പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സൗരാഷ്ട്ര തമിഴ് സംഗമത്തിന്റെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


''ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ ഈ അമൃത് കാലില്‍, സൗരാഷ്ട്ര തമിഴ് സംഗമം പോലുള്ള പ്രധാന സാംസ്‌കാരിക പരിപാടികള്‍ക്ക് നാം സാക്ഷ്യം വഹിക്കുന്നു''

''സര്‍ദാര്‍ പട്ടേലിന്റെയും സുബ്രഹ്‌മണ്യ ഭാരതിയുടെയും ദേശസ്‌നേഹപരമായ ദുഢനിശ്ചയത്തിന്റെ സംഗമമാണ് തമിഴ് സൗരാഷ്ട്ര സംഗമം''

''തങ്ങളുടെ വൈവിദ്ധ്യത്തെ ഒരു പ്രത്യേകതയായി കാണുന്ന രാജ്യമാണ് ഇന്ത്യ''

''നാം കൂടുതല്‍ അറിയുന്തോറും നമ്മുടെ പൈതൃകത്തിലുള്ള അഭിമാനം വര്‍ദ്ധിച്ചുകൊണ്ടിരിക്കും, അടിമത്തത്തിന്റെ മാനസികാവസ്ഥയില്‍ നിന്ന് മോചിതരായി സ്വയം അറിയാന്‍ ശ്രമിക്കുക''

''സൗരാഷ്ട്രയുടെയും തമിഴ്‌നാടിന്റെയും ഈ പശ്ചിമ ദക്ഷിണ സാംസ്‌കാരിക സംയോജനം ആയിരക്കണക്കിന് വര്‍ഷങ്ങളായി ചനലനാവസ്ഥയിലുള്ള ഒരു ഒഴുക്കാണ്''

''ഏറ്റവും ദുഷ്‌കരമായ സാഹചര്യങ്ങളിലും നവീകരണത്തിനുള്ള ശക്തി ഇന്ത്യക്കുണ്ട്''


