യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് 2022 ന് തുടക്കം കുറിച്ചു

Posted On: 24 MAY 2023 1:00PM by PIB Thiruvananthpuram

 


ന്യൂഡൽഹി : മെയ് 24, 2023


ഉത്തർപ്രദേശിലെ  ഗൗതം ബുദ്ധ നഗറിലെ എസ്‌ വി‌ എസ്‌ പി സ്‌പോർട്‌സ് കോംപ്ലക്‌സിൽ കബഡി മത്സരത്തോടെ  ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് 2022 ഉത്തർപ്രദേശ്ന് (KIUG22UP)    ഇന്ന് തുടക്കം കുറിച്ചു .  ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ് 2022ന്റെ   ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് 2023 മെയ് 25-ന് നടക്കും.  21 കായിക ഇനങ്ങളിലായി 200-ലധികം സർവകലാശാലകളെ പ്രതിനിധീകരിച്ച് 4000-ത്തിലധികം അത്‌ലറ്റുകൾ മത്സരിക്കും.

എസ്.വി.എസ്.പി സ്‌പോർട്‌സ് കോംപ്ലക്‌സിൽ നടന്ന കബഡി മത്സര പരിപാടികളുടെ ഉദ്ഘാടനത്തിന് മുന്നോടിയായി പ്രദേശത്തെ സ്‌കൂൾ കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.

രണ്ടാം ദിവസം യൂണിവേഴ്‌സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ ബാസ്‌ക്കറ്റ് ബോൾ മത്സരങ്ങൾ ആരംഭിക്കും,   ഗൗതം ബുദ്ധ നഗർ എസ്‌വിഎസ്പി സ്‌പോർട്‌സ് കോംപ്ലക്‌സിൽ  കബഡി മത്സരങ്ങളുടെ രണ്ടാം ദിന മത്സരങ്ങൾ നടക്കും. ലക്നൗവിൽ  മല്ലകംബ്, വോളി ബോൾ, ടേബിൾ ടെന്നീസ്, റഗ്ബി, ഫുട്‌ബോൾ ടെന്നീസ് (ആൺ ,പെൺ) തുടങ്ങിയ മത്സരങ്ങൾ ആരംഭിക്കും. 

 

SKY


(Release ID: 1926931) Visitor Counter : 145