നിതി ആയോഗ്
നിതി ആയോഗിന്റെ എട്ടാമത് ഭരണസതി യോഗത്തിന് പ്രധാനമന്ത്രി ആദ്ധ്യക്ഷം വഹിച്ചു
ജനങ്ങളുടെ സ്വപ്‌നവും അഭിലാഷവുമായ വികസിത ഭാരതം @2047 നിറവേറ്റാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ടീം ഇന്ത്യയായി പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു
അമൃത് കാലിന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാന്‍ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിന് നിതി ആയോഗുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അഭ്യര്‍ത്ഥിച്ചു
മറ്റുള്ളവയ്‌ക്കൊപ്പം വിവിധ വികസന പ്രശ്‌നങ്ങള്‍, സാമ്പത്തിക അച്ചടക്കം, അടിസ്ഥാന സൗകര്യ വികസനം, ജലസംരക്ഷണം തുടങ്ങിയവയെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു
മുഖ്യമന്ത്രിമാരും ലഫ്റ്റനന്റ് ഗവര്‍ണര്‍മാരും നയ തലത്തിലുള്ള വിവിധ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന സഹകരണം ആവശ്യമുള്ള പ്രത്യേക വിഷയങ്ങള്‍ പരാമര്‍ശിക്കുകയും ചെയ്തു.
19 സംസ്ഥാനങ്ങളും 6 കേന്ദ്രഭരണ പ്രദേശങ്ങളും യോഗത്തില്‍ പങ്കെടുത്തു
Posted On:
27 MAY 2023 7:33PM by PIB Thiruvananthpuram
നിതി ആയോഗിന്റെ എട്ടാമത് ഗവേണിംഗ് കൗണ്‍സില്‍ (ഭരണസമിതി) യോഗത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദ്ധ്യക്ഷം വഹിച്ചു. ന്യൂഡല്‍ഹി പ്രഗതി മൈതാനത്തുള്ള ന്യൂ കണ്‍വെന്‍ഷന്‍ സെന്ററിലാണ് യോഗം നടന്നത്. 19 സംസ്ഥാനങ്ങളെയും 6 കേന്ദ്രഭരണ പ്രദേശങ്ങളെയും പ്രതിനിധീകരിച്ച് മുഖ്യമന്ത്രിമാര്‍രും/ലഫ്റ്റനന്റ് ഗവര്‍ണര്‍മാരും യോഗത്തില്‍ പങ്കെടുത്തു.
വികസിതഭാരതം @ 2047 എന്ന ജനങ്ങളുടെ സ്വപ്‌നവും അഭിലാഷവും സാക്ഷാത്കരിക്കാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ടീം ഇന്ത്യയായി പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. അടുത്ത 25 വര്‍ഷങ്ങള്‍ക്ക് വേണ്ട തന്ത്രങ്ങള്‍ ഒരുക്കുന്നതിന് സംസ്ഥാനങ്ങളെ സഹായിക്കുന്നതിനും അതിനെ ദേശീയ വികസന അജന്‍ഡയുമായി സംയോജിപ്പിക്കുന്നതിനും നിതി ആയോഗിന് നിര്‍ണ്ണായക പങ്ക് വഹിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. അമൃത് കാലിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള കുതിച്ചുചാട്ടം രാജ്യത്തിന് സാദ്ധ്യമാക്കുന്നതിന് നീതി ആയോഗുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അഭ്യര്‍ത്ഥിച്ചു.
സഹകരണവും മത്സരാധിഷ്ഠിതവുമായ ഫെഡറലിസത്തെ ശക്തിപ്പെടുത്തുന്നതിനായി വികസനംകാംക്ഷിക്കുന്ന ജില്ലകള്‍ പരിപാടി(എ.ഡി.പി) വികസനംകാംക്ഷിക്കുന്ന ബ്ലോക്കുകള്‍ പരിപാടി (എ.ബി.പി) പോലുള്ള നിരവധി മുന്‍കൈകള്‍ നിതി ആയോഗ് ഏറ്റെടുത്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഈ രണ്ട് പരിപാടികളും കേന്ദ്രം, സംസ്ഥാനങ്ങള്‍, ജില്ലകള്‍ എന്നീ നിലകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള കരുത്തും താഴേത്തട്ടിലുള്ള സാധാരണ പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതില്‍ ഡാറ്റാധിഷ്ഠിത ഭരണത്തിന്റെ സ്വാധീനവും ഉയര്‍ത്തിക്കാട്ടുന്നു.
അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷത്തില്‍ സംസ്ഥാനങ്ങളും കേന്ദ്രവും ശ്രീ അന്നയെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. അമൃത് സരോവര്‍ പരിപാടിയിലൂടെ ജലസംരക്ഷണത്തിനായി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചര്‍ച്ച ചെയ്തു.
സംസ്ഥാന തലങ്ങളില്‍ സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. അടിസ്ഥാനസൗകര്യത്തിനും ലോജിസ്റ്റിക്‌സിനും മാത്രമല്ലാതെ പ്രാദേശിക വികസനത്തിനും സാമൂഹിക അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനും ഗതി ശക്തി പോര്‍ട്ടല്‍ ഗുണകരമായി ഉപയോഗിക്കണമെന്ന് അദ്ദേഹം സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ലോക വേദിയില്‍ ജി 20 ഇന്ത്യയ്ക്ക് മഹത്വം കൊണ്ടുവന്നപ്പോള്‍, അത് സംസ്ഥാനങ്ങള്‍ക്ക് ആഗോള സമ്പര്‍ക്കത്തിനുള്ള അവസരമാണ് നല്‍കിയതെന്നും രാജ്യത്ത് നടക്കുന്ന ജി 20 യോഗങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ആഗോള ആവശ്യങ്ങള്‍ നിറവേറ്റുക, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങ(എം.എസ്.എം.ഇ)ളെ പിന്തുണയ്ക്കുക, രാജ്യത്തിന്റെ വിനോദസഞ്ചാര സാദ്ധ്യതകള്‍ വികസിപ്പിക്കുക, ചെറിയ കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കല്‍, ഏകതാ മാളുകളുടെ നിര്‍മ്മാണം ഉള്‍പ്പെടെ സംസ്ഥാന തലത്തില്‍ പാലിക്കുക എന്നിവ ലക്ഷ്യമിട്ട് ജനങ്ങളെ നൈപുണ്യവല്‍ക്കരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിന്റെ പ്രാധാന്യം നാരി ശക്തിയെക്കുറിച്ച് സംസാരിക്കവെ അദ്ദേഹം എടുത്തുകാട്ടി. 2025 ഓടെ ക്ഷയരോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
മുഖ്യമന്ത്രിമാരും/ലഫ്റ്റനന്റ് ഗവര്‍ണര്‍മാരും നയതലത്തില്‍ വിവിധ നിര്‍ദ്ദേശങ്ങള്‍ നല്‍കി. കേന്ദ്ര-സംസ്ഥാന സഹകരണം ആവശ്യമുള്ള സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക വിഷയങ്ങളും അവര്‍ പരാമര്‍ശിച്ചു. അവര്‍ ഉയര്‍ത്തിക്കാട്ടിയ ചില മികച്ച പ്രവര്‍ത്തനങ്ങളും പ്രധാന നിര്‍ദ്ദേശങ്ങളും മറ്റുള്ളവയ്‌ക്കൊപ്പം ഹരിത തന്ത്രങ്ങളുടെ തെരഞ്ഞെടുക്കല്‍, മേഖല തിരിച്ചുള്ള ആസൂത്രണത്തിന്റെ ആവശ്യകത, ടൂറിസം, നഗരാസൂത്രണം, കൃഷി, ജോലിയിലുള്ള വൈദഗ്ധ്യത്തിന്റെ ഗുണനിലവാരം, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളില്‍ ഉള്‍പ്പെട്ടവയായിരുന്നു.
യോഗത്തില്‍ പങ്കെടുത്തതിനും അവരുടെ അഭിപ്രായങ്ങളും അനുഭവങ്ങളും പങ്കുവെച്ചതിനും മുഖ്യമന്ത്രിമാരോടും ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരോടും പ്രധാനമന്ത്രി നന്ദി അറിയിച്ചു. സംസ്ഥാനങ്ങളുടെ ആശങ്കകള്‍, വെല്ലുവിളികള്‍, മികച്ച രീതികള്‍ എന്നിവയെക്കുറിച്ച് നിതി ആയോഗ് പഠിക്കുമെന്നും തുടര്‍ന്ന് മുന്നോട്ടുള്ള വഴി ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
-ND-
(Release ID: 1927757)
Visitor Counter : 223