പ്രധാനമന്ത്രിയുടെ ഓഫീസ്
നേപ്പാൾ പ്രധാനമന്ത്രിയുടെ ഭാര്യ സീതാ ദഹലിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
12 JUL 2023 1:00PM by PIB Thiruvananthpuram
നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡയുടെ ഭാര്യ ശ്രീമതി സീതാ ദഹലിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും നേപ്പാൾ പ്രധാനമന്ത്രിയെ അനുശോചനം അറിയിക്കുകയും ചെയ്തു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
“ശ്രീമതി സീതാ ദഹലിന്റെ വിയോഗത്തെക്കുറിച്ച് അറിഞ്ഞതിൽ അതിയായ ദുഃഖമുണ്ട്. നേപ്പാൾ പ്രധനമന്ത്രി പ്രചണ്ഡയോട് ഞാൻ ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തുന്നു, പരേതയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഓം ശാന്തി.”
***
(Release ID: 1938897)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada