രാസവസ്തു, രാസവളം മന്ത്രാലയം
എംഎസ്എംഇ ഫാർമ മേഖലയിൽ സ്വയം നിയന്ത്രണം വേണമെന്ന് കേന്ദ്രമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ
Posted On:
11 JUL 2023 1:57PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജൂലൈ 11, 2023
MSME ഫാർമ കമ്പനികൾ മരുന്നുകളുടെ ഗുണനിലവാരത്തെക്കുറിച്ച് ജാഗ്രത പുലർത്തേണ്ടതും സ്വയം നിയന്ത്രണത്തിലൂടെ നല്ല നിർമ്മാണ പ്രക്രിയകളിലേക്ക് (GMP) വേഗത്തിൽ നീങ്ങേണ്ടതും പ്രധാനമാണ്. എംഎസ്എംഇ മേഖലയിലെ ഫാർമ കമ്പനികളുടെ പ്രതിനിധികളുമായി കേന്ദ്ര രാസവസ്തു-വള മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ പറഞ്ഞു.
എംഎസ്എംഇ ഫാർമ മേഖലയിൽ സ്വയം നിയന്ത്രണത്തിന്റെ ആവശ്യകത ശക്തമായി ഊന്നിപ്പറഞ്ഞ കേന്ദ്രമന്ത്രി, 'ലോകത്തിന്റെ ഫാർമസി' എന്ന പദവി ഇന്ത്യ നിലനിർത്തുന്നതിന് അതിന്റെ പ്രാധാന്യം അടിവരയിട്ടു.
വ്യാജ മരുന്നുകൾ നിർമ്മിക്കുന്ന എല്ലാ ഫാർമസ്യൂട്ടിക്കൽ നിർമ്മാണ കമ്പനികൾക്കെതിരെയും കർശന നടപടിയെടുക്കാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് (ഡിസിജിഐ) ഡോ. മൻസുഖ് മാണ്ഡവ്യ നിർദ്ദേശം നൽകി. മരുന്ന് നിർമാണ കമ്പനികളെ പരിശോധിക്കാൻ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ടെന്നും കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റെഗുലേറ്ററി അതോറിറ്റികൾ പ്ലാന്റുകളുടെ അപകടസാധ്യത അടിസ്ഥാനമാക്കിയുള്ള പരിശോധനയും ഓഡിറ്റും ആരംഭിച്ചതായും കേന്ദ്രമന്ത്രി പറഞ്ഞു. 137 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായും 105 സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തതായും അദ്ദേഹം പറഞ്ഞു. 31 സ്ഥാപനങ്ങളിൽ ഉൽപ്പാദനം നിർത്തിവെക്കുകയും 50 സ്ഥാപനങ്ങളുടെ ഉൽപ്പന്നം/വിഭാഗം ലൈസൻസുകൾ റദ്ദാക്കുകയും സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. കൂടാതെ 73 സ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസും 21 സ്ഥാപനങ്ങൾക്കെതിരെ മുന്നറിയിപ്പ് കത്തുകളും നൽകിയിട്ടുണ്ട്.
******
(Release ID: 1938664)
Visitor Counter : 153