Posted On: 26 APR 2023 11:53AM by PIB Thiruvananthpuram

സൗരാഷ്ട്ര തമിഴ് സംഗമത്തിന്റെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു.
ഒരു അതിഥിക്ക് ആതിഥേയത്വം വഹിക്കുക എന്നത് ഒരു പ്രത്യേക അനുഭവമാണെന്നും എന്നാല്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിന്റെ അനുഭവവും സന്തോഷവും സമാനതകളില്ലാത്തതാണെന്നതിലേക്ക് സമ്മേളനത്തെ അഭിസംബോധ ചെയ്ത പ്രധാനമന്ത്രി ശ്രദ്ധക്ഷണിച്ചു. ഒരേ ആവേശത്തോടെ സംസ്ഥാനം സന്ദര്‍ശിക്കുന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള സുഹൃത്തുക്കള്‍ക്കായി സൗരാഷ്ട്രയിലെ ജനങ്ങള്‍ ചുവന്ന പരവതാനി വിരിച്ചുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
മുഖ്യമന്ത്രി എന്ന നിലയില്‍ 2010-ല്‍ മധുരയില്‍ സൗരാഷ്ട്രയില്‍ നിന്നുള്ള 50,000-ത്തിലധികം പേര്‍ പങ്കെടുത്ത ഇതേതരത്തിലുള്ള ഒരു സൗരാഷ്ട്ര തമിഴ് സംഗമം താന്‍ സംഘടിപ്പിച്ചത് പ്രധാനമന്ത്രി അനുസ്മരിച്ചു. തമിഴ്‌നാട്ടില്‍ നിന്ന് സൗരാഷ്ട്രയിലെത്തിയ അതിഥികളിലും ഇതേ സ്‌നേഹവും ആവേശവും ഉണ്ടായിരുന്നതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അതിഥികള്‍ വിനോദസഞ്ചാരം രസിച്ചുവെന്നും കെവാഡിയയിലെ സ്റ്റാച്യു ഓഫ് യൂണിറ്റി ഇതിനകം സന്ദര്‍ശിച്ചുവെന്നും സൂചിപ്പിച്ച പ്രധാനമന്ത്രി, സൗരാഷ്ട്ര തമിഴ് സംഗമത്തില്‍ ഒരാള്‍ക്ക് ഭൂതകാലത്തിന്റെ വിലയേറിയ സ്മരണകളും വര്‍ത്തമാനകാലത്തെ പരസ്പരാകര്‍ഷണത്വവും അനുഭവങ്ങളും ഭാവിയിലേക്കുള്ള പ്രതിജ്ഞകളും പ്രചോദനങ്ങളും കാണാന്‍ കഴിയുമെന്നും പറഞ്ഞു. ഇന്നത്തെ അവസരത്തിന് സൗരാഷ്ട്രയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ അമൃത കാലത്തു് , സൗരാഷ്ട്ര തമിഴ് സംഗമം പോലുള്ള പ്രധാന സാംസ്‌കാരിക പരിപാടികള്‍ക്ക് നാം സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി, അത് വെറും തമിഴ്‌നാടിന്റെയൂം സൗരാഷ്ട്രയുടെയും സംഗമമല്ലെന്നും ദേവി മീനാക്ഷിയുടെയും ദേവി പാര്‍വതിയുടെയും രൂപത്തിലുള്ള ശക്തിയുടെ ആരാധനയാണെന്നും പറഞ്ഞു. മാത്രമല്ല, ഇത് ഭഗന്‍ സോമനാഥിന്റെയും ഭഗവാന്‍ രാംനാഥിന്റെയും രൂപത്തിലുള്ള ശിവ ചൈതന്യത്തിന്റെ ഉത്സവമാണ്. അതുപോലെ, ഇത് സുന്ദരേശ്വര-നാഗേശ്വര ദേശത്തിന്റെ ഒരു സംഗമമാണ്, ഇത് ശ്രീകൃഷ്ണന്റെയും ശ്രീ രംഗനാഥന്റെയും സംഗമമാണ്, ഇത് നര്‍മ്മദയുടെയും വൈഗയുടേയും, ദാണ്ഡ്യയുടെയും കോലാട്ടത്തിന്റെയും സംഗമമാണ്, ദ്വാരക, പുരി തുടങ്ങിയ പുരികളുടെ പവിത്രമായ പാരമ്പര്യത്തിന്റെ സംഗമമാണ്, അദ്ദേഹം പറഞ്ഞു. ''സര്‍ദാര്‍ പട്ടേലിന്റെയും സുബ്രഹ്‌മണ്യ ഭാരതിയുടെയും ദേശസ്‌നേഹപരമായ ദൃഢനിശ്ചയത്തിന്റെ സംഗമമാണ് തമിഴ് സൗരാഷ്ട്ര സംഗമം. ഇതേ പൈതൃകവുമായി രാഷ്ട്രനിര്‍മ്മാണത്തിന്റെ ഈ പാതയില്‍ നാം മുന്നോട്ട് പോകേണ്ടതുണ്ട്'', പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
''തന്റെ വൈവിദ്ധ്യത്തെ ഒരു പ്രത്യേകതയായി കാണുന്ന ഒരു രാജ്യമാണ് ഇന്ത്യ'', രാജ്യത്തുടനീളം ആഘോഷിക്കപ്പെടുന്ന വിവിധ ഭാഷകളെയും ഭാഷാന്തരകങ്ങളേയും കലാരൂപങ്ങളേയും സാമാന്യജീവിതങ്ങളെയും പരാമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ അതിന്റെ വിശ്വാസത്തിലും ആത്മീയതയിലും വൈവിദ്ധ്യം കണ്ടെത്തുന്നുവെന്ന് തറപ്പിച്ചുപറഞ്ഞ പ്രധാനമന്ത്രി ഭഗവാന്‍ ശിവനേയും ബ്രഹ്‌മദേവനേയും ആരാധിക്കുന്നതിന്റേയും ഭൂമിയിലെ പുണ്യനദികളില്‍ നമ്മുടെ ശിരസ് വിവിധങ്ങളായ നമ്മുടെ രീതിയില്‍ വണങ്ങുന്നതിന്റെയും ഉദാഹരണങ്ങളും നല്‍കി. ഈ വൈവിദ്ധ്യം നമ്മെ ഭിന്നിപ്പിക്കുകയല്ല, നമ്മുടെ ബന്ധങ്ങളെയും സ്‌നേഹബന്ധങ്ങളെയും ദൃഢമാക്കുകയാണ് ചെയ്യുന്നത്, പ്രധാനമന്ത്രി തുടര്‍ന്നു. വിവിധ ധാരകള്‍ ഒന്നിച്ചുവരുമ്പോഴാണ് നദീസംഗമം സൃഷ്ടിക്കപ്പെടുന്നതെന്നതിന് അടിവരയിട്ട അദ്ദേഹം കുംഭം പോലുള്ള പരിപാടികളിലൂടെ നദികളുടെ സംഗമം എന്ന ആശയത്തെ ആശയങ്ങളുടെ സംഗമമായി ഇന്ത്യ നൂറ്റാണ്ടുകളായി പരിപോഷിപ്പിക്കുന്നുണ്ടെന്നും പറഞ്ഞു. ''ഇതാണ് സംഗമത്തിന്റെ ശക്തി, ഇതാണ് ഇന്ന് പുതിയ രൂപത്തില്‍ സൗരാഷ്ട്ര തമിഴ് സംഗമം മുന്നോട്ട് കൊണ്ടുപോകുന്നത്'', പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സര്‍ദാര്‍ പട്ടേല്‍ സാഹിബിന്റെ അനുഗ്രഹത്താല്‍ രാജ്യത്തിന്റെ ഐക്യം ഇത്തരം മഹത്തായ ഉത്സവങ്ങളുടെ രീതിയില്‍ രൂപപ്പെടുകയാണെന്ന് അദ്ദേഹം വിശദീകരിച്ചു. 'ഏക ഭാരതം ശ്രേഷ്ഠ ഭാരതം' എന്ന് സ്വപ്‌നം കാണുകയും ജീവത്യാഗം ചെയ്യുകയും ചെയ്ത ലക്ഷക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്‌ന സാക്ഷാത്കാരവും കൂടിയാണ് ഇതെന്ന് പ്രധാനമന്ത്രി തറപ്പിച്ചുപറഞ്ഞു.
'' നമ്മുടെ പൈതൃകത്തെക്കുറിച്ച് നാം അറിയുന്തോറും അതിലെ അഭിമാനം വര്‍ദ്ധിക്കും, അടിമത്തത്തിന്റെ മാനസികാവസ്ഥയില്‍ നിന്ന് മോചിതരായി സ്വയം അറിയാന്‍ ശ്രമിക്കും'' പൈതൃകത്തിന്റെ അഭിമാനത്തിനുള്ള 'പഞ്ചപ്രാണി'നെ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. കാശി തമിഴ് സംഗമം, സൗരാഷ്ട്ര തമിഴ് സംഗമം തുടങ്ങിയ പരിപാടികള്‍ ഈ ദിശയിലുള്ള ഫലപ്രദമായ പ്രസ്ഥാനമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തും തമിഴ്‌നാടും തമ്മിലുള്ള അഗാധമായ ബന്ധത്തിലെ അവഗണനയെക്കുറിച്ചും അദ്ദേഹം വിവരിച്ചു. ''പുരാണകാലം മുതല്‍ തന്നെ ഈ രണ്ട് സംസ്ഥാനങ്ങളും തമ്മില്‍ ആഴത്തിലുള്ള ബന്ധമുണ്ട്. സൗരാഷ്്രടയുടേയും തമിഴ്‌നാടിന്റേയും ഈ സാംസ്‌കാരിക സംയോജനം, ആയിരക്കണക്കിന് വര്‍ഷങ്ങളായി ഒഴുകികൊണ്ടിരിക്കുന്ന പശ്ചിമ ദക്ഷിണ സാംസ്‌ക്കാരിക സംയോജനത്തിന്റെ ചലനമാണ്''പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അടിമത്തത്തിന്റെ വെല്ലുവിളികളേയും ഏഴു പതിറ്റാണ്ടുകളേയും 2047ലെ ലക്ഷ്യങ്ങളേയും കുറിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി വഴിതിരിച്ചുവിടുന്നതും, വിനാശകരമായതുമായ ശക്തികള്‍ക്കെതിരെ മുന്നറിയിപ്പും നല്‍കി. ''ഏറ്റവും ദുഷ്‌കരമായ സാഹചര്യങ്ങളിലും നവീകരിക്കുന്നതിനുള്ള