രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

COPE ഇന്ത്യ-2023 സംയുക്ത വ്യോമാഭ്യാസത്തിന് സമാപനം

प्रविष्टि तिथि: 25 APR 2023 11:07AM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഏപ്രിൽ 25, 2023


കഴിഞ്ഞ രണ്ടാഴ്ചയായി കലൈകുണ്ഡ, ആഗ്ര, പനഗഡ്, എന്നീ എയർഫോഴ്‌സ് സ്റ്റേഷനുകളിൽ നടന്നു വന്ന ഇന്ത്യൻ വ്യോമസേനയുടെയും (IAF) യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്‌സിന്റെയും (USAF) സംയുക്ത  വ്യോമാഭ്യാസമായ COPE ഇന്ത്യ-2023 ന്റെ ആറാമത് പതിപ്പ്  ഇന്നലെ (2023 ഏപ്രിൽ 24-ന്) സമാപിച്ചു. അഭ്യാസത്തിൽ  റാഫേൽ, തേജസ്, Su-30MKI, ജാഗ്വാർ, സി-17, സി-130 തുടങ്ങിയ മുൻനിര ഇന്ത്യൻ വിമാനങ്ങൾ പങ്കെടുത്തു. എഫ്-15 ‘സ്ട്രൈക്ക് ഈഗിൾ’ ഫയ്റ്റർ, സി-130, എംസി-130ജെ, സി-17, ബി1ബി എന്നീ തന്ത്രപ്രധാനമായ ബോംബർ വിമാനങ്ങൾ അമേരിക്കൻ വ്യോമസേന രംഗത്തിറക്കി. ജാപ്പനീസ് വ്യോമസേനയിലെ വൈമാനികരും നിരീക്ഷകരായി പങ്കെടുത്തു. ഈ സംയുക്ത വ്യോമഭ്യാസം പങ്കെടുത്ത രാജ്യങ്ങളിലെ  സേനാംഗങ്ങൾ തമ്മിൽ വിവരങ്ങൾ കൈമാറുന്നതിനും ആശയവിനിമയം, കൈമാറ്റങ്ങൾ, സംയോജിത ദൗത്യങ്ങൾ എന്നിവയിലെ മികച്ച സമ്പ്രദായങ്ങൾ ഉൾക്കൊള്ളാനും വിലപ്പെട്ട അവസരം നൽകി.


സൗഹൃദത്തിന്റെയും സഹവർത്തിത്വത്തിന്റെയും ബന്ധം ഊട്ടിയുറപ്പിക്കുക ലക്ഷ്യമിട്ട് സാംസ്കാരിക വിനിമയ പരിപാടികളും പരിശീലനത്തിനിടെ സംഘടിപ്പിച്ചു. ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള  സഹകരണം മെച്ചപ്പെടുത്തി ഇരു വ്യോമസേനകളും തമ്മിലുള്ള ബന്ധം നിലനിർത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ആഴത്തിലുള്ള പ്രതിബദ്ധത ഈ അഭ്യാസം ഊട്ടിയുറപ്പിക്കുന്നു.

 
SKY
 
****
 

(रिलीज़ आईडी: 1919499) आगंतुक पटल : 226
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Tamil