ശാസ്ത്ര സാങ്കേതിക മന്ത്രാലയം

2023 മെയ് 11-ന് ദേശീയ സാങ്കേതിക ദിനാചരണത്തോടനുബന്ധിച്ച് ശാസ്ത്ര മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഉന്നതതല സംയുക്ത യോഗത്തിൽ കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗ് അധ്യക്ഷത വഹിച്ചു

Posted On: 08 MAY 2023 12:13PM by PIB Thiruvananthpuram

 



ന്യൂ ഡൽഹി: മെയ് 8, 2023

2023 മെയ് 11-ന് ദേശീയ സാങ്കേതിക ദിനാചരണത്തോടനുബന്ധിച്ച് കേന്ദ്ര ശാസ്ത്ര-സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്, ശാസ്ത്ര-സാങ്കേതിക, ബയോടെക്‌നോളജി, സി.എസ്.ഐ.ആർ, ഭൂമി ശാസ്ത്രം, ബഹിരാകാശം, ആണവോർജം ഉൾപ്പെടെയുള്ള ശാസ്ത്ര മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഉന്നതതല സംയുക്ത യോഗത്തിൽ അധ്യക്ഷത വഹിച്ചു.

ഈ വർഷം എല്ലാ ശാസ്ത്ര മന്ത്രാലയങ്ങളും വകുപ്പുകളും സംയുക്തമായി ദിനം ആചരിക്കുമെന്ന് ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു. കഴിഞ്ഞ 9 വർഷത്തിനിടയിൽ നിരവധി പ്രധാനപ്പെട്ട പരിഷ്കാരങ്ങളിലൂടെ ഇന്ത്യ സാങ്കേതിക മുന്നേറ്റങ്ങളിൽ വിപ്ലവകരമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. ഈ വർഷത്തെ ദേശീയ സാങ്കേതിക ദിനത്തിന്റെ പ്രമേയം 2016 ൽ ആരംഭിച്ച "അടൽ ടിങ്കറിംഗ് ലാബ്സ്" പദ്ധതിയാണ്. സ്കൂൾ-അധ്യാപന സ്ഥാപന തലത്തിലുള്ള ഇടപെടലിലൂടെ നൂതന സ്റ്റാർട്ടപ്പുകളും സംരംഭകത്വവും സൃഷ്ടിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് സംരംഭം ആരംഭിച്ചത്.

സയൻസ് മീഡിയ കമ്മ്യൂണിക്കേഷൻ സെൽ (SMCC) പ്രാബല്യത്തിൽ വന്നാൽ എല്ലാ വകുപ്പുകളുടെയും വിജയഗാഥകൾ സമാഹരിച്ച് സാധാരണക്കാരിൽ എത്തിക്കുകയും ഇന്ത്യയുടെ ശാസ്ത്രീയ വൈദഗ്ധ്യത്തെക്കുറിച്ച് എല്ലാ പങ്കാളികൾക്കും പൊതുവായ അവബോധം സൃഷ്ടിക്കുകയും ചെയ്യണമെന്ന് ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു.

എല്ലാ മന്ത്രാലയങ്ങളും വകുപ്പുകളും പ്രാദേശിക ഭാഷകളിൽ ശാസ്ത്ര-സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും ക്രിയാത്മകമായ ഉള്ളടക്കം സൃഷ്ടിക്കുന്നതിനും ദൈനംദിന വാർത്താ ബുള്ളറ്റിനുകൾ തയ്യാറാക്കുന്നതിനും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

 

യോഗത്തിൽ കേന്ദ്രസർക്കാരിന്റെ പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസർ പ്രൊഫ. അജയ് കുമാർ സൂദ് ശാസ്ത്ര-സാങ്കേതിക, ബയോടെക്നോളജി, സിഎസ്ഐആർ, ഭൂമി ശാസ്ത്രം, ബഹിരാകാശം, ആണവോർജം  ഉൾപ്പെടെയുള്ള ശാസ്ത്ര മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.


(Release ID: 1922507) Visitor Counter : 166