ശക്തി ഇന്ത്യക്കുണ്ട്, സൗരാഷ്ട്രയുടെയും തമിഴ്‌നാടിന്റെയും പങ്കാളിത്ത ചരിത്രം ഇത് നമുക്ക് ഉറപ്പുനല്‍കുന്നുമുണ്ട്'' അദ്ദേഹം പറഞ്ഞു, സോമനാഥിനെതിരായ ആക്രമണവും അതിന്റെ ഫലമായി തമിഴ്‌നാട്ടിലേക്കുള്ള പലായനവും അനുസ്മരിച്ച പ്രധാനമന്ത്രി, രാജ്യത്തിന്റെ ഒരു ഭാഗത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറുന്നവര്‍ ഒരിക്കലും പുതിയ ഭാഷയെയും ആളുകളെയും പരിസ്ഥിതിയെയും കുറിച്ച് ആകുലപ്പെടുന്നില്ലെന്നതും അനുസ്മരിച്ചു. തങ്ങളുടെ വിശ്വാസവും വ്യക്തിത്വവും സംരക്ഷിക്കുന്നതിനായി സൗരാഷ്ട്രയില്‍ നിന്ന് വലിയതോതില്‍ ആളുകള്‍ തമിഴ്‌നാട്ടിലേക്ക് കുടിയേറിയെന്നും തമിഴ്‌നാട്ടിലെ ജനങ്ങള്‍ അവരെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും അവര്‍ക്ക് ഒരു പുതിയ ജീവിതത്തിനായി എല്ലാ സൗകര്യങ്ങളും ഒരുക്കികൊടുക്കുകയും ചെയ്തുവെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ''ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്നതിന്റെ ഏറ്റവും വലുതും ഉന്നതവുമായ ഉദാഹരണമല്ലാതെ മറ്റെന്താണ്?, പ്രധാനമന്ത്രി അത്യാശ്ചര്യത്തോടെ പറഞ്ഞു.
മറ്റുള്ളവരെ ആഹ്‌ളാദത്തോടെ വീടുകളിലേക്ക് സ്വാഗതം ചെയ്യുന്നവര്‍ക്കാണ് സന്തോഷവും ഐശ്വര്യവും ഭാഗ്യവും കൈവരുന്നതെന്ന് മഹാനായ സന്യാസി തിരുവള്ളവരെ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞ പ്രധാനമന്ത്രി ഐക്യത്തിന്റെ ആവശ്യകതയ്ക്കും സാംസ്‌ക്കാരിക സംഘര്‍ഷങ്ങളെ അകറ്റി നിര്‍ത്തേണ്ടതിനും ഊന്നല്‍ നല്‍കി. '' പോരാട്ടങ്ങളെ നമ്മള്‍ മുന്നോട്ട് കൊണ്ടുപോകേണ്ടതില്ല, സംഗമങ്ങളേയും സമാഗമങ്ങളേയുമാണ് മുന്നോട്ട് കൊണ്ടുപോകേണ്ടത്. നമ്മള്‍ ഭിന്നതകള്‍ കണ്ടെത്താന്‍ ആഗ്രഹിക്കുന്നില്ല, വൈകാരിക ബന്ധങ്ങള്‍ ഉണ്ടാക്കാനാണ് നാം ആഗ്രഹിക്കുന്നത്'', സൗരാഷ്ട്ര വംശജര്‍ക്ക് തമിഴ്‌നാട്ടില്‍ സ്ഥിരതാമസമൊരുക്കാന്‍ സ്വാഗതം ചെയ്ത തമിഴ്‌നാട്ടിലെ ജനങ്ങളെ പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. എല്ലാവരേയും ഉള്‍ച്ചേര്‍ത്തുകൊണ്ട് മുന്നോട്ട് പോകുന്ന ഇന്ത്യയുടെ അനശ്വര പാരമ്പര്യം തമിഴ് സംസ്‌കാരം സ്വീകരിക്കുകയും അതേസമയം സൗരാഷ്ട്രയുടെ ഭാഷയും ഭക്ഷണവും ആചാരങ്ങളും ഓര്‍മ്മിക്കുകയും ചെയ്യുന്നവര്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ പൂര്‍വപിതാക്കന്മാരുടെ സംഭാവനകള്‍ കടമ ബോധത്തോടെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ പ്രധാനമന്ത്രി ആഹ്ലാദം പ്രകടിപ്പിച്ചു. പ്രാദേശികതലത്തിലുള്ളതുപോലെ രാജ്യത്തിന്റെ വിവിധ ഭാഗത്തുള്ളവരെ ഇതുപോലെ ക്ഷണിക്കാനും അവര്‍ക്ക് ഇന്ത്യയെ ശ്വസിക്കാനും ജീവിക്കാനുമുള്ള അവസരം നല്‍കാനും പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി എല്ലാവരോടും ആഹ്വാനം ചെയ്തു. സൗരാഷ്ട്ര തമിഴ് സംഗമം ഈ ദിശയിലുള്ള ഒരു ചരിത്ര മുന്‍കൈയായി മാറുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

