കല്‍ക്കരി മന്ത്രാലയം

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആഭ്യന്തര കൽക്കരി ഉൽപ്പാദനം ഏകദേശം 23% വർദ്ധിച്ചു

Posted On: 03 MAY 2023 3:44PM by PIB Thiruvananthpuram



ന്യൂ ഡൽഹി: മെയ് 3, 2023

ഇന്ത്യയുടെ മൊത്തത്തിലുള്ള കൽക്കരി ഉൽപ്പാദനം 2018-2019 സാമ്പത്തിക വർഷത്തിലെ 728.72 MTൽ നിന്ന് ഏകദേശം 22.6% വളർച്ചയോടെ 2022-23 സാമ്പത്തിക വർഷത്തിൽ 893.08 MTയായി ഉയർന്നു. പകരം വയ്ക്കാവുന്ന കൽക്കരി ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് ആഭ്യന്തര കൽക്കരി ഉൽപ്പാദനം വർദ്ധിപ്പിക്കുക എന്നതാണ് മന്ത്രാലയത്തിന്റെ മുൻഗണന.

2018-2019 സാമ്പത്തിക വർഷത്തിൽ 606.89 MT ആയിരുന്ന കോൾ ഇന്ത്യ ലിമിറ്റഡിന്റെ (സിഐഎൽ) ഉത്പാദനം 15.9% വളർച്ചയോടെ 703.21 MT (മില്യൺ ടൺ) ആയി വർദ്ധിച്ചു. 4.3% വളർച്ചയോടെ, 2018-19 സാമ്പത്തിക വർഷത്തിലെ 64.40 MT-ൽ നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ 67.14 MT ആയി വർധിപ്പിച്ഛ് SCCL ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. 113.7% വളർച്ചയോടെ 2018-19 സാമ്പത്തിക വർഷത്തിലെ 57.43 MT-ൽ നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ 122.72 MT ആയ കൽക്കരി ഉൽപ്പാദനത്തിൽ ക്യാപ്റ്റീവ് ഖനികളും മറ്റ് ഖനികളും മുൻതൂക്കം നേടി.

എല്ലാ മേഖലകളുടേയും ആവശ്യം നിറവേറ്റുന്നതിനും താപവൈദ്യുത നിലയങ്ങളിൽ ആവശ്യത്തിന് കൽക്കരി ശേഖരം ഉറപ്പാക്കുന്നതിനും സ്വാശ്രയത്വം കൈവരിക്കുന്നതിന് ആഭ്യന്തര കൽക്കരി ഉൽപ്പാദനം വർധിപ്പിക്കുന്നതിന് കൽക്കരി മന്ത്രാലയം നിരവധി നടപടികൾ ആരംഭിച്ചിട്ടുണ്ട്. കൽക്കരി ഉൽപാദനത്തിലെ അസാധാരണമായ വളർച്ച രാഷ്ട്രത്തിന്റെ ഊർജ സുരക്ഷയ്ക്ക് വഴിയൊരുക്കി. 2023-2024 സാമ്പത്തിക വർഷത്തിൽ 1012 MT ആണ് വാർഷിക കൽക്കരി ഉൽപാദന ലക്ഷ്യം.

ഇതുകൂടാതെ, പരിസ്ഥിതി-വിഭവ സംരക്ഷണം, സാമൂഹിക ക്ഷേമം, വനങ്ങളും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിനുള്ള നടപടികൾ എന്നിവയിൽ ഊന്നൽ നൽകിക്കൊണ്ട് കൽക്കരി ഉൽപ്പാദനവുമായി സംയോജിച്ച് സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിൽ മന്ത്രാലയം സജീവമായി ഏർപ്പെട്ടിരിക്കുന്നു. ഖനികളിൽ റോഡ് വഴിയുള്ള കൽക്കരി ഗതാഗതം ഒഴിവാക്കുന്നതിനുള്ള ഒരു സംയോജിത സമീപനം വികസിപ്പിക്കുന്നതിനുള്ള ഒരു തന്ത്രവും കൽക്കരി മന്ത്രാലയം ആവിഷ്‌കരിച്ചിട്ടുണ്ട്. 'ഫസ്റ്റ് മൈൽ കണക്റ്റിവിറ്റി' പദ്ധതികൾക്ക് കീഴിൽ യന്ത്രവത്കൃത കൽക്കരി ഗതാഗതവും ലോഡിംഗ് സംവിധാനവും നവീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

*****

 
 


(Release ID: 1921677) Visitor Counter : 129