വനിതാ, ശിശു വികസന മന്ത്രാലയം
വനിതാ ശിശു വികസന മന്ത്രാലയം 2023 ലെ പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരത്തിനായുള്ള നാമ നിർദ്ദേശങ്ങൾ ക്ഷണിച്ചു
Posted On:
25 MAY 2023 1:20PM by PIB Thiruvananthpuram
ന്യൂ ഡൽഹി: മെയ് 25, 2023
ദേശീയ തലത്തിൽ അംഗീകാരം അർഹിക്കുന്ന പ്രതിഭകൾക്കുള്ള കേന്ദ്ര വനിതാ ശിശു - വികസന മന്ത്രാലയത്തിന്റെ പ്രധാനമന്ത്രി ബാല പുരസ്കാരം (PMRBP) വർഷം തോറും നൽകിവരുന്നു. ധീരത, കായികം, സാമൂഹിക സേവനം, ശാസ്ത്ര-സാങ്കേതികം, പരിസ്ഥിതി, കല-സംസ്കാരം, നൂതനാശയം എന്നീ മേഖലകളിൽ അസാധാരണ കഴിവ് തെളിയിച്ച കുട്ടികൾക്ക് അർഹമായ അംഗീകാരം നൽകുന്നതിനാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്. എല്ലാ വർഷവും ജനുവരിയിൽ, ന്യൂ ഡൽഹിയിൽ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങിൽ വെച്ചാണ് ഇന്ത്യൻ രാഷ്ട്രപതി പുരസ്‌കാരങ്ങൾ സമ്മാനിക്കുന്നത്. 1,00,000 രൂപ ക്യാഷ് അവാർഡ്, മെഡൽ, സർട്ടിഫിക്കറ്റ് എന്നിവ അടങ്ങിയതാണ് പുരസ്കരം.
ഇന്ത്യയിൽ താമസിക്കുന്ന 18 വയസ്സിൽ താഴെയുള്ള (അപേക്ഷ / നാമനിർദ്ദേശം സ്വീകരിക്കുന്ന അവസാന തീയതി പ്രകാരം) എല്ലാ ഇന്ത്യൻ പൗരന്മാർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ ഇതുനുവേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന https://awards.gov.in എന്ന പോർട്ടലിൽ ഓൺലൈൻ വഴി സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ അപേക്ഷകൾക്കുള്ള അവസാന തീയതി 31.07.2023 ആണ്.
നാമനിർദേശങ്ങൾ https://awards.gov.in എന്ന പോർട്ടലിൽ ഓൺലൈൻ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ.
വിശദ വിവരങ്ങൾക്കായി https://wcd.nic.in/sites/default/files/PMRBP%20Guidelines.pdf സന്ദർശിക്കുക.
********
(Release ID: 1927257)
Visitor Counter : 156