രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

പ്രതിരോധ ഉത്പാദനം ആദ്യമായി 1 ലക്ഷം കോടി രൂപ കടന്നു


2022- 23 സാമ്പത്തിക വർഷത്തിൽ ഏകദേശം 1.07 ലക്ഷം കോടി രൂപയോളം വരും, 2021-22 നെ അപേക്ഷിച്ചു 12%-ത്തിൽ അധികം വർദ്ധന

Posted On: 19 MAY 2023 10:29AM by PIB Thiruvananthpuram

ന്യൂ ഡൽഹി: മെയ് 19, 2023  

പ്രതിരോധ മന്ത്രാലയത്തിന്റെ നിരന്തര ശ്രമങ്ങളുടെ ഫലമായി, 2022-23 സാമ്പത്തിക വർഷത്തിലെ പ്രതിരോധ ഉത്പാദനത്തിന്റെ മൂല്യം ആദ്യമായി ഒരു ലക്ഷം കോടി രൂപ കവിഞ്ഞു. നിലവിലെ മൂല്യം 1,06,800 കോടി രൂപയാണ്. ശേഷിക്കുന്ന സ്വകാര്യ പ്രതിരോധ വ്യവസായങ്ങളിൽ നിന്നുള്ള ഡാറ്റ ലഭിച്ചാൽ അത് ഇനിയും ഉയരും. 
2021-22 സാമ്പത്തിക വർഷത്തെ അപേക്ഷിച്ഛ്, 2022-23 സാമ്പത്തിക വർഷത്തിൽ പ്രതിരോധ ഉത്പാദനത്തിന്റെ നിലവിലെ മൂല്യത്തിൽ 12 ശതമാനത്തിലധികം വർദ്ധനയാണ് രേഖപെടുത്തിയിരിക്കുന്നത്. 2021-22ൽ പ്രതിരോധ ഉത്പാദനം 95,000 കോടി രൂപയായിരുന്നു.

പ്രതിരോധ വ്യവസായങ്ങളുമായും അവരുടെ സംഘടനകളുമായും അവർ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുന്നതിനും രാജ്യത്തെ പ്രതിരോധ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും ഗവണ്മെന്റ് തുടർച്ചയായി പ്രവർത്തിക്കുന്നു. വിതരണ ശൃംഖലയിലേക്ക് എം എസ് എം ഇ കളുടെയും സ്റ്റാർട്ടപ്പുകളുടെയും സംയോജനം ഉൾപ്പെടെ, ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് നിരവധി നയ പരിഷ്കാരങ്ങൾ കൈക്കൊണ്ടിട്ടുണ്ട്.

 

ഈ നയങ്ങളുടെ ഫലമായി, എം എസ് എം ഇ കളും സ്റ്റാർട്ടപ്പുകളും ഉൾപ്പെടെയുള്ള വ്യവസായങ്ങൾ പ്രതിരോധ രൂപകൽപ്പന, വികസനം, ഉൽപാദനം എന്നീ മേഖലകളിൽ ഉയർന്നുവരുന്നു. കഴിഞ്ഞ 7-8 വര്ഷങ്ങളിൽ, വ്യവസായങ്ങൾക്ക് നൽകിയ പ്രതിരോധ ലൈസെൻസുകളുടെ എണ്ണത്തിൽ ഏകദേശം 200 ശതമാനം വർധനയുണ്ടായിട്ടുണ്ട്. ഈ നടപടികൾ രാജ്യത്തെ പ്രതിരോധ വ്യാവസായിക ഉത്പാദന ആവാസവ്യവസ്ഥയ്ക്ക് ഉത്തേജനം നൽകുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.
 
************

(Release ID: 1925491) Visitor Counter : 186