സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
കൽക്കരി, ലിഗ്നൈറ്റ് പര്യവേക്ഷണം' എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ തുടർച്ചയ്ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
Posted On:
07 JUN 2023 3:00PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതി 2980 കോടി. രൂപ ചെലവ് കണക്കാക്കുന്ന "കൽക്കരി, ലിഗ്നൈറ്റ് പര്യവേക്ഷണം" എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ തുടർച്ചയ്ക്ക് അംഗീകാരം നൽകി. 2021-22 മുതൽ 2025-26 വരെ 15-ാം ധനകാര്യ കമ്മീഷൻ കാലാവധിക്കൊപ്പം ഇതിനു പ്രാബല്യമുണ്ടാകും.
ഈ പദ്ധതിക്ക് കീഴിൽ, കൽക്കരി, ലിഗ്നൈറ്റ് എന്നിവയുടെ പര്യവേക്ഷണം രണ്ട് വിശാലമായ ഘട്ടങ്ങളിലായാണ് നടത്തുന്നത്: (i) മേഖലാ പര്യവേക്ഷണ പ്രോത്സാഹനം , (ii) കോൾ ഇന്ത്യ ലിമിറ്റഡിന്റേതല്ലാത്ത ബ്ലോക്കുകളിൽ വിശദമായ പര്യവേക്ഷണം.
മേഖലാ പര്യവേക്ഷണ പ്രോത്സാഹനത്തിന് 1650 കോടി രൂപയും സിഐഎൽ ഇതര മേഖലകളിൽ വിശദമായ ഡ്രില്ലിംഗിനായി 1330 കോടി രൂപയും അംഗീകാരം നൽകിയിട്ടുണ്ട് . ഏകദേശം, 1300 ചതുരശ്ര കിലോമീറ്റർ പ്രദേശം മേഖലാ പര്യവേക്ഷണത്തിനും ഏകദേശം 650 ചതുരശ്ര കിലോമീറ്റർ പ്രദേശം വിശദമായ പര്യവേക്ഷണത്തിനും കീഴിലാകും.
കൽക്കരി ഖനനം ആരംഭിക്കുന്നതിന് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ സഹായിക്കുന്ന കൽക്കരി വിഭവങ്ങൾ തെളിയിക്കാനും കണക്കാക്കാനും കൽക്കരി, ലിഗ്നൈറ്റ് എന്നിവയ്ക്കായി പര്യവേക്ഷണം ആവശ്യമാണ്. ഈ പര്യവേക്ഷണത്തിലൂടെ തയ്യാറാക്കിയ ജിയോളജിക്കൽ റിപ്പോർട്ടുകൾ പുതിയ കൽക്കരി ബ്ലോക്കുകൾ ലേലം ചെയ്യുന്നതിനായി ഉപയോഗിക്കുകയും ലേലം കൊണ്ടവരിൽ നിന്ന് ചെലവ് പിന്നീട് ഈടാക്കുകയും ചെയ്യുന്നു.
-ND-
(Release ID: 1930458)
Visitor Counter : 159
Read this release in:
Manipuri
,
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada