ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം
കേന്ദ്ര ഭവന നഗര കാര്യ മന്ത്രാലയം 'മനോഹര നഗര മത്സരം' ( ‘സിറ്റി ബ്യൂട്ടി കോംപറ്റീഷൻ) ആരംഭിച്ചു
Posted On:
27 APR 2023 12:47PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഏപ്രിൽ 27, 2023
‘സിറ്റി ബ്യൂട്ടി കോംപറ്റീഷൻ’ പോർട്ടൽ https://citybeautycompetition.in കേന്ദ്ര ഭവന നഗര കാര്യ മന്ത്രാലയം 2023 ഏപ്രിൽ 26-ന് പ്രവർത്തന സജ്ജമാക്കി . രാജ്യത്തുടനീളമുള്ള നഗര തദ്ദേശ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ആയി ഈ മത്സരത്തിൽ പങ്കെടുക്കാം. രാജ്യത്തുടനീളമുള്ള നഗരങ്ങളിലും വാർഡുകളിലും മനോഹരവും നൂതനവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ പൊതു ഇടങ്ങൾ സൃഷ്ടിക്കുന്നതിന് നടത്തുന്ന പരിവർത്തന ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്നതാണ് മത്സരത്തിന്റെ ലക്ഷ്യം.
ഈ മത്സരത്തിൻ കീഴിൽ, നഗരങ്ങളിലെ വാർഡുകളും പൊതു ഇടങ്ങളും അഞ്ച് വിശാലമായ ഘടകങ്ങൾ , അതായത് (i) പ്രവേശനക്ഷമത (ii) സൗകര്യങ്ങൾ (iii) പ്രവർത്തനങ്ങൾ (iv) സൗന്ദര്യശാസ്ത്രം, (v) പരിസ്ഥിതിശാസ്ത്രം എന്നിവയെ അടിസ്ഥാനമാക്കി വിലയിരുത്തപ്പെടും. തിരഞ്ഞെടുത്ത വാർഡുകളെ നഗര-സംസ്ഥാന തലങ്ങളിൽ ആദരിക്കും.
ജലാശയ തീരത്തോട് ചേർന്നത് , ഹരിത ഇടം , ടൂറിസ്റ്റ്/ പൈതൃക ഇടം , വിപണി /വാണിജ്യ സ്ഥലങ്ങൾ എന്നീ നാല് വിഭാഗങ്ങൾക്ക് കീഴിൽ നഗരങ്ങളിലെ ഏറ്റവും മനോഹരമായ പൊതു ഇടങ്ങൾ കണ്ടെത്തും. അവയെ ആദ്യം സംസ്ഥാന തലത്തിൽ അഭിനന്ദിക്കുകയും ഷോർട്ട്‌ലിസ്റ്റ് ചെയ്തവയെ ദേശീയ തലത്തിലുള്ള അവാർഡിനായി പരിഗണിക്കുകയും ചെയ്യും.
'സിറ്റി ബ്യൂട്ടി കോമ്പറ്റീഷനിൽ' പങ്കെടുക്കാനുള്ള അവസാന തീയതി 2023 ജൂലൈ 15 ആണ്. പങ്കെടുക്കുന്ന നഗര തദ്ദേശ സ്ഥാപനങ്ങൾക്ക് https:-//citybeautycompetition.in ൽ സൃഷ്ടിച്ച ഓൺലൈൻ സൗകര്യം വഴി ആവശ്യമായ ഡാറ്റ/രേഖകൾ (ഫോട്ടോഗ്രാഫുകൾ, വീഡിയോകൾ, അവതരണം, സ്വയം റിപ്പോർട്ട് ചെയ്ത അടിസ്ഥാന വിവരങ്ങൾ എന്നിവ ഉൾപ്പെടെ) സമർപ്പിക്കാം. വിജ്ഞാന പങ്കാളി എന്ന നിലയിൽ അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് കോളേജ് ഓഫ് ഇന്ത്യ (ASCI) ഈ പ്രവർത്തനത്തിൽ വാർഡുകൾ / നഗര തദ്ദേശ സ്ഥാപനങ്ങൾ / സംസ്ഥാനങ്ങൾ എന്നിവർക്ക് ആവശ്യമായ പിന്തുണ നൽകും.
(Release ID: 1920205)
Visitor Counter : 178