ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

രാജ്യത്തുടനീളം ആരോഗ്യകരവും ശുചിത്വവുമുള്ള 100 ഫുഡ് സ്ട്രീറ്റുകൾ വികസിപ്പിക്കുന്നതിനുള്ള ‘ഫുഡ് സ്ട്രീറ്റ് പദ്ധതി’ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ അവലോകനം ചെയ്തു

Posted On: 04 MAY 2023 12:25PM by PIB Thiruvananthpuram



ന്യൂ ഡൽഹി: മെയ് 4, 2023

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ആരോഗ്യ മന്ത്രാലയത്തിലെയും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും (എഫ്എസ്എസ്എഐ) മുതിർന്ന ഉദ്യോഗസ്ഥരുമായി ചേർന്ന് രാജ്യത്തുടനീളം ആരോഗ്യകരവും ശുചിത്വവുമുള്ള 100 ഫുഡ് സ്ട്രീറ്റുകൾ അഥവാ ഭക്ഷണ തെരുവുകൾ വികസിപ്പിക്കുന്നതിനുള്ള ‘ഫുഡ് സ്ട്രീറ്റ് പദ്ധതി’ അവലോകനം ചെയ്തു.

ഭക്ഷ്യവ്യാപാര മേഖലയിലും സമൂഹത്തിലും സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കുക, അങ്ങനെ ഭക്ഷ്യജന്യ രോഗങ്ങൾ കുറയ്ക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ഭക്ഷ്യ തെരുവുകൾ പ്രവർത്തനക്ഷമമാക്കുന്നതിന്, ദേശീയ ആരോഗ്യ ദൗത്യം (എൻഎച്ച്എം) രാജ്യത്തുടനീളമുള്ള വിവിധ സ്ഥലങ്ങളിൽ ഇത്തരം 100 ഫുഡ് സ്ട്രീറ്റുകളെ പിന്തുണയ്ക്കുന്നതിനുള്ള പ്രാരംഭ പദ്ധതിക്കായി ഒരു ഫുഡ് സ്ട്രീറ്റിന് ഒരു കോടി രൂപ വീതം  സഹായം നൽകും. എഫ്എസ്എസ്എഐ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഈ ഭക്ഷണ തെരുവുകളുടെ ബ്രാൻഡിംഗ് നടത്തുമെന്ന വ്യവസ്ഥയോടെ സഹായധനം 60:40 അല്ലെങ്കിൽ 90:10 എന്ന അനുപാതത്തിലായിരിക്കും നൽകുക .

സുരക്ഷിതമായ കുടിവെള്ളം, കൈകഴുകൽ - ടോയ്‌ലറ്റ് സൗകര്യങ്ങൾ, പൊതുസ്ഥലങ്ങളിൽ ടൈൽ പാകിയ തറ, ഉചിതമായ ദ്രാവക-ഖരമാലിന്യ നിർമാർജനം, ഡസ്റ്റ് ബിന്നുകൾ, പൊതു സംഭരണ സ്ഥലം, വെളിച്ചം തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് സാമ്പത്തിക സഹായം നൽകുന്നത്.

എഫ്എസ്എസ്എഐയുടെ സാങ്കേതിക പിന്തുണയോടെ, ഭവന-നഗരകാര്യ മന്ത്രാലയവുമായി (MoHUA) സംയോജിപ്പിച്ച് NHM മുഖേനയാണ് ഈ സംരംഭം നടപ്പിലാക്കുക. ഭക്ഷ്യ തെരുവുകളുടെ രൂപകല്പന, എസ്ഒപി തയ്യാറാക്കൽ, ഹസാർഡ് അനാലിസിസ് ആൻഡ് ക്രിട്ടിക്കൽ കൺട്രോൾ പോയിന്റ്സ് (എച്ച്എസിസിപി) പ്രോട്ടോക്കോൾ പ്രകാരം പരിശീലനം നൽകൽ എന്നിവയ്ക്കുള്ള സഹായം സാങ്കേതിക സഹായത്തിൽ ഉൾപ്പെടും.

സംസ്ഥാനാടിസ്ഥാനത്തിലുള്ള ഭക്ഷണ തെരുവുകളുടെ നിർദ്ദേശിത പട്ടിക താഴെ കൊടുത്തിരിക്കുന്നു. കേരളത്തിന് നാലെണ്ണമാണ് ശുപാർശ ചെയ്തിട്ടുള്ളത്:

 

S.N.

State/UT

 

No. of food streets

1

Andhra Pradesh

4

2

Assam

4

3

Bihar

4

4

Chhattisgarh

4

5

Delhi

3

6

Goa

2

7

Gujarat

4

8

Haryana

4

9

Himachal Pradesh

3

10

Jammu & Kashmir

3

11

Jharkhand

4

12

Karnataka

4

13

Kerala

4

14

Ladakh

1

15

Madhya Pradesh

4

16

Maharashtra

4

17

Odisha

4

18

Punjab

4

19

Rajasthan

4

20

Tamil Nadu

4

21

Telangana

4

22

Uttar Pradesh

4

23

Uttarakhand

4

24

West Bengal

4

25

Arunachal Pradesh

1

26

Manipur

1

27

Meghalaya

1

28

Mizoram

1

29

Nagaland

1

30

Sikkim

1

31

Tripura

1

32

A & N Islands

1

33

Chandigarh

1

34

DI) & DNH

1

35

Lakshadweep

1

36

Puducherry

1

 

Total

100

RRTN/SKY

(Release ID: 1921908) Visitor Counter : 192