പശ്ചാത്തലം
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകള്‍ തമ്മിലുള്ള പഴയ ബന്ധങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിനും അവയെ വീണ്ടും കണ്ടെത്തുന്നതിനും സഹായിക്കുന്ന മുന്‍കൈകളിലൂടെ ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന മനോഭാവം പ്രോത്സാഹിപ്പിക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിലൂടെയാണ് ഈ പരിപാടിയുടെ ആരംഭം. ഇത് കണക്കിലെടുത്ത്, നേരത്തെ കാശി തമിഴ് സംഗമം സംഘടിപ്പിച്ചിരുന്നു, ഗുജറാത്തും തമിഴ്‌നാടും തമ്മിലുള്ള പങ്കാളിത്ത സംസ്‌കാരവും പൈതൃകവും ആഘോഷിച്ചുകൊണ്ട് സൗരാഷ്ട്ര തമിഴ് സംഗമവും ഈ കാഴ്ചപ്പാടാണ് മുന്നോട്ട് കൊണ്ടുപോകുന്നത്.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സൗരാഷ്ട്ര മേഖലയില്‍ നിന്ന് നിരവധി ആളുകള്‍ തമിഴ്‌നാട്ടിലേക്ക് കുടിയേറിയിരുന്നു. സൗരാഷ്ട്ര തമിഴ് സംഗമം സൗരാഷ്ട്ര തമിഴര്‍ക്ക് അവരുടെ വേരുകളുമായി വീണ്ടും ബന്ധപ്പെടാന്‍ അവസരമൊരുക്കി. 10 ദിവസത്തെ സംഗമത്തില്‍ 3000-ലധികം സൗരാഷ്ട്രിയന്‍ തമിഴര്‍ പ്രത്യേക ട്രെയിനില്‍ സോമനാഥിലെത്തി. ഏപ്രില്‍ 17-ന് ആരംഭിച്ച പരിപാടിയുടെ സമാപന ചടങ്ങ് ഏപ്രില്‍ 26ന് സോമനാഥില്‍ നടന്നു.

 

-ND-

(Release ID: 1919804)