രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് തന്റെ അബുജ സന്ദർശന വേളയിൽ നൈജീരിയയിലെ ഇന്ത്യൻ പ്രവാസികളുമായി സംവദിച്ചു

Posted On: 30 MAY 2023 1:28PM by PIB Thiruvananthpuram



ന്യൂ ഡൽഹി: മെയ് 30, 2023

2023 മെയ് 29-ന് അബുജയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ സംഘടിപ്പിച്ച ഒരു പരിപാടിയിൽ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് നൈജീരിയയിലെ ഇന്ത്യൻ പ്രവാസികളുമായി സംവദിച്ചു. അബുജയിൽ നിന്നും ലാഗോസ് പോലുള്ള മറ്റ് നഗരങ്ങളിൽ നിന്നുമുള്ള ഇന്ത്യൻ സമൂഹം പരിപാടിയിൽ പങ്കെടുത്തു.

അതിവേഗം വികസിക്കുന്ന സമ്പദ്‌വ്യവസ്ഥയും പുരോഗമനപരമായ ഗവണ്മെന്റ് നടപടികളും കാരണം ലോക വേദിയിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യത്തെക്കുറിച്ച് രക്ഷാ മന്ത്രി സംസാരിച്ചു. നൈജീരിയയിലെ ഇന്ത്യൻ സമൂഹം നൽകിയ മികച്ച സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു.

ആത്മനിർഭരതയിലുള്ള ഗവൺമെന്റിന്റെ ശ്രദ്ധയും 'മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്' എന്ന ലക്ഷ്യം കൈവരിക്കുന്നതിന് സമീപ വർഷങ്ങളിൽ പ്രതിരോധ കയറ്റുമതിയിൽ കൈവരിച്ച ഗണ്യമായ പുരോഗതിയും ശ്രീ രാജ്‌നാഥ് സിംഗ് ഊന്നിപ്പറഞ്ഞു. എതിരാളികളിൽ നിന്നുള്ള ഏത് ഭീഷണിയും വെല്ലുവിളിയും ഫലപ്രദമായി നേരിടുന്നതിൽ സായുധ സേനയുടെ കഴിവിനെയും അദ്ദേഹം പ്രശംസിച്ചു.

പിന്നീട്, ഇന്ത്യൻ ഹൈക്കമ്മീഷണർ ആതിഥേയത്വം വഹിച്ച അത്താഴവിരുന്നിൽ ചീഫ് ജസ്റ്റിസും, ആക്ടിംഗ് പ്രതിരോധ മന്ത്രിയും ഉൾപ്പെടെയുള്ള മുതിർന്ന നൈജീരിയൻ വിശിഷ്ട വ്യക്തികളുമായി രക്ഷാ മന്ത്രി സംവദിച്ചു.

 

നൈജീരിയൻ പ്രസിഡന്റ് ബോല ടിനുബുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ അബുജയിൽ എത്തിയതായിരുന്നു ശ്രീ രാജ്‌നാഥ് സിംഗ്. 50,000-ത്തിലധികം ഇന്ത്യക്കാർ താമസിക്കുന്ന രാജ്യമാണ് നൈജീരിയ. നൈജീരിയയിലെ ഏറ്റവും വലിയ തൊഴിൽദാതാക്കളിൽ ഒന്നാണ് ഇന്ത്യൻ ഉടമസ്ഥതയിലുള്ള/ഇന്ത്യക്കാർ നടത്തുന്ന കമ്പനികളും ബിസിനസ്സുകളും.
 
*****************************************************

(Release ID: 1928313) Visitor Counter : 122