രധാനഘടകമായ ഭൂമിരേഖകളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണവും ഡിജിറ്റല്‍വല്‍ക്കരണവും സംബന്ധിച്ച സംസ്ഥാനങ്ങളുടെയും /കേന്ദ്ര ഭരണപ്രദേശങ്ങളുടെയും റിപ്പോര്‍ട്ടുകളിലും നിർദേശങ്ങളിലുമാണ് വലിയതോതില്‍ അധിഷ്ഠിതമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭൂരേഖകളുടെ ഡിജിറ്റല്‍വല്‍ക്കരണ രജിസ്‌ട്രേഷന്‍ പ്രക്രിയ കോടതി വ്യവഹാരങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വലിയതോതിലുള്ള ഭൂമി സംബന്ധമായ കേസുകളുടെ എണ്ണം ലഘൂകരിക്കുന്നതിന് സഹായിക്കുമെന്നും അത് ഭൂമി വ്യവഹാരങ്ങളിലുള്‍പ്പെട്ട് പദ്ധതികള്‍ മുടങ്ങിക്കിടക്കുന്നതിലൂടെ രാജ്യത്തിന്റെ സമ്പദ്ഘടനയിലെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തി (ജി.ഡി.പി)ല്‍ ഉണ്ടാകുന്ന കുറവ് പരിഹരിക്കുമെന്നും ശ്രീ സിംഗ് കൂട്ടിച്ചേര്‍ത്തു. കൃഷി, കര്‍ഷകക്ഷേമം, രാസവളം, പൊതുവിതരണ സംവിധാനം (പി.ഡി.എസ്), പഞ്ചായത്തീരാജ്, സാമ്പത്തിക സ്ഥാപനങ്ങള്‍ തുടങ്ങിയ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റ് വകുപ്പുകളുടെ വിവിധ സേവനങ്ങളുടെയും ആനുകൂല്യങ്ങളുടെയും ഫലപ്രാപ്തിയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിന് ഭൂരേഖയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വളരെ ഉപയോഗപ്രദവും ഫലപ്രദവുമാകുമെന്നും അദ്ദേഹം തറപ്പിച്ചുപറഞ്ഞു. മുന്‍പറഞ്ഞ വകുപ്പുകള്‍ / ഏജന്‍സികള്‍ / മന്ത്രാലയങ്ങള്‍ എന്നിവയില്‍കൂടിയുള്ള സേവനങ്ങള്‍ എത്തിക്കുന്നതിലെ ഫലപ്രാപ്തി, ഭൂമിയുടെ രേഖകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിവിധ പങ്കാളികള്‍ക്കിടയില്‍ പങ്കിടുന്നതിനുള്ള ഏകീകൃതത, പരസ്പര പ്രവര്‍ത്തനക്ഷമത, അനുയോജ്യത എന്നിവയെ ആശ്രയിച്ചിരിക്കും.
ഇന്ത്യയിലാകമാനം ഭൂവിഭവ വകുപ്പ് 94% ഡിജിറ്റല്‍ വല്‍ക്കരണ ലക്ഷ്യങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്നും 2024 മാര്‍ച്ച് 31-നകം രാജ്യത്തെ എല്ലാ ജില്ലകളിലും ഭൂരേഖകള്‍ ഡിജിറ്റല്‍വല്‍ക്കരിക്കുന്നതിന്റെ പ്രധാന ഘടകങ്ങളുടെ 100% പരിപൂര്‍ണ്ണത കൈവരിക്കുന്നതിന് ദൃഢനിശ്ചയത്തോടെ ലക്ഷ്യമിടുന്നതായും ശ്രീ ഗിരിരാജ് സിംഗ് അറിയിച്ചു.

പശ്ചാത്തലം:
ഒരു പൗരനും ഉപേക്ഷിക്കപ്പെടരുത് എന്ന ലക്ഷ്യത്തോടെ എല്ലാ ജനക്ഷേമ പദ്ധതികളുടെയും പദ്ധതി ഘടകങ്ങള്‍ പൂരിതമാക്കണമെന്നത് 2022 ഫെബ്രുവരി 23-ന് പോസ്റ്റ്-ബജറ്റ് (ബജറ്റാനന്തര) വെബിനാറില്‍ പ്രധാനമന്ത്രി വിഭാവനം ചെയ്തിരുന്നു. 2023 ജൂലായ് 3-ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ (മന്ത്രിമാരുടെ കൗണ്‍സില്‍ യോഗത്തില്‍), പദ്ധതി ഘടകങ്ങള്‍ പൂരിതമാകേണ്ടതിന്റെ ആസന്നമായ ആവശ്യകത പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ഈ ദിശയിലുള്ള ഒരു ചുവടുവയ്‌പ്പെന്ന നിലയില്‍, ഡി.ഐ.എല്‍.ആര്‍.എം.പിയുടെ ആറ് പ്രധാന ഘടകങ്ങളില്‍ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ഗ്രേഡിംഗ് ഈ വകുപ്പ് ആരംഭിച്ചു. ഡി.ഐ.എല്‍.ആര്‍.എം.പിയുടെ മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ (എം.ഐ.എസ്) പ്രതിഫലിക്കുന്നതും സംസ്ഥാന/കേന്ദ്ര ഭരണപ്രദേശ ഗവണ്‍മെന്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുമായ ജില്ലകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രേഡിംഗ് നടത്തിയിരിക്കുന്നത്. ഡി.ഐ.എല്‍.ആര്‍.എംപിയുടെ ബന്ധപ്പെട്ട പ്രധാനപ്പെട്ട ഘടകങ്ങള്‍ പൂരിതമാക്കിയ അതായത് 100% ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കിയ ജില്ലകള്‍ക്ക് പ്ലാറ്റിനം ഗ്രേഡിംഗ് നല്‍കുന്നു. മേല്‍പ്പറഞ്ഞ ജില്ലകളിലെ 9 സംസ്ഥാന സെക്രട്ടറിമാര്‍ക്കും 68 ജില്ലാ കലക്ടര്‍മാര്‍ക്കും മുകളില്‍ പറഞ്ഞതുപോലെയുള്ള മികച്ച പ്രകടനം കൈവരിക്കുന്നതിനുള്ള അവരുടെ ശ്രമങ്ങളെ അംഗീകരിച്ചുകൊണ്ടാണ് ''ഭൂമി സമ്മാന്‍'' സമ്മാനിക്കുക.

ND



(Release ID: 1939942) Visitor Counter : 151