പ്രധാനമന്ത്രിയുടെ ഓഫീസ്
ഓസ്‌ട്രേലിയ ഗവർണർ ജനറലുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
Posted On:
24 MAY 2023 11:41AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 മെയ് 24-ന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള അഡ്മിറൽറ്റി ഹൗസിൽ വച്ച് ഓസ്‌ട്രേലിയയുടെ ഗവർണർ ജനറൽ ശ്രീ. ഡേവിഡ് ഹർലിയുമായി കൂടിക്കാഴ്ച്ച നടത്തി.
ന്യൂ സൗത്ത് വെയിൽസ് ഗവർണർ എന്ന നിലയിൽ 2019-ൽ ഇന്ത്യാ സന്ദർശന വേളയിൽ ഗവർണർ ജനറലുമായുള്ള കൂടിക്കാഴ്ച പ്രധാനമന്ത്രി അനുസ്മരിച്ചു.
ദീർഘകാലമായി നിലനിൽക്കുന്ന ഉഭയകക്ഷി പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു.
ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്രിയാത്മകമായ സംഭാവനകളും ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധം വളർത്തിയെടുക്കുന്നതിൽ അവർ വഹിച്ച പങ്കും പ്രധാനമന്ത്രി അനുസ്മരിച്ചു.
ND
(Release ID: 1926815)
Visitor Counter : 138
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada